പുഞ്ചിരിമട്ടം ദുരന്തം:കുടുംബങ്ങള്‍ക്ക് രണ്ടുകോടി രൂപ വീതം നല്‍കി പുനരധിവാസം പൂര്‍ത്തിയാക്കണം: കെ.എല്‍. പൗലോസ്
കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് സര്‍ക്കാര്‍ കണക്കാക്കിയതുപ്രകാരമെങ്കില്‍ സര്‍വവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് രണ്ടുകോടി രൂപ വീതം നല്‍കി പുനരധിവാസം പൂത്തിയാക്കുന്നതാകും ഉത്തമമെന്ന് കെപിസിസി എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.എല്‍. പൗലോസ് പറഞ്ഞു. ദുരന്തത്തിനു ഇരകളായതില്‍ 500 ഓളം കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടത്. ഓരോ കുടുംബത്തിനും രണ്ടു കോടി രൂപ വീതം നല്‍കിയാല്‍ത്തന്നെ പുനരധിവാസച്ചെലവ് 1,000 കോടി രൂപയില്‍ ഒതുങ്ങും. ഓരോ കുടുംബത്തിനും ഇഷ്ടമുള്ള സ്ഥലം വാങ്ങാനും ആഗ്രഹിക്കുന്ന മാതൃകയില്‍ വീട് പണിയാനും ജീവിതമാര്‍ഗം തേടാനും ഈ തുക പര്യാപ്തമാണ്….
