മാനന്തവാടി ഡിപ്പോയിൽ നിന്നും നിർത്തലാക്കിയ കെ.എസ്.ആർ.ടി.സി സർവീസുകൾ പുനരാരംഭിക്കണം -പി.ടി സിദ്ധീഖ്
മാനന്തവാടി: മാനന്തവാടി കെഎസ്‌ആർടിസി ഡിപ്പോയിൽ നിന്നും നിർത്തലാക്കിയ സർവീസുകൾ അടിയന്തരമായി പുനരാരംഭിക്കണമെന്ന് എസ്‌ഡിപിഐ വയനാട് ജില്ലാ ജനറൽ സെക്രട്ടറി പി.ടി സിദ്ധീഖ്. മാനന്തവാടി മണ്ഡലം യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാഭകരമായ നിരവധി ദീർഘദൂര സർവീസുകളടക്കം യാതൊരു കാരണവുമില്ലാതെ നിർത്തലാക്കിയ കെഎസ്‌ആർടിസിയുടെ നടപടി തീർത്തും അപലപനീയമാണ്. മാനന്തവാടിയില്‍ നിന്ന് രാവിലെ 6.20ന് പുറപ്പെട്ടിരുന്ന കാസർഗോഡ് ബസ്, വൈകുന്നേരം ഏഴിന് കണ്ണൂരില്‍ നിന്നുള്ള കണ്ണൂർ മാനന്തവാടി സർവീസ്, വൈകുന്നേരം 7.45 ന് മാനന്തവാടിയില്‍ നിന്ന് കൊട്ടിയൂർ വഴി കോട്ടയത്തേക്കുള്ള…
