സമന്വയം പദ്ധതിക്കു തുടക്കമായി; 627 യുവജനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു
കല്‍പ്പറ്റ : ന്യൂനപക്ഷ വിഭാഗങ്ങളിലെ യുവജനങ്ങള്‍ക്ക് ഒരു ലക്ഷം തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും നൈപുണി വികസനത്തിനും കേരള ഇക്കോണമി മിഷനും സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും സംയുക്തമായി നടപ്പാക്കുന്ന സമന്വയം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി നടത്തുന്ന തൊഴില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് മാതൃകാപരമാണെന്ന് അവര്‍ പറഞ്ഞു. അഭ്യസ്തവിദ്യര്‍ക്ക് തൊഴിലും ജീവനോപാധിയും നല്‍കാനുതകുന്നതാണ് ക്യാമ്പ്. ജോലിയില്‍ ഒതുങ്ങിനില്‍ക്കാതെ പുത്തന്‍ ആശയങ്ങളും സാധ്യതകളും യുവജനങ്ങള്‍ സ്വായത്തമാക്കണമെന്നും കളക്ടര്‍ പറഞ്ഞു. ന്യൂനപക്ഷ…
