79-ാം സ്വാതന്ത്ര്യദിനം: വെള്ളമുണ്ടയിൽ വിപുലമായി ആഘോഷിച്ചു.

വെള്ളമുണ്ട: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാചരണത്തിന്റെ ഭാഗമായി വെള്ളമുണ്ട എ.യു.പി സ്കൂളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യദിനം ഒരു ആഘോഷം മാത്രമല്ല, ഇന്ത്യയിലെ ഓരോ പൗരന്മാരുടെയും ഉത്തരവാദിത്തത്തിലേക്കുള്ള ഓർമപ്പെടുത്തൽ കൂടിയാണെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു. പി.ടി.എ പ്രസിഡന്റ്‌ കെ.കെ മുഹമ്മദലി അഹ്സനി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഷൈല പുത്തൻപുരയ്ക്കൽ ആമുഖപ്രസംഗം നടത്തി. മുൻ എച്ച്‌. എം സി. ജ്യോതി ടീച്ചർ, പി…

Read More

അന്താരാഷ്ട്ര യുവജന ദിനാചരണം നടത്തി

കോട്ടത്തറ : കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം, മേരാ യുവ ഭാരതിന്റെയും ലഹരിവർജ്ജന മിഷൻ വിമുക്തിയുടെയും സംയുക്താഭിമുഖ്യത്തിൽ കോട്ടത്തറ ഗവ ഹയർസെക്കണ്ടറി സ്കൂളിൽ അന്താരാഷ്ട്ര യുവജന ദിനാചരണം നടത്തി പ്രധാനാധ്യാപിക എ.എം. രജനി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറും വിമുക്തി ജില്ലാ മാനേജറുമായ സജിത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ എൻ.സി സജിത്ത്കുമാർ അച്ചൂരാനം, മേരാ യുവ ഭാരത് പ്രതിനിധി കെ.എ അഭിജിത്ത്, വിമുക്തി ക്ലബ്ബ് ചാർജ്ജ് ഓഫീസർ പി.എസ് പ്രദീപ്, കെ.ജി സുനിത്ത്…

Read More

ലഹരി വിമുക്ത ഉന്നതിക്കായി അവർ തുടി കൊട്ടുന്നു

ലഹരി വിമുക്ത ഉന്നതിക്കായി അവർ തുടി കൊട്ടുന്നു -ലഹരി വിമുക്ത പദ്ധതിയായ ‘തുടി’ നെയ്കുപ്പ ഉന്നതിയിൽ ആരംഭിച്ചു തുടികൊട്ടി നൃത്തച്ചുവടുകൾ വച്ച് ജീവിതം തന്നെ ലഹരിയെന്ന സന്ദേശം ഉറക്കെപ്പാടി അവരിനി നെയ്കുപ്പയിലെ ഓരോ വീട്ടിലുമെത്തും. ആരോഗ്യവകുപ്പിൻ്റെയും ആരോഗ്യകേരളത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിൽ നടപ്പിലാക്കുന്ന പുകയില – ലഹരി വിമുക്ത പദ്ധതിയായ ‘തുടി’ പൂതാടി നെയ്കുപ്പ ഉന്നതിയിൽ ആരംഭിച്ചു. തദ്ദേശ ജനതയുടെ കലകളെയും സംസ്കാരത്തെയും പരിപോഷിപ്പിച്ചുകൊണ്ട് പുകയില – ലഹരി വിരുദ്ധ ശീലമാറ്റ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടപ്പിലാക്കി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട…

Read More

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

വെസ്റ്റ് വെള്ളിലാടി – ശാഖ എസ് കെ എസ് എസ് എഫിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര ദിനമാഘോഷിച്ചു. കല്ലേരി മൊയ്തു ഹാജി പതാക ഉയർത്തി. എസ് കെ എസ് എസ് എഫ് വെള്ളമുണ്ട മേഖല പ്രസിഡൻ്റ് സിദ്ധീഖ് അസ്ഹരി അദ്ധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻ്റ് അഷ്റഫ് വെള്ളിലാടി, നൗഫൽ യമാനി ,അജ്നാസ് മൗലവി സംസാരിച്ചു. ആസിഫ് അലി. കുഞ്ഞമ്മദ് കക്കട്ടിൽ’ മുഹമ്മദ് ഹിഷാൻ, മുഹമ്മദ് സിനാൻ, അമൻ അഫ് ലഹ് ‘ഷാഹിൽ ലബീബ്, ഫസീഹ് , മുഹമ്മദ്…

Read More

കാട്ടേരിക്കുന്ന് പാലം; എസ്‌ഡിപിഐ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

തലപ്പുഴ : കാട്ടേരിക്കുന്ന് പാലം അടിയന്തരമായി പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് എസ്‌ഡിപിഐ തലപ്പുഴ ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ് കബീർ വി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. 400 ലധികം കുടുംബങ്ങൾ ആശ്രയിക്കുന്ന കാട്ടേരിക്കുന്ന് പാലത്തിന് 2018 ലെ പ്രളയം മുതൽ ഇങ്ങോട്ട് ഉണ്ടായ ഓരോ സമയത്തും പാലത്തിന്റെ പില്ലറുകൾക്കും, സൈഡ് ഭിത്തിക്കുമൊക്കെ കേട് പാട് സംഭവിച്ചിരുന്നു. അന്ന് തൊട്ടേ പഞ്ചായത്ത് തലം മുതൽ വകുപ്പ് മന്ത്രി അടക്കമുള്ളവർക്ക് ബ്രാഞ്ച് കമ്മിറ്റിയും പ്രദേശത്തെ,സൗഹൃദ,ആശ്രയ അയൽകൂട്ടങ്ങളും,5,10 വാർഡ് മെമ്പർമാരുടെയുമൊക്കെ നേതൃത്വത്തിൽ നിവേദനങ്ങൾ നൽകിയിരുന്നു.വകുപ്പ്…

Read More

ഐക്യത്തിന്റെ ചൈതന്യം ആസ്വദിക്കണം:ജുനൈദ് കൈപ്പാണി

തരുവണ: സ്വാതന്ത്ര്യ സമര സേനാനികൾക്ക് നന്ദി പറയാനും അവരുടെ നന്മകളെ ഓർമ്മിക്കാനുമുള്ള അവസരമാണ് സ്വാതന്ത്ര്യദിനം നൽകുന്നത്. രാജ്യത്തിന്റെ മഹത്തായ ചരിത്രം ഓർമ്മിക്കാനും, ഐക്യത്തിന്റെ ചൈതന്യം കൃത്യമായി ആഘോഷിക്കാനും ആസ്വദിക്കാനും പൗരമാർക്ക് സാധിക്കണമെന്നും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു. തരുവണ ജി.എച്ച്‌. എസ്.എസിൽ സംഘടിപ്പിച്ച ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡന്റ്‌ കെ.സി.കെ നജുമുദ്ധീൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജെസി എം. ജെ,…

Read More

സാമ്പത്തിക സാക്ഷരത ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ മുണ്ടേരി ജിവിഎച്ച്എസ് സ്കൂളിൽ സാമ്പത്തിക സാക്ഷരത ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. അനധികൃതമായി സമ്പാദിച്ച പണം മറ്റൊരാളുടെ അക്കൗണ്ട് വഴി കൈമാറ്റം ചെയ്യുന്നവർ, ഓൺലൈൻ തട്ടിപ്പുകൾ, ഹാക്കിങ്, കാർഡ് തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ നിന്ന് ലഭിച്ച പണം മറ്റുള്ളവരിലേക്ക് നൽകുന്ന മണി മ്യൂൾ എന്ന പ്രവണത തടയണമെന്നും വിദ്യാർത്ഥികൾ ഇത്തരം അപകടകരമായ കാര്യങ്ങളിൽ ഇടപ്പെടരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നിൽകി. കമ്പ്യൂട്ടർ, മൊബൈൽ, നെറ്റ്‌വർക്കുകൾ, ഓൺലൈൻ ഡേറ്റ എന്നിവയുടെ ഹാക്കിങ്, വൈറസ്, അനധികൃത ലോഗിൻ…

Read More

ഹജ്ജ് 2026: നറുക്കെടുപ്പ് പൂർത്തിയായി; കേരളത്തിൽ നിന്ന് 8,530 പേർക്ക് അവസരം

ഹജ്ജിന് അപേക്ഷ സമർപ്പിച്ചവരിൽ ഈ വർഷത്തെ ഹജ്ജ് യാത്രക്ക് അർഹരായവരെ തിരഞ്ഞടുക്കുന്നതിനുള്ള നറുക്കെടുപ്പ് മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസിൽ നടന്നു. സൗദി അറേബ്യ ഔദ്യോഗികമായി ഹജ്ജ് ക്വാട്ട നിശ്ചയിട്ടില്ലാത്ത സാഹചര്യത്തിൽ ഇന്ത്യയിലൊട്ടാകെ ഒരു ലക്ഷം സീറ്റുകൾ കണക്കാക്കിയാണ് നറുക്കെടുപ്പ് നടത്തിയിരിക്കുന്നത്. കേരളത്തിന് 8,530 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. ഹജ്ജ് പോളിസി പ്രകാരം പ്രഥമ പരിഗണന ലഭിക്കുന്ന കാറ്റഗറിയായ 65 വയസ്സോ അതിന് മുകളിലോ പ്രായമായവരുടെ വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ച എല്ലാവരെയും തിരഞ്ഞെടുത്തു. സ്ത്രീകൾ മാത്രമുള്ള വിഭാഗത്തിലെ രണ്ടാമത്തെ…

Read More

കൃഷിവകുപ്പിന്റെ മികച്ച കാർഷിക എൻജിനീയർ അവാർഡ് വാകേരി സ്വദേശി പി ഡി രാജേഷിന്

സംസ്ഥാനത്ത് ആദ്യമായി ഏര്‍പ്പെടുത്തിയ മികച്ച കാർഷിക എൻജിനീയർക്കുള്ള  അവാർഡ് നേടി വയനാട് ജില്ലാ കൃഷി വകുപ്പ് അസിസ്റ്റന്റ്  എജിനീയർ പി ഡി രാജേഷ്. കണിയാമ്പറ്റയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ അധിക ചുമതലയോടെ സേവനമനുഷ്ഠിക്കുകയാണ് രാജേഷ്. കാർഷിക യന്ത്രവത്ക്കരണത്തിനും കൃഷിയുടെ സാങ്കേതിക അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ള മികവിനാണ് പുരസ്കാരം. ജില്ലയുടെ അഭിമാനമായി മാറിയ അമ്പലവയൽ ആർഎആർഎസിലെ സെന്റര്‍ ഓഫ് എക്സലൻസ് അടക്കമുള്ള പ്രധാന സ്ഥാപനങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. ഇതിന്പുറമെ, ജില്ലയിലെ വിവിധ പാടശേഖരങ്ങളിൽ ഏകദേശം 800 ഹെക്ടർ പ്രദേശത്ത്…

Read More

അധ്യാപകര്‍ക്ക് കുട്ടികളുടെ ബാഗ് പരിശോധിക്കാം, അന്തസ് ഹനിക്കരുതെന്നു മാത്രം: ബാലാവകാശ കമ്മീഷൻ

കൽപ്പറ്റ: അധ്യാപകര്‍ സ്കൂളുകളിൽ കുട്ടികളുടെ ബാഗ് പരിശോധിക്കുന്നതിന് ബാലാവകാശ കമ്മീഷൻ എതിരല്ലെന്നും എന്നാൽ കുട്ടികളുടെ അന്തസ് ഹനിക്കാൻ പാടില്ലെന്ന് മാത്രമാണ് ഇത് സംബന്ധിച്ച് ഉത്തരവിലുള്ളതെന്നും സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം ബി മോഹൻ കുമാര്‍ പറഞ്ഞു. മറ്റ് കുട്ടികളുടെ മുന്നിൽ വെച്ച് ബാഗിലുള്ള സാധനങ്ങൾ പുറത്തെടുത്ത് പരിശോധിക്കുന്നത് പലതരത്തിൽ കുട്ടികൾക്ക് അഭിമാനക്ഷതമുണ്ടാക്കാൻ സാധ്യതയുള്ളതിനാലും ഇത്തരത്തിൽ പരാതി ലഭിച്ചതുകൊണ്ടുമാണ് അത് വിലക്കുന്ന ഉത്തരവുണ്ടായത്. കുട്ടികളുടെ അഭിമാനത്തിന് ക്ഷതമുണ്ടാവാതെ ബാഗ് പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ബാലാവകാശ കമ്മീഷൻ ജില്ലയിലെ സ്കൂൾ…

Read More