സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി; ഓണക്കാല ക്യാമ്പ് ആരംഭിച്ചു.
കല്‍പറ്റ: ജി.വി.എച്ച്.എസ്.എസ് കല്‍പറ്റയില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായുള്ള ഓണക്കാല ക്യാമ്പ് ആരംഭിച്ചു. സെപ്റ്റംബര്‍ 18, 19, 20 തീയതികളിലായി നടക്കുന്ന ക്യാമ്പ് കല്‍പറ്റ മുനിസിപ്പാലിറ്റി നാലാം വാര്‍ഡ് കൗണ്‍സിലര്‍ കെ. ഷിബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രഞ്ജിത്ത് അധ്യക്ഷനായ ചടങ്ങില്‍ ഹെഡ്മിസ്ട്രസ് എം. സല്‍മ സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പാള്‍ പി.ടി സജീവന്‍, പി.ടി.എ വൈസ് പ്രസിഡന്റ് സലാം പി, എം.പി.ടിഎ പ്രസിഡന്റ് സാജിത, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ അരുണ്‍, ഗാര്‍ഡിയന്‍ എസ്.പി.സി ജോയിന്റ് കണ്‍വീനര്‍…
