പടിഞ്ഞാറത്തറ ടൗൺ വികസനം: ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ സ്ഥലം വിട്ടുനൽകണമെന്ന് ആവശ്യപ്പെടാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനം

പടിഞ്ഞാറത്തറ: ലോക ടൂറിസ്റ്റ് ഭൂപടത്തിൽ ഇടംപിടിച്ച പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ വികസനത്തിന് പ്രധാന തടസ്സമായി നിൽക്കുന്ന ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ സ്ഥലം പഞ്ചായത്തിന് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കാൻ ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ടൗണിന്റെ ഹൃദയഭാഗത്ത് ബാണാസുരസാഗർ പ്രോജക്ടിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഓഫീസും കോട്ടേഴ്സുകളും ഉൾപ്പെടുന്ന രണ്ടര ഏക്കറോളം സ്ഥലമാണ് വികസനത്തിന് തടസ്സമായിരിക്കുന്നത്. ദിവസേന ആയിരക്കണക്കിന് സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികൾ ബാണാസുര ഡാം സന്ദർശിക്കാനായി എത്തുന്ന പ്രധാന ടൗണാണിത്. എന്നാൽ അനുയോജ്യമായ ഒരു ബസ് സ്റ്റാൻഡോ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള…

Read More

ചെറുവയൽ രാമന് വിടചൊല്ലാൻ കേരളം; സംസ്കാരം ഇന്ന്

കൽപ്പറ്റ: പാരമ്പര്യ നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമന് വിടചൊല്ലാൻ കേരളം. രാവിലെ 9 മണി മുതൽ വയനാട് മാനന്തവാടി കമ്മന നവോദയം സ്‌കൂളിൽ പൊതുദർശനം. ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് കൊടുമലയിലെ സമുദായ ശ്മശാനത്തിൽ. ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. 2023ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച നെൽവിത്തുകളുടെ സംരക്ഷകനാണ് ഓർമയാകുന്നത് 45-ലേറെ വരുന്ന തദ്ദേശീയ നെൽവിത്തിനങ്ങളെ വംശനാശത്തിൽ നിന്ന് സംരക്ഷിച്ച് നിലനിർത്തിയതിലൂടെയാണ് കുറിച്യ സമുദായത്തിൽപ്പെട്ട അദ്ദേഹം രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്.മാനന്തവാടി…

Read More

ശിൽപ്പശാല സംഘടിപ്പിച്ചു

പള്ളിക്കൽ സുന്നി മഹല്ല് ഫെഡറേഷൻ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി രൂപീകരിക്കുന്ന സുന്നി മഹല്ല് ആക്ടീവ് റെസ്പോൺസ് ടീം ( സ്മാർട്ട്) എടവക പഞ്ചായത്ത് ശിൽപശാല ചുണ്ടമുക്ക് രണ്ടേകാൽ മദ്രസയിൽ സംഘടിപ്പിച്ചു. മാനന്തവാടി മേഖല സെക്രട്ടറി അലി ബ്രാൻ ഉദ്ഘാടനം ചെയ്തു. എസ് എം എഫ് ഓർഗനൈസർ സിദ്ധീഖ് റഹ്മാനി വെള്ളമുണ്ട സ്മാർട്ട് ടീം വിഷൻ ആൻഡ് മിഷൻ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി മാലിക് ,സത്താർ എന്നിവർ സംസാരിച്ചു. സ്മാർട്ട്…

Read More

സൗദിയിൽ കാണാതായ മലയാളി നഴ്‌സ് പോലീസ് കസ്റ്റഡിയിൽ; നടപടി നിരോധിത മരുന്നുകൾ കൈവശം വെച്ചതിന്

സൗദിയിൽ കാണാതായ മലയാളി നഴ്‌സ് പോലീസ് കസ്റ്റഡിയിൽ; നടപടി നിരോധിത മരുന്നുകൾ കൈവശം വെച്ചതിന്   ജിദ്ദ: അവധിക്ക് നാട്ടിലെത്തി മടങ്ങുന്നതിനിടെ കാണാതായ വയനാട് അയ്യൻകൊല്ലി സ്വദേശിനിയായ മലയാളി നഴ്‌സ് ഫിലോമിന സൗദി അറേബ്യയിലെ ജിദ്ദ പോലീസിന്റെ കസ്റ്റഡിയിലാണെന്ന് സ്ഥിരീകരിച്ചു. സൗദിയിൽ നിരോധിച്ച മരുന്നുകൾ കൈവശം വെച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.അവധിക്കുശേഷം ജോലിസ്ഥലത്തേക്ക് മടങ്ങു ന്നതിനായി യാത്ര തിരിച്ച ഫിലോമിനയെ കഴിഞ്ഞ പത്താം തീയതി മുതലാണ് ബന്ധപ്പെടാൻ കഴിയാതായത്. ജിദ്ദ…

Read More

മെഗാ ക്ലീനിംഗ് ഡ്രൈവിന് തുടക്കമായി

സുൽത്താൻബത്തേരി കൈപ്പഞ്ചേരി 20-ാം ഡിവിഷൻ തല മെഗാ ക്ലീനിംഗ് ഡ്രൈവിന് തുടക്കമായി ‘എന്റെ നാട് എന്റെ ഉത്തരവാദിത്തം, എല്ലാവരും പങ്കാളികളാകുക’ എന്ന മുദ്രാവാക്യമുയർത്തി കൈപ്പഞ്ചേരി ഡിവിഷനിലെ സർവജന സ്കൂൾ പരിസരത്ത് നിന്നാണ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ക്ലീനിംഗ് ഡ്രൈവിന്റെ ഉദ്ഘാടനം പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിഫാനത്ത് വി. കെ നിർവഹിച്ചു. സുൽത്താൻ ബത്തേരി ഒരു ക്ലീൻ സിറ്റിയായത് കൊണ്ടാണ് എല്ലാവരും ഇവിടം ഇഷ്ടപ്പെടുന്നതെന്നും, ടൗൺ മാത്രമല്ല നഗരസഭയിലെ എല്ലാ ഡിവിഷനുകളിലും ശുചിത്വ നിലവാരം നിലനിർത്താനുള്ള നിരന്തര…

Read More

സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി 6 മാസത്തേക്ക് നാടു കടത്തി

സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി 6 മാസത്തേക്ക് നാടു കടത്തി സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി നാടു കടത്തി. കണിയാമ്പറ്റ, പനങ്കണ്ടി, എളമ്പിലക്കാട് വീട്ടില്‍, നിന്‍സണ്‍ വര്‍ഗ്ഗീസ്(27)നെയാണ് വയനാട് ജില്ലയില്‍ നിന്നും ആറു മാസത്തേക്ക് നാടുകടത്തിയത്. വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹര്‍ ഐ.പി.എസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ മേഖലാ ഡി.ഐ.ജി കെ. കാര്‍ത്തിക് ഐ.പി.എസിന്റെ ഉത്തരവ് പ്രകാരമാണ് നടപടി.   ഇയാള്‍ക്കെതിരെ മീനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ എന്‍.ഡി.പി.എസ്, പച്ചകാപ്പിക്കുരു മോഷണം, ബത്തേരി പോലീസ്…

Read More

എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍

എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി പിടിയില. ജൂലൈയില്‍ ജില്ലാതിര്‍ത്തിയായ കോട്ടൂരില്‍ എം.ഡി.എം.എയുമായി സ്ഥിരം ലഹരി വില്പനക്കാരനെ പിടികൂടിയ സംഭവത്തില്‍ ഒരാളെ കൂടി പോലീസ് പിടികൂടി. തോമാട്ടുചാല്‍, നരിക്കുണ്ട്, കല്ലിയത്ത് വീട്ടില്‍, കെ.എസ്. സൂര്യനാരായണന്‍(25)നെയാണ് അമ്പലവയല്‍ പോലീസ് 13.10.2026 തീയതി ബത്തേരിയില്‍ നിന്ന് അമ്പലവയല്‍ പോലീസ് പിടികൂടിയത്. മയക്കുമരുന്ന് വാങ്ങാനുള്ള സാമ്പത്തിക സഹായം നല്‍കിയത് ഇയാളാണ്. സംഭവത്തില്‍ മേപ്പാടി, റിപ്പണ്‍ 52, പുല്ലാട്ടില്‍ വീട്ടില്‍, എം. ജെയ്സല്‍(26)നെ തിങ്കളാഴ്ച ഇയാളുടെ വീട്ടില്‍ നിന്ന് പിടികൂടിയിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്….

Read More

നെല്‍വിത്തുകളുടെ സംരക്ഷകനായ ചെറുവയല്‍ രാമന് ആദരാഞ്ജലികള്‍: ബിഷപ് ജോസ് പൊരുന്നേടം

മാനന്തവാടി: മാനന്തവാടി കമ്മന സ്വദേശിയും ഭാരതസര്‍ക്കാരിന്റെ പത്മശ്രീ അവാര്‍ഡ് ജേതാവുമായ തലക്കര ചെറിയ രാമന്‍! എന്ന ചെറുവയല്‍ രാമന്റെ നിര്യാണത്തില്‍ മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ ബിഷപ് ജോസ് പൊരുന്നേടം അനുശോചനം രേഖപ്പെടുത്തി. 2011ല്‍ ഹൈദരാബാദില്‍ വച്ചു നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തില്‍ കേരളത്തിലെ കര്‍ഷകരെ പ്രതിനിധീകരിച്ച ചെറുവയല്‍ രാമന്‍ വയനാടുകാരനും മാനന്തവാടി സ്വദേശിയുമാണെന്നത് പ്രദേശവാസികള്‍ക്കും നാടിനും ഏറെ അഭിമാനകരമായ കാര്യമാണ്. പരമ്പരാഗത നെല്‍വിത്തുകളുടെ സംരക്ഷകനും പരിസ്ഥിതിസ്‌നേഹിയുമായിരുന്ന ചെറുകര രാമന്‍ വയനാടിന്റെ നെല്ലച്ചന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. കാര്‍ഷികവൃത്തിയുടെയും…

Read More

ചെറുവയൽ രാമന്റെ നിര്യാണത്തിൽ വനം-വന്യജീവി, നൈപുണ്യ വികസന മന്ത്രി ശ്രീ. ഷിബു ബേബി ജോണിന്റെ അനുശോചനം

പാരമ്പര്യ നെൽവിത്തുകളുടെ കാവലാളും പത്മശ്രീ പുരസ്‌കാര ജേതാവുമായ ചെറുവയൽ രാമന്റെ നിര്യാണത്തിൽ വനം-വന്യജീവി, നൈപുണ്യ വികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ അനുശോചിച്ചു. കേരളത്തിന്റെ ഹരിതപാരമ്പര്യത്തിന് നികത്താനാകാത്ത നഷ്ടമാണ് പത്മശ്രീ ചെറുവയൽ രാമന്റെ വേർപാട്. വയനാട്ടിലെ മണ്ണിൽ കാലങ്ങളായി കൈമാറിവന്ന നാടൻ നെൽവിത്തിനങ്ങളെ സ്വന്തം ജീവനുതുല്യം സംരക്ഷിക്കുകയും, ജൈവകൃഷിയുടെ സന്ദേശം ലോകത്തിന് പകർന്നുനൽകുകയും ചെയ്ത അതുല്യനായ കർഷകനും നമ്മുടെ വനങ്ങളും ജൈവവൈവിധ്യവും തനിമയോടെ നിലനിർത്തുന്നതിൽ തനതായ നാടൻ കൃഷിരീതികൾക്കുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ മാതൃകാ വ്യക്തിത്വവുമായിരുന്നു ചെറുവയൽ…

Read More

പത്മശ്രീ ചെറുവയൽ രാമൻ നാടിന് നൽകിയ സംഭാവനകൾ വിലമതിക്കാൻ കഴിയാത്തത്: ഉസ്മാൻ മൗലവി

പനമരം: പരമ്പരാഗത കൃഷിയിലൂടെ പത്മ ശ്രീ ചെറുവയൽ രാമൻ നാടിനു നൽകിയത് വില മതിക്കാൻ കഴിയാത്ത സംഭാവനകൾ ആണെന്ന് ബദ്റുൽ ഹുദാ ജനറൽ സെക്രട്ടറിയും സാമൂഹ്യ പ്രവർത്തകനുമായ പി ഉസ്മാൻ മൗലവി അനുശോചന കുറിപ്പിൽ പറഞ്ഞു ജനങ്ങൾക്കിടയിൽ സ്നേഹവും സന്തോഷവും നല്ല നിലയിൽ ഉണ്ടാവണമെന്നും അദ്ദേഹം പറയുമായിരുന്നു, അദ്ദേഹത്തെ പോലത്ത ഒരു വ്യക്തിയുടെ വിടവ് നാടിന് വലിയ നഷ്ടമാണെന്നും ഉസ്മാൻ മൗലവി പറഞ്ഞു

Read More