വയനാട് ജില്ലാ പോലീസ് കായികമേളക്ക് വർണാഭമായ സമാപനം
കല്‍പ്പറ്റ: ഒരാഴ്ചയായി തുടർന്ന വയനാട് ജില്ലാ പോലീസ് കായികമേളക്ക് മരവയലിലുള്ള എം.കെ. ജിനചന്ദ്രന്‍ മെമ്മോറിയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന അത് ലറ്റിക് മീറ്റോടെ സമാപനം. 125 പോയിന്റുകളോടെ ബത്തേരി സബ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി. 117 പോയിന്റുകളുമായി സ്‌പെഷ്യൽ യൂണിറ്റ് ടീം രണ്ടാം സ്ഥാനവും, 75 പോയിന്റുകളുമായി ഡി.എച്ച്. ക്യൂ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൽപ്പറ്റ സബ് ഡിവിഷൻ 71 പോയിന്റും മാനന്തവാടി സബ് ഡിവിഷന്‍ 53 പോയിന്റും നേടി. പുരുഷ/വനിതാ വിഭാഗങ്ങളില്‍ ഓപ്പൺ കാറ്റഗറിയിൽ…
