Headlines

പെരിയ നെടുമ്പയിൽ ചുരം റോഡ് ആക്ഷൻ കമ്മിറ്റി വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി

പേരിയ: പേരിയ നെടുമ്പൊയിൽ ചുരത്തിൽ ഗതാഗതം പൂർണമായി നിലച്ച സാഹചര്യത്തിൽ വാഹനങ്ങൾക്ക് കടന്നുപോകാൻ സൈഡിലൂടെ ബദൽ റോഡ് നിർമിക്കാനും നിർമ്മാണ പ്രവർത്തികൾ ദ്രുതഗതിയിൽ ആക്കാനും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് ആക്ഷൻ കമ്മിറ്റി നിവേദനം നൽകി. തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്. ശ്രീമതി എൽസി ജോയി,വൈസ് പ്രസിഡണ്ട് പാറക്കൽ ജോസ്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴസൺ സ്വപ്ന പ്രിൻസ് ,ബാബു ഷജിൽ കുമാർ, കൺവീനർ സി ടി പ്രേംജിത്ത് ,കെ സി നാസർ ജയ്സൺ അടപ്പൂർ,അഷറഫ് അമ്പിലാതി…

Read More

കൊയിലേരി പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

മാനന്തവാടി: കൊയിലേരി ചോല വയലിന് സമീപം പുഴയിൽ നിന്നും കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പടിഞ്ഞാറത്തറ അരമ്പറ്റക്കുന്ന് സ്വദേശിയായ ചെറുകുളത്ത് വീട്ടിൽ ബാലകൃഷ്ണന്റെ മകൻ സുജിത്ത് കുമാർ (38) ആണ് മരിച്ചത്. ഇദ്ദേഹത്തെ 10.9.2014 ന് കൊയിലേരിയിൽ നിന്നും കാണാതായതായി കാണിച്ച് ബന്ധുക്കൾ മാനന്തവാടി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് മൃതദേഹം ഇന്ന് പുഴയിൽ നിന്നും കണ്ടെത്തുകയായിരുന്നു. മാനന്തവാടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Read More

സോഷ്യലിസ്റ്റ് ഏകീകരണം കാലഘട്ടത്തിന്റെ ആവശ്യം: ജനതാദള്‍-എസ്

കല്‍പ്പറ്റ: സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ ഏകീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജനതാദള്‍-എസ് ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. പ്രസിഡന്റ് കുര്യാക്കോസ് മുള്ളന്‍മട ഉദ്ഘാടനം ചെയ്തു. ബി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. വി.പി. വര്‍ക്കി, പി.കെ. ബാബു, സുബൈര്‍ കടന്നോളി, സൈഫു വൈത്തിരി, ആദര്‍ശ് കല്‍പ്പറ്റ, റസാഖ് തരുവണ എന്നിവര്‍ പ്രസംഗിച്ചു.

Read More

വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറി സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളായി ചെസ്സ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു

വെള്ളമുണ്ട: വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറി സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളായി ചെസ്സ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. മത്സരം കാരവന്‍ മാഗസിന്‍ എഡിറ്റര്‍ വിനോദ് ജോസ് ഉദ്ഘാടനം ചെയ്തു. പി.എം ഷബീറലിയുടെ അധ്യക്ഷതയില്‍ ലൈബ്രറി സെക്രട്ടറി എം.ശശി മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. അജ്മൽ മണിമ, കുന്നുമ്മല്‍ മൊയ്തു, ജോസഫ് എം.ഇ, പി. അബ്ദുള്ള എന്നിവര്‍ മത്സരത്തിന് നേതൃത്വം നല്‍കി.

Read More

വയനാട്ടിൽ ഈ വർഷം ട്രൈബൽ കൾച്ചർ ഫെസ്റ്റ് സംഘടിപ്പിക്കും- മന്ത്രി മുഹമ്മദ് റിയാസ്

മാനന്തവാടി: ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് പ്രതിസന്ധിയിലായ വയനാട് ടൂറിസത്തിൻ്റെ ഉണർവിനായി ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ ക്യാമ്പയിൻ നടത്തുന്നു. ജില്ലയുടെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെത്തി വിവിധ പരിപാടികൾ സംഘടിപ്പിച്ചാണ് മന്ത്രി ക്യാമ്പയിന് നേതൃത്വം നൽകുന്നത്. മാനന്തവാടി പഴശ്ശി പാർക്കിൽ നടന്ന പരിപാടിയിൽ പട്ടിക ജാതി പട്ടിക വർഗ വകുപ്പ് മന്ത്രി ഒ ആർ കേളു പങ്കെടുത്തു. ഉരുൾപൊട്ടൽ ജില്ലയുടെ വളരെ ചെറിയൊരു പ്രദേശത്തെ മാത്രമാണ് ബാധിച്ചതെന്നും സഞ്ചാരികൾക്ക് ആശങ്കയില്ലാതെ വയനാട്ടിലേക്ക് വരാമെന്നും…

Read More

ഓഫീസേഴ്‌സ് ക്ലബ് വാര്‍ഷികം ആഘോഷിച്ചു

കല്‍പ്പറ്റ: സിവില്‍ സ്റ്റേഷനു സമീപം പ്രവര്‍ത്തിക്കുന്ന ഓഫീസേഴ്‌സ് ക്ലബ് 50-ാം വാര്‍ഷികം ആഘോഷിച്ചു. മുന്‍ സെക്രട്ടറി ജോസഫ് പ്ലാറ്റോ അധ്യക്ഷത വഹിച്ചു. കെ. അശോകന്‍, അബ്ദുള്‍നാസര്‍ എന്നിവര്‍ പ്രസംഗിച്ചു. സ്ഥാപക അംഗങ്ങളായ ഡോ.ജനാര്‍ദ്ദനന്‍, എം.കെ. മഹേന്ദ്രന്‍, ടി.പി. ഗംഗാധരന്‍, കെ. പുഷ്‌കരന്‍, കെ. സുരേഷ് എന്നിവരെ ആദരിച്ചു. ക്ലബ് സെകട്ടറി വി. ബാബു സ്വാഗതവും ട്രഷറര്‍ ഇ.ജെ. തോമസ് നന്ദിയും പറഞ്ഞു.

Read More

മുണ്ടക്കൈ ദുരന്തം: ‘ആക്ച്വൽ’ കണക്ക് പുറത്തുവിടാൻ സർക്കാർ തയ്യാറാവണം; രമേശ് ചെന്നിത്തല.

തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ച തുകയുടെ ആക്ച്വൽ കണക്ക് പുറത്തുവിടാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കണക്കുകൾ വിവാദമായതോടെ അത് എസ്റ്റിമേറ്റ് ആണെന്നാണ് സർക്കാർ പറയുന്നത്. അപ്പോൾ റിപ്പോർട്ടിൽ നൽകിയിട്ടുള്ള ആക്ച്വൽസ് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് സർക്കാർ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചില സംഘടനകളുടെ ഭക്ഷണവിതരണത്തിൽനിന്ന് വിലക്കിയത് കള്ളക്കണക്ക് ഉണ്ടാക്കാനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേന്ദ്രത്തിൽനിന്ന് സഹായം ലഭിക്കാൻ വേണ്ടിയാണെങ്കിൽ യാഥാർഥ്യ ബോധമില്ലാത്ത കണക്കുകൾ നൽകുന്നത് എത്രമാത്രം ശരിയാണെന്ന് ആലോചിക്കണം….

Read More

ബോചെ ടീ ലക്കി ഡ്രോ; കാര്‍ സമ്മാനിച്ചു.

കൽപ്പറ്റ : ബോചെ ടീ ലക്കി ഡ്രോയിലൂടെ ഇത്തവണ കാര്‍ സമ്മാനമായി ലഭിച്ചത് വയനാട് വടുവന്‍ചാല്‍ സ്വദേശി ഹസീനക്ക്. വയനാട്ടില്‍ നടന്ന ചടങ്ങില്‍ ബോചെയില്‍ നിന്നും ഹസീന താക്കോല്‍ ഏറ്റുവാങ്ങി. ടാറ്റ പഞ്ച് കാറാണ് സമ്മാനമായി നല്‍കിയത്. നിരവധിപേര്‍ക്ക് ഇതുവരെ കാറുകള്‍ സമ്മാനമായി ലഭിച്ചു കഴിഞ്ഞു. ദിവസേനയുള്ള ബോചെ ടീ ലക്കി ഡ്രോയിലൂടെ ഇതുവരെ 12 ലക്ഷം ഭാഗ്യശാലികള്‍ക്ക് 25 കോടി രൂപയോളം സമ്മാനമായി നല്‍കിക്കഴിഞ്ഞു. ഫ്ളാറ്റുകള്‍, 10 ലക്ഷം രൂപ, കാറുകള്‍, ടൂവീലറുകള്‍, ഐ ഫോണുകള്‍…

Read More

വയനാടിനുള്ള ഐ.വൈ.സി.സി സഹായം: ആദ്യ ഓട്ടോറിക്ഷയുടെ ഫണ്ട് കൈമാറി.

മനാമ: ഐ.വൈ.സി.സി. ബഹ്റൈന്റെ നേതൃത്വത്തില്‍ വയനാട് ദുരന്തബാധിതരില്‍ ജീവനോപാധി നഷ്ടപെട്ട മൂന്ന് പേർക്ക് ഓട്ടോറിക്ഷ നല്‍കുന്നതിന്റെ ഭാഗമായി ആദ്യ ഓട്ടോറിക്ഷയുടെ തുക കൈമാറി. കരുനാഗപ്പള്ളി എം.എല്‍.എ. സി.ആർ. മഹേഷ് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ സഹായകമ്മിറ്റി കണ്‍വീനർ ഫാസില്‍ വട്ടോളിയും കമ്മിറ്റി അംഗങ്ങളും ചേർന്ന് ഐ.വൈ.സി.സി. പ്രസിഡന്റ് ഷിബിൻ തോമസ്, സെക്രട്ടറി രഞ്ജിത്ത് മാഹി എന്നിവർക്ക് തുക കൈമാറി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തില്‍ വയനാട് ചൂരല്‍മല സ്വദേശി വിഷ്ണു പ്രസാദിനാണ് ആദ്യ ഓട്ടോറിക്ഷ നല്‍കുന്നത്. ഇന്ത്യൻ ഡിലൈറ്റ്സ് ഹാളില്‍നടന്ന ചടങ്ങ്…

Read More

വയനാട് ദുരന്തം കേന്ദ്രത്തിൻ്റേത് ക്രൂരമായ നിലപാട്; ഇസ്കഫ്

കൽപ്പറ്റ: വയനാട്ടിലെ ദുരന്ത ബാധിതർക്ക് അടിയന്തിര സഹായം നൽകാൻ തയ്യാറാകാത്ത കേന്ദ്രസർക്കാർ നിലപാട് അത്യന്തം ക്രൂരവും നിന്ദ്യവും ആണെന്ന് ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ ഓപ്പറേഷൻ ആൻ്റ് ഫ്രണ്ട്ഷിപ്പ് (ഇസ്കഫ്) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പ്രശാന്ത് രാജൻ കുറ്റപ്പെടുത്തി. മുണ്ടക്കൈ – ചൂരൽമല പ്രദേശങ്ങൾ സന്ദർശിച്ച ഇസ്കഫ് പ്രതിനിധി സംഘം വിവിധ മേഖലകളിലുള്ള ജനങ്ങളുമായി കൂടിക്കാഴ്ച നടത്തി. ദുരന്തം പ്രത്യക്ഷത്തിൽ ബാധിച്ചത് മേപ്പാടി പഞ്ചായത്തിലെ 3 വാർഡുകളെ മാത്രം ആണെങ്കിലും ദുരന്തത്തിൻ്റെ വ്യാപ്തി വയനാട്…

Read More