സ്കൂളിലെ ഓണാഘോഷത്തിൽ പങ്കാളികളായി യു.എസ് സംഘം; കൗതുകവും ആവേശവും നിറഞ്ഞ് പുൽപ്പള്ളി ജയശ്രീ ഹയർസെക്കൻഡറി സ്കൂൾ

പുൽപ്പള്ളി: വിദേശത്തു നിന്നെത്തിയ വിശിഷ്ടാതിഥികളുടെ സാന്നിധ്യം കൊണ്ടും വിദ്യാർത്ഥികളുടെ ആവേശം കൊണ്ടും വേറിട്ടതായി പുൽപ്പള്ളി ജയശ്രീ ഹയർസെക്കൻഡറി സ്കൂളിലെ ഇത്തവണത്തെ ഓണാഘോഷം. യു.എസ് നേവി ചീഫ് എൻജിനീയർ മിനി അനിരുദ്ധൻ, യു.എസ് നേവി സീനിയർ പ്രോഗ്രാം മാനേജർ ആരോൺ ലോങ്, സൈബർ സെക്യൂരിറ്റി വിദ്യാർത്ഥിനി നന്ദന എന്നിവരാണ് സ്കൂളിലെ ആഘോഷങ്ങളിൽ പങ്കുചേരാൻ അമേരിക്കയിൽ നിന്ന് നേരിട്ടെത്തിയത്. രാവിലെ സ്കൂളിലെത്തിയ അതിഥികളെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഊഷ്മളമായി സ്വീകരിച്ചു. തങ്ങളുടെ പ്രിയപ്പെട്ട സ്കൂളിലേക്ക് വിദേശത്തുനിന്നും പ്രമുഖരായ അതിഥികൾ എത്തിയതറിഞ്ഞ്…

Read More

നബിദിന മത സൗഹാർദ്ദ കമ്പയിൻ സംഘടിപ്പിച്ചു.

മടക്കി മല ഹിദായത്തുൽ ഇസ്ലാം കമ്മറ്റിയുടെയും സ്വാഗത സംഘം കമ്മറ്റിയുടെ ആദിമുഖ്യത്തിൽ നബിദിന മത സൗഹാർദ്ദ കമ്പയിൻ സംഘടിപ്പിച്ചു. ചടങ്ങ് അഡ്വക്കറ്റ് McM ജമാൽ ഉൽഘാടനം ചെയ്തു. നാസർ മൗലവി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മടക്കി മല അയ്യപ്പ ഭജനമഠംപ്രസിഡണ്ട് കൃഷണകുമാർ പറളിക്കുന്ന് സെന്റ് സെബാസ്‌റ്റ്യൻ പള്ളി കമ്മിറ്റി അംഗം ജോഷി കൂവക്കൽ അവിലിടിക്കുന്ന് ഭജനമഠം പ്രസിഡന്റ് സജീവൻ.സാമൂഹ്യ പ്രവർത്തകൻ വിജയൻ മടക്കി മല., മഹല്ല് ചെയർമാൻ Kc മൊയ്തീൻ ഹാജി മുഹമ്മദലി M മഹല്ല് ഖത്തീബ്…

Read More

ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് പ്രിയങ്കയുടെ ഓണസമ്മാനം

ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് പ്രിയങ്കയുടെ ഓണസമ്മാനം: ജില്ലയില്‍ ഓണക്കോടി നല്‍കിയത് 1187 പേര്‍ക്ക് സുല്‍ത്താന്‍ബത്തേരി: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കും ശുചീകരണ ജീവനക്കാര്‍ക്കും പ്രിയങ്ക ഗാന്ധിഎം പിയുടെ ഓണസമ്മാനമായി 1187 പേര്‍ക്ക് ഓണക്കോടികള്‍ വിതരണം ചെയ്തു. 1070 സാരിയും, 117 മുണ്ടും ഉള്‍പ്പെടെയാണ് 1187 ഓണക്കോടി വിതരണം ചെയ്തത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് പ്രിയങ്കഗാന്ധി വയനാട് മണ്ഡലത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് ഓണക്കോടി സമ്മാനമായി നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം അങ്കണവാടി ജീവനക്കാര്‍ക്കാണ് ഓണക്കോടി വിതരണം ചെയ്തത്. ഇത്തവണ തദ്ദേശ…

Read More

വയനാട് പുൽപ്പള്ളി കബനി നദിയിൽ കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി.

വയനാട് പുൽപ്പള്ളി കബനി നദിയിൽ കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി. മരിച്ചത് പുൽപ്പള്ളി വെട്ടത്തൂർ ഊരിലെ ചന്ദ്രൻ (50) കഴിഞ്ഞ ഞായറാഴ്ച ചങ്ങാടത്തിൽ പുഴ കടക്കുന്നതിനിടെയാണ് ചങ്ങാടം മറിഞ്ഞ് അപകടമുണ്ടായത്. കാണാതായി നാലാം ദിവസമാണ് വെട്ടത്തൂർ പമ്പ് ഹൗസിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തുന്നത്. ഫയർഫോഴ്സും NDRF-ഉം സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

Read More

പി എ ആലി ഹാജി അനുസ്മരണം നടത്തി.

വെള്ളമുണ്ട: മുസ്‌ലിം ലീഗ് നേതാവും വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന പി എ ആലി ഹാജി അനുസ്മരണം നടത്തി. വാരാമ്പറ്റ യു ഡി എഫ് കമ്മിറ്റി സര്‍വകക്ഷി അനുസ്മരണം എ ഐ സി സി മെമ്പര്‍ എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. മോയി വാരാമ്പറ്റ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി മുഹമ്മദ്, സി പി എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ എ എന്‍ പ്രഭാകരന്‍, ബി ജെ പി…

Read More

പാലിയേറ്റീവ് രോഗികളെ ചേർത്തുപിടിച്ച്ഗ്രാമ പഞ്ചായത്ത് ഓണാഘോഷം

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും പാലിയേറ്റീവ് സപ്പോർട്ടിംഗ് ഗ്രൂപ്പ് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് രജിസ്റ്റർ ചെയ്യപ്പെട്ട രോഗികളെയും അവരുടെ കൂട്ടിയിരിപ്പുകാരെയും പങ്കെടുപ്പിച്ച് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. മാനന്തവാടി നിയോജകമണ്ഡലം എംഎൽഎ ഉഷ വിജയൻ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറത്തറ പതിനാറാം മൈൽ ക്രിസ്ത്യൻ പള്ളി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മുഴുവൻ രോഗികൾക്കും ഓണത്തിന്റെ സ്നേഹസമ്മാനമായി ഓണക്കിറ്റും. സമൃദ്ധമായ ഓണ സദ്യയും നൽകി.ഗ്രാമ പഞ്ചായത്ത് പ്രസി കെ കെ…

Read More

കാവുമന്ദം തയ്യിൽ നിവാസികൾക്ക് ഇനി ഓണവെളിച്ചം

കാവുമന്ദം : അയൽവക്കത്തെ വീട്ടുകാർ വൈദ്യുതി വെളിച്ചത്തിൽ ജീവിക്കുമ്പോൾ പണം മുടക്കി മെഴുകുതിരി വാങ്ങി വെളിച്ചം കണ്ട തയ്യൽ ഉന്നതിയിലെ നാലു കുടുംബങ്ങൾക്ക് ഇനി വെളിച്ചത്തിന്റെ നാളുകൾ. കെഎസ് ഇബിയിലെ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ കേരള പവർ ബോർഡ് ഓഫീസേഴ്സ് ഫെഡറേഷൻ സംഘടനകൾ കൈകോർത്ത് ഉന്നതിയിലെ നാലു വീടുകളിൽ വെളിച്ചത്തിച്ചു. കഴിഞ്ഞമാസം ഉണ്ടായ കാലവർഷക്കെടുതിയിൽ മൂലം തരിയോട് എൽ പി സ്കൂളിലെ ക്യാമ്പിലെത്തിയ ഈ വീട്ടുകാരുടെ ദുരവസ്ഥ വാർഡ് മെമ്പർ സി.ജി ഷിബു കൃഷിമന്ത്രി ശ്രീ…

Read More

സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി സെൻട്രൽ ജയിലിലടച്ചു.

കൽപ്പറ്റ: കല്‍പ്പറ്റ മുണ്ടേരി, താന്നിക്കല്‍ വീട്ടില്‍ വേണുഗോപാല്‍(35)നെയാണ് സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ജൂലൈ മാസത്തിൽ അമ്പലവയൽ സ്റ്റേഷൻ പരിധിയിൽ 124.39 ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ ഇയാൾ ജില്ലാ ജയിലിൽ റിമാൻഡിൽ കഴിഞ്ഞു വരികയായിരുന്നു. ലഹരികേസില്‍ ജയിലില്‍ നിന്നിറങ്ങിയ ശേഷം വീണ്ടും ലഹരികടത്തുകയായിരുന്നു. ഇയാൾ സ്ഥിരം ലഹരി വില്‍പ്പനക്കാരനുമാണ്. ഇത്തരത്തിൽ സ്ഥിരം കുറ്റവാളിയായ ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കാപ്പ നിയമ പ്രകാരം 6 മാസത്തെ കരുതൽ…

Read More

പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും

മാനന്തവാടി : പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും, കല്ലിയോട്ടുകുന്ന് കലപ്പെട്ടി വീട്ടിൽ എം.രാജ(59)നെയാണ് 13 വർഷത്തെ തടവിനും 120000 രൂപ പിഴയടക്കാനും കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ് കെ.ആർ സുനിൽ കുമാർ ശിക്ഷിച്ചത്. 2023ആഗസ്റ്റ് മാസത്തിലെ ഒരു ദിവസം ഇയാൾ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ മാനന്തവാടി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആയിരുന്ന പി.ഡി റോയിച്ചൻ കേസിൽ അന്വേഷണം നടത്തി കോടതി മുൻപാകെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.അസി. സബ്…

Read More

വയനാട് അതിർത്തിയിൽ പരിശോധന കർശനമാക്കി എക്സൈസ്

കൽപ്പറ്റ: ഓപ്പറേഷൻ തണ്ടറിന്റെയും, ഓണം സ്പെഷ്യൽ ഡ്രൈവിന്റെയും ഭാഗമായി ജില്ലയിലും, ജില്ലാ അതിർത്തികളിലും പരിശോധന കർശനമാക്കി എക്സൈസ്. അനധികൃത മദ്യ, മയക്കു മരുന്നിന്റെ കടത്തും,നിർമ്മാണവും വിതരണവും, ഉപയോഗവും തടയുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പരിശോധന സംസ്ഥാന അതിർത്തിയായ മൂലഹള്ളയിൽവെച്ച് കർണാടക ഫോറസ്റ്റ്, പോലീസ്, കേരള എക്സൈസ് എന്നിവർ സംയുക്തമായി പരിശോധന നടത്തി. എക്സൈസ് എൻഫോഴ്സ്മെന്റ്& ആന്റി നാർക്കോട്ടിക് സ്പെഷൽ കോഡ് സർക്കിൾ ഇൻസ്പെക്ടർ സുനിൽ എം .കെ യുടെ നേതൃത്വത്തിലും, ബാവലി ചെക്ക്പോസ്റ്റിൽ എക്സൈസ് ഇന്റലിജിൻസ് ഇൻസ്‌പെക്ടർ രാജേഷ് കോമത്തിന്റെ…

Read More