‘ഫുട്ബോളാണ് ലഹരി, കായികമാണ് ലഹരി’ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.
മുട്ടിൽ : കെ ബി സിടി വായനശാല ആന്റ് ക്ലബ്ബിന്റ മൂന്നാമത് ഫുട്ബോൾ ടൂർണമെന്റ് ‘ഫുട്ബോളാണ് ലഹരി, കായികമാണ് ലഹരി’ എന്ന സന്ദേശം നൽകിയാണ് ഈ വർഷം സംഘടിപ്പിക്കുന്നത്. മുട്ടിൽ ‘മാനസ’ ലഹരിവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ സെമിഫൈനൽ മത്സരങ്ങൾക്ക് മുൻപായി കളിക്കാരും, കാണികളും, സംഘാടകരും ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. മാനസ സെക്രട്ടറി ബെന്നി മലനാട് ലഹരി വിരുദ്ധ സന്ദേശം നൽകി. മാനസ പ്രസിഡന്റ് കെ വി സുധീഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ ബി…
