ഗുഡ് ട്രാവല്‍ സീല്‍ സില്‍വര്‍ അംഗീകാര നിറവില്‍ എന്‍ ഊര്
കൽപ്പറ്റ :സുസ്ഥിര വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഗുഡ് ട്രാവല്‍ സീല്‍ സില്‍വര്‍ അംഗീകാര നിറവില്‍ എന്‍ ഊര് പൈത്യക ഗ്രാമം. തദ്ദേശീയ ജനവിഭാഗത്തിന്റെ സാംസ്‌കാരിക പൈത്യകം പ്രദര്‍ശിപ്പിക്കുന്നതിനാണ് പൈത്യക ഗ്രാമത്തിന് ഗുഡ് ട്രാവല്‍ സീല്‍ സില്‍വര്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. ആഗോളതലത്തില്‍ സുസ്ഥിര വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന നെതര്‍ലാന്‍ഡ്സ് ആസ്ഥാനമായുളള ഗ്രീന്‍ ഡെസ്റ്റിനേഷനാണ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക, പാരിസ്ഥിതിക സുസ്ഥിരത തുടങ്ങി പത്ത് വിഷയങ്ങളിലായി നടന്ന വിലയിരുത്തലിന്റെയും ഓഡിറ്റിന്റെയും അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചത്. പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കള്‍…
