കല്‍പ്പറ്റയില്‍ യുഡിഎഫ് പ്രതിഷേധ സംഗമം ഒക്ടോബർ എട്ടിന്
കല്‍പ്പറ്റ: എട്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് ജയിംസ് മെഡിക്കല്‍ ഷോപ്പിനു സമീപം പ്രതിഷേധ സംഗമം സംഘടിപ്പിക്കാന്‍ യുഡിഎഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. മാഫിയകളെ സംരക്ഷിക്കുകയും ദുര്‍ഭരണത്തിലൂടെ കേരളത്തെ തകര്‍ക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി രാജിവയ്ക്കുക, തൃശൂര്‍പ്പൂരം കലക്കിയതില്‍ ജുഡീഷല്‍ അന്വേഷണം നടത്തുക, ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആര്‍. അജിത്കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുക, എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പരിപാടി. സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി ജനാധിപത്യ വിരുദ്ധവും…
