വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍-2024 വെബ്‌സൈറ്റ് ലോഞ്ചിങ് സാറാ ജോസഫ് നിര്‍വഹിച്ചു
തൃശ്ശൂര്‍: ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമായ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ രണ്ടാം പതിപ്പിന്റെ വെബ്‌സൈറ്റ് ലോഞ്ചിങ് പ്രശസ്ത എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സാറാ ജോസഫ് നിര്‍വഹിച്ചു. ‘കേരളത്തിലെ മാത്രമല്ല ലോകത്തിന്റെ ഹൃദയം മുഴുവന്‍ വയനാടിനുവേണ്ടി മിടിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിപ്പോള്‍. അതിനാല്‍ ഈ വര്‍ഷത്തെ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ തീര്‍ച്ചയായും ആഘോഷമായിട്ടില്ല, സമാശ്വാസമായിട്ടാണ് സംഭവിക്കുക,’ സാറാ ജോസഫ് പറഞ്ഞു. മുതിര്‍ന്ന പത്രപ്രവര്‍ത്തകനും വയനാട് സാഹിത്യോത്സവത്തിന്റെ ഫെസ്റ്റിവല്‍ ഡയറക്ടറുമായ ഡോ. വിനോദ് കെ. ജോസ്, എഴുത്തുകാരനും ക്യുറേറ്ററുമായ വി.എച്ച്. നിഷാദ്, ക്രിയേറ്റീവ്…
