എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ കൗൺസിൽ മീറ്റ് സമാപിച്ചു: അബ്ബാസ് വാഫി ചെന്നലോട് പ്രസിഡന്റ്, സാദിഖുൽ അമീൻ ഫൈസി ജനറൽ സെക്രട്ടറി

പടിഞ്ഞാറത്തറ: ‘വേരുകൾ തേടാം, തണലായി പടരാം’ എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച മെമ്പർഷിപ്പ് ക്യാമ്പയിൻ ജില്ലയിൽ വിജയകരമായി പൂർത്തിയായി. സുൽത്താൻ ബത്തേരി ഒഴികെയുള്ള ജില്ലയിലെ 11 മേഖലകളിലും യൂണിറ്റ്, മേഖലാ കമ്മിറ്റികൾ നിലവിൽ വന്നു. വാരാമ്പറ്റ സആദ ഇസ്ലാമിക് ആർട്സ് കോളേജിൽ വെച്ച് നടന്ന വാർഷിക ജനറൽ ബോഡി വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ജില്ലാ കൗൺസിൽ മീറ്റിന് റിട്ടേണിംഗ് ഓഫീസർ സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി നേതൃത്വം നൽകി….

Read More

കാൻസർ ബോധവൽക്കരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു

വെങ്ങപ്പള്ളി: വെങ്ങപ്പള്ളി പഞ്ചായത്ത് കുടുംബശ്രീ CDS, FNHW, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കാൻസർ ബോധവൽക്കരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് കാൻസർ വിഭാഗം മേധാവി ഡോ. രാധിക നേതൃത്വം നൽകി. CDS വൈസ് ചെയർപേഴ്സൺ സുഹറ സ്വാഗതവും, ചെയർപേഴ്സൺ ഷംന അധ്യക്ഷതയും,പഞ്ചായത്ത് പ്രസിഡന്റ് ജാസർ പാലക്കൽ ഉദ്ഘാടനവും നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിഥില,…

Read More

വേള്‍ഡ്‌ പഞ്ചഗുസ്‌തി ചാമ്പ്യന്‍ഷിപ്പ്‌; വയനാടിന്റെ താരങ്ങള്‍ക്ക്‌ യാത്രയയപ്പ്‌ നല്‍കി

പുല്‍പ്പള്ളി: 27 മുതല്‍ നവംബര്‍ ഏഴ് വരെ ഡല്‍ഹി ലീല അംബിയന്‍സ് കണ്‍വെന്‍ഷന്‍ ഹോട്ടലില്‍ നടക്കുന്ന 47-ാമത് ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമില്‍ അംഗങ്ങളായ വയനാട്ടുകാര്‍ക്ക് ജില്ലാ പഞ്ചഗുസ്തി അസോസിയേഷനും മാസ്റ്റേഴ്‌സ് സ്‌പോര്‍ട്‌സ് അക്കാദമിയും സംയുക്തമായി യാത്രയയപ്പ് നല്‍കി. സ്റ്റീവ് തോമസ്, ദീപു ബാലകൃഷ്ണന്‍, എം.ആര്‍. മുഹമ്മദ് റിഷാന്‍, എലെയ്ന്‍ ആന്‍ നവീന്‍, അനന്യ ബോബി, ആര്‍. രാജേശ്വരി, ഋതുനന്ദ സുരേഷ്, ശ്രേയ, വി.എസ്. ആര്യ, ആര്‍നോള്‍ഡ് ബിജു, അഷിന്‍ ജോയി, അമല്‍ ജോണ്‍സണ്‍,…

Read More

കൽപ്പറ്റ ഗവ. ഐ.ടി.ഐയിൽ ‘നശാ മുക്ത് യുവ ഫോർ വികസിത് ഭാരത്’ സെമിനാർ സംഘടിപ്പിച്ചു

കൽപ്പറ്റ: ലഹരിമുക്ത ഭാരതമെന്ന ലക്ഷ്യവുമായി കൽപ്പറ്റ ഗവൺമെന്റ് ഐ.ടി.ഐയിൽ ‘നശാ മുക്ത് യുവ ഫോർ വികസിത് ഭാരത്’ (Nasha Mukt Yuva for Vikasit Bharath) ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. യുവതലമുറയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ജാഗ്രത പുലർത്തുക, ആരോഗ്യകരമായ ജീവിതശൈലി വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ ഗവ.ഐ.ടി.ഐ പ്രിൻസിപ്പൽ പി.ആർ.ജയൻ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എ.രജീഷ് സ്വാഗതം ആശംസിച്ചു.എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോ-ഓർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം “മയങ്ങില്ല…

Read More

ഇ വേസ്റ്റ് ഹരിത കർമ്മ സേനക്ക് കെെമാറാം; കളക്ഷൻ ഡ്രെെവ് ഒക്ടോബർ 24,26 തിയ്യതികളിൽ

മാനന്തവാടി: നഗരസഭയുടെ നേതൃത്വത്തിൽ ഒക്ടോബർ 24 നും 26 നും ഇ വേസ്റ്റ് കലക്ഷൻ ഡ്രൈവ് നടത്തുന്നു. നവംബർ 1 ന് വയനാട് ജില്ലാ ഇ വേസ്റ്റ് മാലിന്യമുക്തം ആകുന്നതിൻ്റെ മുന്നോടിയായാണ് നഗരസഭാ തലത്തിൽ ഇ വേസ്റ്റ് കലക്ഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നത്. നഗരസഭ പരിധിയിലെ 9 കലക്ഷൻ പോയിൻ്റുകളിൽ ആളുകൾക്ക് ഇ മാലിന്യങ്ങൾ ഹരിത കർമ്മ സേനക്ക് നൽകുന്നതിനുള്ള സൗകര്യം 24,26 തീയതികളിൽ ഉണ്ടാവുന്നതാണ്.   ഒക്ടോബർ 24 ശനിയാഴ്ച പയ്യമ്പള്ളി സബ് ഓഫീസ്, ഒണ്ടയങ്ങാടി സിറ്റി,കൊയിലേരി…

Read More

യാത്രക്കാരനെ ആക്രമിച്ച് ഇന്നോവ കാറും പണവും കവർന്ന കേസ്; രണ്ടുപേർ കൂടി പിടിയിൽ

മീനങ്ങാടി: യാത്രക്കാരനെ ആക്രമിച്ച് ഇന്നോവ കാറും പണവും കവർന്ന കേസിൽ രണ്ടുപേരെ കൂടി പോലീസ് പിടികൂടി. കണ്ണൂർ മുഴക്കുന്ന് സ്വദേശി കനകരാജ്, പേരാവൂർ സ്വദേശി പ്രണവ് സി എന്നിവരാണ് പിടിയിലായത്. കണ്ണൂർ എടത്തൊട്ടിയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ സെപ്റ്റംബർ 30ന് മീനങ്ങാടി എഫ്‌സിഐ ഗോഡൗണിന് സമീപത്തായിരുന്നു സംഭവം. ദേവൂരിൽ നിന്ന് കൊടുവള്ളിയിലേക്ക് പോവുകയായിരുന്ന യാത്രക്കാരനെ പിന്തുടർന്ന് തടഞ്ഞുനിർത്തിയ സംഘം മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചശേഷം കാറും 21000 രൂപയും കവർന്നെടുക്കുകയായിരുന്നു. അമ്പലവയൽ സർക്കിൾ…

Read More

കൽപ്പറ്റ ജനറൽ ഹോസ്പിറ്റലിൽ തകർക്കാൻ അനുവദിക്കില്ല: ആർജെഡി പ്രതിഷേധ ധർണ്ണ

കൽപ്പറ്റ:ജനറൽ ആശുപത്രികൾ സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ കൊണ്ടുവന്ന ഉത്തരവിന്റെ മറവിൽ കൽപ്പറ്റ ജനറൽ ഹോസ്പിറ്റലിനെ തകർക്കുന്നതിൽ പ്രതിഷേധിച്ച് ആർജെഡി കൽപ്പറ്റ മുൻസിപ്പൽ കമ്മിറ്റി ജനറൽ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ആവശ്യമായ മരുന്നുകളും ലാബ് കിറ്റുകൾ തുടങ്ങി ദൈനംദിന കാര്യങ്ങൾ അടക്കം എല്ലാം അവതാളത്തിൽ.സ്ഥലം എംഎൽഎയും മന്ത്രിയുമായ ടി സിദ്ദിഖ് നഗരസഭ ഭരണസമിതിക്ക് ആശുപത്രിയിൽ നിർമ്മാണ പ്രവർത്തികളും അറ്റകുറ്റപ്പണികളും അടക്കമുള്ള കാര്യങ്ങൾക്ക് ഫണ്ട് അനുവദിക്കാൻ കഴിയാത്ത വിധം നിയമതുടസ്സങ്ങൾ ഉണ്ടാക്കുന്നു. നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാരെ…

Read More

എസ്പിജി മീറ്റിംഗ് സംഘടിപ്പിച്ചു

കമ്പളക്കാട് ജി.യു.പി സ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ സമിതിയുടെ മീറ്റിംഗ് നടന്നു. എസ്.എം.സി (SMC) ചെയർമാൻ ശ്രീ. ഷമീർ കെ. പി. യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കമ്പളക്കാട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ശ്രീമതി. ലയമോൾ സി. കെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ എ.എസ്.ഐ ശ്രീ. വിജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ. വി. കെ., പി.ടി.എ അംഗം ശ്രീ. നഈം സി. എ. എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷയും സമഗ്രമായ അക്കാദമിക് പുരോഗതിയും ലക്ഷ്യമിട്ട് സംഘടിപ്പിച്ച യോഗത്തിൽ…

Read More

എംഎസ്എഫ് മാനാഞ്ചിറ ശാഖ ഫുട്ബോൾ ടൂർണ്ണമെന്റ് നടത്തി

മാനാഞ്ചിറ: മാനാഞ്ചിറ ശാഖ എം.എസ്.എഫ് കമ്മറ്റി. ഫോർസ് ഫുട്ബോൾ ടൂർണ്ണമെന്റ്റ് നടത്തി. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി ആലക്കമറ്റം ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു‌. ചടങ്ങിൽ ഹാരിസ് കല്ലങ്കോടൻ, മുഹമ്മദ് ഇളഞ്ചേരി, യൂസഫ് പിലാകണ്ടി, ഷാനിഫ്, നജാൻ, ആസിം അമൽ, പഞ്ചായത്ത് ലീഗ് സെക്രട്ടറി സലാം ഓടൻ തുടങ്ങിയവർ ആശംസ അർപ്പിച്ചു. മാനാഞ്ചിറ ശാഖ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി സി മുസ്തഫ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മെമ്പർ ജാഫർ കൊല്ലംകണ്ടി അധ്യക്ഷത വഹിച്ചു. ടൂർണമെന്റ്റിൽ 16 ടീമുകൾ പങ്കെടുത്തു….

Read More

കടത്തനാട് ചേകോർ കളരി സംഘത്തിൻ്റെ 14-ാം വാർഷികവും ചുവടുമാറ്റവും മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡൽ ജേതാവ് ശ്രീ സജിത് ചന്ദ്രനെ ആദരിക്കലും നടത്തി

പുതിയിടം കുന്ന് : കടത്തനാട് ചേകോർ കളരി സംഘത്തിൻ്റെ 14-ാം വാർഷികാഘോഷവും ചുവടുമാറ്റവും കളരി ഓഫീസ് ഉദ്ഘാടനവും മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ നേടിയ വിമുക്‌തി മാനേജരും അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണറുമായ ശ്രീ സജിത് ചന്ദ്രനെ ആദരിക്കലും നടത്തി. മാനന്തവാടി നിയോജക മണ്ഡലം എം എൽ എ ശ്രീമതി ഉഷാവിജയൻ യോഗം ഉദ്ഘാടനം ചെയ്തു . എടവക ഗ്രാമ പഞ്ചായത്ത് 16 -ാം വാർഡ് മെമ്പർ കെ മുരളീധരൻ അധ്യക്ഷതവഹിച്ചു. വിശിഷ്ടാഥിതിയായ അസിസ്റ്റൻ്റ് എക്‌സൈസ് കമ്മിഷണർ സജിത്…

Read More