പത്മശ്രീ ചെറുവയൽ രാമൻ നാടിന് നൽകിയ സംഭാവനകൾ വിലമതിക്കാൻ കഴിയാത്തത്: ഉസ്മാൻ മൗലവി

പനമരം: പരമ്പരാഗത കൃഷിയിലൂടെ പത്മ ശ്രീ ചെറുവയൽ രാമൻ നാടിനു നൽകിയത് വില മതിക്കാൻ കഴിയാത്ത സംഭാവനകൾ ആണെന്ന് ബദ്റുൽ ഹുദാ ജനറൽ സെക്രട്ടറിയും സാമൂഹ്യ പ്രവർത്തകനുമായ പി ഉസ്മാൻ മൗലവി അനുശോചന കുറിപ്പിൽ പറഞ്ഞു ജനങ്ങൾക്കിടയിൽ സ്നേഹവും സന്തോഷവും നല്ല നിലയിൽ ഉണ്ടാവണമെന്നും അദ്ദേഹം പറയുമായിരുന്നു, അദ്ദേഹത്തെ പോലത്ത ഒരു വ്യക്തിയുടെ വിടവ് നാടിന് വലിയ നഷ്ടമാണെന്നും ഉസ്മാൻ മൗലവി പറഞ്ഞു

Read More

കാർഷിക പൈതൃകത്തിന്റെ കാവലാൾക്ക് വിട; ചെറുവയൽ രാമന്റെ വിയോഗം നികത്താനാവാത്ത നഷ്ടം: എസ്.ഡി.പി.ഐ

കൽപ്പറ്റ: വയനാടിന്റെ കാർഷിക പൈതൃകവും പരമ്പരാഗത നെൽവിത്തുകളും സംരക്ഷിക്കുന്നതിൽ സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പത്മശ്രീ ചെറുവയൽ രാമന്റെ നിര്യാണത്തിൽ എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മിറ്റി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. വംശനാശ ഭീഷണി നേരിട്ടിരുന്ന നിരവധി തദ്ദേശീയ നെൽവിത്തിനങ്ങളെ സംരക്ഷിച്ചും പ്രകൃതിയോടിണങ്ങിയ ജൈവകൃഷിരീതികൾ പിന്തുടർന്നും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കേരളത്തിന്റെ കാർഷിക ചരിത്രത്തിൽ എന്നും സ്മരിക്കപ്പെടും. കൃഷിയെ ഉപജീവനമാർഗം എന്നതിലുപരി വരുംതലമുറയ്ക്കായി പ്രകൃതിയുടെ അമൂല്യ സമ്പത്ത് കാത്തുസൂക്ഷിക്കാനുള്ള ദൗത്യമായി ഏറ്റെടുത്ത അദ്ദേഹത്തിന്റെ ജീവിതം സമൂഹത്തിന് വലിയ മാതൃകയാണ്….

Read More

പത്മശ്രീ ചെറുവയൽ രാമന്റെ നിര്യാണത്തിൽ യൂത്ത് കോൺഗ്രസ് അനുശോചിച്ചു

കൽപ്പറ്റ: പരമ്പരാഗത നെൽകൃഷിയുടെ സംരക്ഷകനും പത്മശ്രീ ജേതാവുമായ ചെറുവയൽ രാമന്റെ നിര്യാണത്തിൽ യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പാരമ്പര്യ നെൽവിത്തുകളുടെയും കൃഷിയുടെയും കാവലാളായിട്ടാണ് ചെറുവയൽ രാമൻ അറിയപ്പെട്ടിരുന്നത്.വയനാടിന്റെ കാർഷിക പൈതൃകത്തെ പുതിയ തലമുറക്ക് പരിചയപ്പെടുത്തിയ വ്യക്തിയായിരുന്നു ചെറുവയൽ രാമൻ. അദ്ദേഹത്തിന്റെ വേർപാട് വയനാട്ടുകാർക്ക് നികത്താൻ ആവാത്ത നഷ്ടമാണുണ്ടായത്  

Read More

മണ്ണിന്റെ മണവും വിത്തുകളുടെ കരുതലും കൃഷിയുടെ നന്മയും പുതിയ തലമുറയ്ക്ക് പകർന്നു നൽകിയ ജീവിതം; ചെറുവയൽ രാമനെ അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാടിന്റെ മണ്ണിൽ തലമുറകളുടെ ഓർമ്മകൾക്ക് കാവൽ നിന്ന കർഷകനായിരുന്നു ചെറുവയൽ രാമൻ എന്ന് മുഖ്യമന്ത്രി വിഡി സതീശൻ അന്യംനിന്നു പോയേക്കാമായിരുന്ന പാരമ്പര്യ നെൽ വിത്തിനങ്ങളെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കി, വരും തലമുറയ്ക്കു കരുതിവച്ച ചെറുവയൽ രാമൻ യാഥാർത്ഥത്തിൽ കാർഷിക പൈതൃകത്തിന്റെ കാവൽക്കാരനായിരുന്നു.   കൃഷി വെറുമൊരു ഉപജീവനമാർഗമല്ലെന്നും മണ്ണിനോടും പ്രകൃതിയോടുമുള്ള ഉത്തരവാദിത്തമാണെന്നും സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം ലോകത്തോട് പറഞ്ഞു. മണ്ണിന്റെ മണവും വിത്തുകളുടെ കരുതലും കൃഷിയുടെ നന്മയും പുതിയ തലമുറയ്ക്ക് പകർന്നു നൽകിയ ആ ജീവിതം…

Read More

മണ്ണിനെയും കൃഷിയെയും സ്നേഹിച്ച പച്ചപ്പിന്റെ കാവലാൾ- കൃഷി മന്ത്രി ടി.സിദ്ദീഖ്

മണ്ണിനെയും കൃഷിയെയും സ്നേഹിച്ച പച്ചപ്പിന്റെ കാവലാൾ- കൃഷി മന്ത്രി ടി.സിദ്ദീഖ് മണ്ണിനെയും കൃഷിയെയും പ്രാണനോളം സ്നേഹിച്ച പച്ചപ്പിന്റെ കാവലാളിനെയാണ് ചെറുവയൽ രാമൻ്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് കൃഷിവകുപ്പ് മന്ത്രി ടി.സിദ്ദീഖ് അനുസ്മരിച്ചു. കർഷകരുടെയും കൃഷിയുടെയും അഭിമാനമായിരുന്നു ചെറുവയൽ രാമൻ. അദ്ദേഹത്തിന് കൃഷി കേവലം ഒരു ഉപജീവനമാർഗമായിരുന്നില്ല. പ്രകൃതിയോടും മണ്ണിനോടും വരും തലമുറയോടുമുള്ള കടപ്പാടിന്റെ മഹത്തായ രൂപമായിരുന്നു. മറ്റുള്ളവർ വിത്തിൽ ഒരു വിളവിന്റെ സാധ്യത കണ്ടപ്പോൾ, തലമുറകളുടെ പൈതൃകവും മനുഷ്യരാശിയുടെ ഭാവിയും കണ്ട വലിയ കർഷകനായിരുന്നു ചെറുവയൽ രാമൻ. ഓരോ…

Read More

പദ്മശ്രീ ചെറുവയൽ രാമൻ വിടവാങ്ങി.

മാനന്തവാടി: പാരമ്പര്യ നെൽ വിത്തുകളുടെ സംരക്ഷകനായി കേരളത്തിൻറെ നെല്ലച്ഛൻ എന്നറിയപ്പെടുന്ന എടവക കമ്മന ചെറുവയൽ രാമൻ നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം മൂന്നരയോടെയായിരുന്നു അന്ത്യം. അദ്ദേഹത്തിൻറെ കാർഷിക മേഖലയിലെ സംഭാവനകളെ മാനിച്ച് 2023 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. 2026 സംസ്ഥാന കൃഷി വകുപ്പിന്റെ പ്രഥമ ഉമ്മൻചാണ്ടി പുരസ്കാരം നൽകി സംസ്ഥാന സർക്കാരും അദ്ദേഹത്തെ ആദരിച്ചിരുന്നു. ഗൾഫിലെ ഒരു പരിപാടിക്ക് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന്…

Read More

നൗഫൽ മാസ്റ്റർ ആക്രമിക്കപ്പെട്ട സംഭവം; കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം: എസ് കെ എസ് എസ് എഫ്

സുൽത്താൻ ബത്തേരി: എസ് കെ എസ് എസ് എഫ് മുൻ വയനാട് ജില്ലാ ജനറൽ സെക്രട്ടറി നൗഫൽ മാസ്റ്റർ ആക്രമിക്കപ്പെട്ടതിൽ എസ് കെ എസ് എസ് എഫ് വയനാട് ജില്ലാ സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും വ്യത്യസ്ഥമാവുമ്പോഴും പരസ്പരം ഉൾകൊണ്ടും അംഗീകരിച്ചുമുള്ള പ്രവർത്തനങ്ങളാണ് എല്ലാവരും നിർവ്വഹിക്കേണ്ടതെന്നും സംഘം ചേർന്നും കയ്യേറ്റം ചെയ്തും സംഘടനാ പ്രവർത്തകരെ കൈകാര്യം ചെയ്യാൻ ആര് ശ്രമിച്ചാലും അത് അംഗീകരിക്കാൻ കഴിയില്ലെന്നും അത്തരം ഇടപെടലുകൾ ശക്തമായി പ്രതിരോധിക്കുമെന്നും ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു. യോഗത്തിൽ…

Read More

ചുരം ബൈപ്പാസ്: അധികൃതരുടെ നിസംഗതക്കെതിരെ ആക്ഷൻ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്

വൈത്തിരി: നിർദ്ദിഷ്ട ചുരം ബൈപ്പാസ് റോഡ് (തളിപ്പുഴ-മരുതിലാവ്-ചിറ്റിപ്പിലിത്തോട്) യാഥാർഥ്യമാക്കുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്നുള്ള നിസംഗതക്കെതിരെ ആക്ഷൻ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. ഇതിന്റെ ഭാഗമായി നവംബറിൽ ദേശീയപാത ഉപരോധിക്കലടക്കമുള്ള പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുവാൻ കൽപ്പറ്റയിൽ ചേർന്ന ആക്ഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു. ബൈപ്പാസിന്റെ ഡി പി ആർ പോലുള്ള പ്രാഥമിക നടപടികൾ പോലും നീണ്ടുപോകുകയാണ്. നിരവധി നിവേദനങ്ങളും സമരങ്ങളും നടത്തിയിട്ടും അനുകൂലമായ സമീപനങ്ങൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകാത്തതിനെ തുടർന്നാണ് കക്ഷിരാഷ്ട്രീയത്തിനതീതമായി വിവിധ സംഘടനകളെ ചേർത്ത് സമരപരിപാടികളുമായി കമ്മിറ്റി മുന്നോട്ടുപോകുന്നത്. യോഗത്തിൽ കമ്മിറ്റി…

Read More

പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു

പനമരം: പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഭൗതിക-പഠന സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പൂർത്തിയാക്കിയ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും അനുമോദന ചടങ്ങും നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഇന്റർലോക്ക് നിർമ്മാണം, ഓഫീസ് നവീകരണം, ബോയ്സ് ടോയ്‌ലറ്റ്, ക്രിയേറ്റീവ് കോർണർ, ഡിജിറ്റൽ സ്‌ക്വയർ, സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാം തുടങ്ങിയ വിവിധ പദ്ധതികളാണ് വിദ്യാലയത്തിൽ നടപ്പിലാക്കിയത്. എം.ബി.ബി.എസ് പഠനം വിജയകരമായി പൂർത്തിയാക്കിയ പൂർവ്വ വിദ്യാർത്ഥിനി…

Read More

നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം: ഗവ.കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ

കൽപ്പറ്റ: നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഗവ.കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.പി. സണ്ണി, സെക്രട്ടറി ഒ.കെ. സക്കീർ, ട്രഷറർ വി.ജെ. ഷാജി, ആന്റണി താന്നിക്കൽ, സാദിഖ് ബത്തേരി, പി.ബി. ഹരീഷ്, സെയ്തലവി പൊഴുതന എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഗവ.കരാറുകാർ ഗുരുതര പ്രതിസന്ധിയിലാണ്. 9,000 കോടി രൂപയാണ് വിവിധ വകുപ്പുകളിൽനിന്നു കാരാറുകാർക്ക് കിട്ടാനുള്ളത്. നിർമാണ സാമഗ്രികളുടെ വില കുത്തനെ ഉയരുകയാണ്. ഒരു ബാരൽ ടാറിന് 18,000 രൂപയാണ് നിലവിൽ വില. ഇറാനെതിരായ…

Read More