എസ്എസ്എൽസിക്കാർക്കാകെ മികവ് പത്രം സമ്മാനിച്ച കേരളത്തിലെ ആദ്യ ജില്ലാഡിവിഷൻ എന്നപേര് വെള്ളമുണ്ടക്ക് സ്വന്തം
വെള്ളമുണ്ട:വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ പരിധിയിൽ 2024-25 വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും മികവ്പത്രം നൽകി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അനുമോദിച്ചു. ജി.എച്ച്.എസ് വാരാമ്പറ്റ, ജി.എച്ച്.എസ് പുളിഞ്ഞാൽ, ജി.എച്ച്.എസ് തരുവണ, ജിഎംഎച്ച്എസ്എസ് വെള്ളമുണ്ട എന്നീ നാല് സ്കൂളിലായി പരീക്ഷ എഴുതിയ 542 പേർക്കും ഡിവിഷന്റെപത്രം കൈമാറി. വെള്ളമുണ്ട ഡിവിഷന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയേറെ പേർ ഉപരിപഠന യോഗ്യത നേടുന്നത്. നാല് സ്കൂളിനും സ്കൂൾ…
