Headlines

ചൂരല്‍മല-മുണ്ടക്കൈ ദുരന്ത ഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന ഏലമല പ്രദേശം കൂടി സാധ്യത പഠനത്തില്‍ ഉള്‍പ്പെടുത്തണം: ടി സിദ്ധിഖ് എം എല്‍ എ

കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ദുരന്ത ഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന ഏലമല പ്രദേശം കൂടി സാധ്യത പഠനത്തില്‍ ഉള്‍പ്പെടുത്തി ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കല്‍പ്പറ്റ നിയോജക മണ്ഡലം എംഎല്‍എ അഡ്വ. ടി. സിദ്ധിഖ് കേരള മുഖ്യമന്ത്രിക്കും, റവന്യു വകുപ്പ് മന്ത്രി കെ. രാജനും കത്ത് നല്‍കി. ചൂരല്‍മല – മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ തലത്തില്‍ വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത പഠനങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ചൂരല്‍മലയോട് ചേര്‍ന്ന് കിടക്കുന്ന ഏലമല ഭാഗത്ത് ഇത്തരത്തിലുള്ള പഠനങ്ങളെന്നും…

Read More

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. തുലാവർഷം അടുക്കാനിരിക്കെയാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. നാളെ (10-10-2024) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളില്‍ യെല്ലോ അലർട്ട്…

Read More

കോൺഗ്രസ് മുള്ളൻകൊല്ലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബൈരക്കുപ്പയിൽ ശ്രദ്ധക്ഷണിക്കൽ കൂട്ടായ്മ നടത്തി

lപുൽപ്പളളി: കേരള – കർണ്ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതിന് കബനീ നദിയിൽ മുപ്പത് വർഷം മുമ്പ് തറക്കല്ലിട്ട ബൈരക്കുപ്പ പാലത്തിൻ്റെ ശിലസ്ഥാപന വാർഷികത്തിൽ കോൺഗ്രസ് മുള്ളൻകൊല്ലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബൈരക്കുപ്പയിൽ ശ്രദ്ധക്ഷണിക്കൽ കൂട്ടായ്മ നടത്തി . .അന്തർസംസ്ഥാന ഗതാഗതത്തിനും , വാണിജ്യ മേഖലയിൽ വൻകുതിപ്പിനും , കാരണമാകുമായിരുന്ന പാലം ടെണ്ടർ നടപടി ആരംഭിച്ച ശേഷം അട്ടിമറിക്കപ്പെട്ടത് അന്തർ സംസ്ഥാന ലോബിയുടെ ഗൂഡാലോചനയുടെ ഭാഗമായാണ് . വയനാട് മൈസൂർ ജില്ലകളുടെ വൻ വികസനം ഉറപ്പാക്കുന്ന പാലം നിർമ്മാണത്തിന് ബന്ധപ്പെട്ട…

Read More

ജൂനിയര്‍ വോളിബോള്‍ ചാമ്പ്യൻഷിപ്പ് ഒക്ടോബർ 13ന്

കല്‍പറ്റ: വയനാട് ജില്ലാ വോളിബോള്‍ അസോസിയേഷന്റെയും കേണിച്ചിറ യുവപ്രതിഭ ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ വയനാട് ജില്ലാ ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ് 13ന് കേണിച്ചിറ യുവപ്രതിഭ സ്‌റ്റേഡിയത്തില്‍ രാവിലെ 9 മണി മുതല്‍ നടത്തുന്നു. 1/1/2007ന് ശേഷം ജനിച്ച വയനാട് ജില്ലക്കാരായ കുട്ടികള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ 12ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. 19 മുതല്‍ തൃശൂര്‍ പേരാമംഗലത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാനുള്ള ജില്ലാ ടീമിനെ ഈ…

Read More

ആഗോള ലൈവ്സ്റ്റോക്ക് കോണ്‍ക്ലേവ് ഡിസംബറിൽ വയനാട്ടിൽ നടക്കും

കൽപ്പറ്റ : വയനാട് കേരള വെറ്ററിനറി സര്‍വകലാശാലയില്‍ ആഗോള ലൈവ്സ്റ്റോക്ക് കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ഡിസംബര്‍ 20മുതല്‍ 29വരെ നടക്കുന്ന കോണ്‍ക്ലേവിന്റെ ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷീര- കന്നുകാലി, വളര്‍ത്തുമൃഗ മേഖലയുടെ സമഗ്രവികസനവും ഉല്‍പാദനക്ഷമതയും ലക്ഷ്യമിട്ട് രാജ്യത്തെ ഏറ്റവും വലിയ കോണ്‍ക്ലേവാണ് വയനാട് പൂക്കോട് വെറ്ററിനറി കോളേജില്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Read More

അംബേദ്കർ പുരസ്‌കാരജേതാവിനെ അനുമോദിച്ചു

താന്നിത്തെരുവ് :കൃപാലയ സ്പെഷ്യൽ സ്കൂൾ മാനേജ്മെന്റും വയനാട് സിറ്റി ക്ലബ്ബും ചേർന്ന് രാജ്യത്തെ ഏറ്റവും മികച്ച ജനപ്രതിനിധിക്കുള്ള ബാബസാഹിബ്‌ അംബേദ്കർ പുരസ്‌കാരം നേടിയ വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയെ അനുമോദിച്ചു. പുൽപ്പള്ളി കൃപാലയയിൽ നടന്ന ചടങ്ങിൽ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തംഗം ജോസ് നെല്ലേടം അധ്യക്ഷത വഹിച്ചു. എസ്.എൻ. കോളേജ് പ്രിൻസിപ്പൽ ഡോ.കെ.പി. സാജു,സ്കൂ‌ൾ പ്രിൻസിപ്പൽ സിസ്റ്റർ ആൻസീന,ബെന്നി, സി.ഡി. ബാബു,സിസ്റ്റർ ആൻട്രീസ, ടി.യു.ഷിബു തുടങ്ങിയവർ സംസാരിച്ചു.

Read More

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

തിരുവനന്തപുരം : അന്ത്യോദയ അന്നയോജന (മഞ്ഞ), മുന്ഗണന (പിങ്ക്) റേഷന് കാര്ഡ് അംഗങ്ങളുടെ റേഷന് മസ്റ്ററിങ് സമയ പരിധി ഒരു മാസം കൂടി നീട്ടി നല്‍കി. അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തില് റേഷന് മസ്റ്ററിങ് ഒരുമാസത്തേക്ക് കൂടി നീട്ടണമെന്ന കുറുക്കോളി മൊയ്തീന് എം.എല്.എയുടെ ആവശ്യം ഭക്ഷ്യ സിവില് സപ്ലൈസ് വകുപ്പ് മന്ത്രി അംഗീകരിച്ചു. കിടപ്പു രോഗികള്ക്കും അഞ്ചു വയസിന് താഴെയുള്ള റേഷന് കാര്ഡില് പേര് ചേര്ക്കപ്പെട്ടവര്ക്കും മസ്റ്ററിങ് പൂര്ത്തിയാക്കാന് സാധിക്കാത്തതിനാലാണ് എം.എല്.എ ആവശ്യം ഉന്നയിച്ചത്. കിടപ്പ് രോഗികള്ക്ക്…

Read More

കുറവാ ദീപിൽ രണ്ട് ഗേറ്റിൽ കൂടെയും ആളുകൾ പ്രവേശിപ്പിക്കണം വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ കമ്മിറ്റി

മാനന്തവാടി:- വയനാട് ജില്ലയിലെ അതിപ്രധാനമായ ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായ കുറുവാദീപ് ബഹുമാനപ്പെട്ട ഹൈകോടതി ഉത്തരവുപ്രകാരം തുറന്നു പ്രവർത്തിക്കാൻ ഇരിക്കെ കുറുവാ ദ്വീപിലേക്കുള്ള പ്രവേശണം പാക്കം വഴി മാത്രം നിജപ്പെടുത്തിയത് ശരിയായ നടപടിയല്ല. ഇത് അടിയന്തരമായി പുന പരിശോധിച്ചു പാൽവെളിച്ചം വഴിയും കൂടി ടൂറിസ്റ്റുകളെ പ്രവേശിപ്പിക്കാനുള്ള നടപടികൾ ഫോറെസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാവണം, അതിന് അടിയന്തരമായി വനം വകുപ്പ് മന്ത്രിക്ക് നിവേദനം നൽകുമെന്ന് വയനാട് ടൂറിസം അസോസിയേഷൻ ജില്ല കമ്മിറ്റി വ്യക്തമാക്കി. കൽപ്പറ്റയിലെ പ്രിൻസ് ഇൻ ഹോട്ടലിൽ നടന്ന…

Read More

ലോക കാഴ്ച ദിനത്തിൽ പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിച്ചു

കൽപറ്റ: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കുട്ടികളെ, ‘നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കൂ’എന്ന വിഷയത്തില്‍ പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 30 വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. കമ്പളക്കാട് കാപ്പിലോ ഓഡിറ്റോറിയത്തില്‍ നടന്ന മത്സരം ദേശീയ അന്ധതാ കാഴ്ച വൈകല്യ നിയന്ത്രണ പരിപാടി ജില്ലാ പ്രോഗ്രാം ഓഫിസര്‍ ഡോ പ്രിയ സേനന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മാസ് മീഡിയ ഓഫിസര്‍ ഹംസ ഇസ്മാലി, ഡെപ്യൂട്ടി ജില്ലാ മാസ്…

Read More

ബൈരക്കുപ്പ പാലത്തിന്റെ പേരിൽ സമരാഭാസം: സി.പി.ഐ എം

പുൽപ്പള്ളി: ബൈരക്കുപ്പ പാലത്തിന്റെ പേരിൽ കോൺഗ്രസ്സ് നടത്തുന്നത് സമരാഭാസമാണന്ന് സി.പി.എം. പുൽപ്പള്ളി ഏരിയാ കമ്മിറ്റി.തറക്കല്ലിട്ട് 30 വർഷം പൂർത്തീകരിക്കാൻ പോകുന്ന ഘട്ടത്തിലാണ് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റികൾ പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിനിറങ്ങുന്നത്. ഇത് ജനങ്ങളെ വിഡ്ഡികളാക്കാനുള്ള ശ്രമത്തിൻന്റെ ഭാഗമാണ്. കേന്ദ്രവും കേരളവും കർണ്ണാടകവും കോൺഗ്രസ്സ് ഭരിക്കുകയും രാഹുൽ ഗാന്ധി ദേശീയ നേതാവായും പാർലിമെൻ്റ് അംഗമായും ഇരുന്നപ്പോൾ പാലം നിർമ്മിക്കുന്നതിൽ നിശ്ശബദ്ധത പാലിച്ചത് എന്തിനെന്ന് കോൺഗ്രസ്സ് വ്യക്തമാക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു. ഇപ്പോൾ കർണ്ണാടകം ഭരിക്കുന്നത് കോൺഗ്രസ്സാണ്. പാലം നിർമ്മിക്കേണ്ട…

Read More