അമൃത വിശ്വവിദ്യാപീഠം വയനാട്ടില്‍ 14 കേന്ദ്രങ്ങളില്‍ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നു
കല്‍പ്പറ്റ: മേപ്പാടി പഞ്ചായത്തിലെ എളമ്പിലേരിമല, വെള്ളരിമല, അട്ടമല, അരണമല, കള്ളാടി, എരുമക്കൊല്ലി, ചെമ്പ്രമല, കല്ലുമല, മണിക്കുന്നുമല, പൊഴുതന പഞ്ചായത്തിലെ മേല്‍മുറി, കുറിച്യര്‍മല, തൊണ്ടര്‍നാട് പഞ്ചായത്തിലെ വാളാരംകുന്ന്, വൈത്തിരി പഞ്ചായത്തിലെ സുഗന്ധഗിരി, മുട്ടില്‍ പഞ്ചായത്തിലെ മുട്ടില്‍മല എന്നിവിടങ്ങളിലാണ് നിര്‍മിതബുദ്ധി ഉപയോഗപ്പെടുത്തിയുള്ള മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നത്. മേപ്പാടി പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അമൃത വിശ്വവിദ്യാപീഠം വയനാടിനുവേണ്ടി സംസ്ഥാന സര്‍ക്കാരിന് ദുരിതാശ്വാസ പാക്കേജ് സമര്‍പ്പിച്ചിരുന്നു. ഉരുള്‍ ദുരന്തം അതിജീവിച്ചവര്‍ക്കു പിന്തുണ നല്‍കുന്നതിനു വിഭാവനം ചെയ്ത 15 കോടി രൂപയുടെ പദ്ധതി…
