ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം: മൂന്നാം ഘട്ട പ്രവർത്തന സർവേ ഉദ്ഘാടനം.
മീനങ്ങാടി:ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം മൂന്നാം ഘട്ട പ്രവർത്തന സർവേയുടെ ജില്ലാതല ഉദ്ഘാടനം മീനങ്ങാടി ഗ്രാമപഞ്ചായത്ത് രാമഗിരി ഉന്നതിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു. നിരക്ഷരരുടെ വിവരങ്ങൾ ഫോൺ വഴി ശേഖരിച്ച് തയ്യാറാക്കിയ പട്ടികയിലൂടെ വയനാട് ജില്ലയെ 100 ശതമാനം സാക്ഷരതയിലേക്ക് എത്തിക്കുകയാണ് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ മൂന്നാംഘട്ട പ്രവർത്തനങ്ങൾ ലക്ഷ്യമാക്കുന്നത്. കണ്ടെത്തിയ നിരക്ഷരരെ എഴുതാനും വായിക്കാനും കണക്കുകൂട്ടാനും പഠിപ്പിച്ചു സാക്ഷരത സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. സർട്ടിഫിക്കറ്റ് നേടിയ സാക്ഷരർക്ക് തുടർന്ന് നാലാം…
