മെഡിക്കൽ പ്രവേശനം നേടിയ പൂർവവിദ്യാർത്ഥികൾക്ക് അനുമോദനം

പനമരം: വിവിധ മെഡിക്കൽ കോളജുകളിൽ എം.ബി.ബി.എസ് (MBBS) പ്രവേശനം നേടിയ പൂർവവിദ്യാർത്ഥികളെ പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ അഭിനന്ദിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ടി. സുബൈറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഷാജഹാൻ കോവ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ രമേശ് കുമാർ സ്വാഗതം പറഞ്ഞു. സ്കൂൾ പ്രധാന അധ്യാപിക ഷീജ ജെയിംസ്, ശാലിനി മാത്യു, ബിനു ടോംസ്, മമ്മൂട്ടി അഞ്ചുകുന്ന് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Read More

ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ്: 45 വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം

മേപ്പാടി: പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് ആരോഗ്യവിദ്യാഭ്യാസ രംഗത്ത് മികച്ച അവസരങ്ങൾ ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെയും ചെയർമാൻ ഡോ. ആസാദ്‌ മൂപ്പൻ നൽകി വരുന്ന ഡോ.മൂപ്പൻസ് ലെഗസി സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. കേരളാ മെഡിക്കൽ എൻ‌ട്രൻസ് പരീക്ഷയിൽ 2000 ത്തിൽ താഴെ റാങ്കുകളുള്ള 5 എംബിബിഎസ് വിദ്യാർത്ഥികൾക്കും, പഠനത്തിൽ നിശ്ചിത യോഗ്യത ഉള്ളവരും എന്നാൽ സാമ്പത്തീക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുമായ 20 ബി.എസ്.സി നഴ്സിങ് വിദ്യാർത്ഥികൾക്കും 20…

Read More

കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്: കൽപ്പറ്റ എൻഎംഎസ്എം ഗവൺമെന്റ് കോളേജിൽ എസ്എഫ്ഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കൽപ്പറ്റ: കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൽപ്പറ്റ എൻഎംഎസ്എം ഗവൺമെന്റ് കോളേജിൽ എസ്എഫ്ഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കോളേജ് യൂണിയൻ ഭാരവാഹി സ്ഥാനങ്ങളിലേക്ക് ചെയർപേഴ്സണായി മുഹമ്മദ് സഫ്വാൻ വി.പി., വൈസ് ചെയർപേഴ്സണായി നിരഞ്ജന പി.പി., ജനറൽ സെക്രട്ടറിയായി യദുകൃഷ്ണ കെ., ജോയിന്റ് സെക്രട്ടറിയായി അതുല്യ രാജ് യു., ഫൈൻ ആർട്സ് സെക്രട്ടറിയായി സമീന ടി.എസ്., ജനറൽ ക്യാപ്റ്റനായി അതുൽ രവീന്ദ്രൻ, മാഗസിൻ എഡിറ്ററായി അശ്വിൻ സി.എസ്. എന്നിവരെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരായി (UUC) ഹർഷ മാലതി…

Read More

വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ‘ഉണർവ്’ ശില്പശാല സംഘടിപ്പിച്ചു

വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലെയും പിടിഎ, മദർ പിടിഎ, എസ്എംസി ഭാരവാഹികൾക്കും പ്രധാനാധ്യാപകർക്കുമായി ‘ഉണർവ്’ എന്ന പേരിൽ ശില്പശാല സംഘടിപ്പിച്ചു. അധ്യാപക രക്ഷാകർതൃ സമിതികളെ ശാക്തീകരിക്കുന്നതിലൂടെ പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളെയും മികവിലേക്കുയർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിശീലന പരിപാടി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഖമർ ലൈല ടി.എം. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലതിക എം. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാനന്തവാടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സുനിൽകുമാർ എം….

Read More

അബ്കാരി കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവിന് മുന്‍കൂര്‍ ജാമ്യമില്ല; ലില്ലി ജോസിന്റെ അപേക്ഷ കല്‍പറ്റ സെഷന്‍സ് കോടതി തള്ളി

കല്‍പറ്റ: വയനാട് വാഴവറ്റയിലെ തറവാട്ടുവീട്ടില്‍ നിന്ന് അളവില്‍ കൂടുതല്‍ വിദേശമദ്യവും വ്യാജമദ്യവും കണ്ടെടുത്ത അബ്കാരി കേസില്‍, റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി എം.ഡി. ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് ലില്ലി ജോസ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കല്‍പറ്റ സെഷന്‍സ് കോടതിയുടേതാണ് നടപടി. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എക്‌സൈസ് നോട്ടീസ് നല്‍കുമെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ലില്ലി ജോസ് മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്. അതേസമയം, കേസന്വേഷണത്തിനിടെ ലില്ലിയെ പ്രതി ചേര്‍ക്കുകയാണെങ്കില്‍, മുന്‍കൂട്ടി നോട്ടീസ്…

Read More

വയോജനങ്ങൾക്കായി കൗൺസലിംഗ് ക്ലാസും, സാംസ്‌കാരിക സംഗമവും നടത്തി

  അമ്പലവയല്‍: ‘പ്രശാന്തി പദ്ധതി’യുടെ ഭാഗമായി വയനാട് ജില്ലാ ജനമൈത്രി പോലീസ്,അമ്പലവയൽ ജനമൈത്രി സമിതി എന്നിവരുടെ നേതൃത്വത്തിൽ അമ്പലവയൽ പഞ്ചായത്തിന്റെ പകല്‍വീട് ഓഡിറ്റോറിയത്തിൽ വയോജനങ്ങള്‍ക്കായി കൗണ്‍സിലിങ് ക്ലാസും, സാംസ്കാരിക സംഗമവും നടത്തി. അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.സി. കൃഷ്ണകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ടി. സിന്ധു, അദ്ധ്യക്ഷത വഹിച്ചു.സോഷ്യല്‍ പോലീസിംഗ് ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ എസ് ഐ എന്‍.കെ. ദാമോദരന്‍ സ്വാഗതം ആശംസിച്ചു.അമ്പലവയൽ എസ് എച്ച് ഒ ജസ്വിന്‍ ജോസ്, എ.എസ്.ഐ. സനല്‍…

Read More

കണ്ണൂർ സർവകലാശാല ആർച്ചറി: മാനന്തവാടി ഗവ. കോളേജിന് ഇരട്ടകിരീടം

മാനന്തവാടി: കണ്ണൂർ സർവകലാശാല പുരുഷ-വനിതാ ആർച്ചറി ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ മാനന്തവാടി ഗവൺമെന്റ് കോളേജ് ഇരട്ട കിരീടം കരസ്ഥമാക്കി. പുരുഷ വിഭാഗത്തിൽ അജയ് സാബു സ്വർണമെഡലും വിഷ്ണു വി.പി. വെങ്കലമെഡലും നേടിയപ്പോൾ, വനിതാ വിഭാഗത്തിൽ ദേവപ്രിയ ജയചന്ദ്രൻ സ്വർണമെഡലും വൃന്ദ ബാലകൃഷ്ണൻ വെള്ളിമെഡലും കരസ്ഥമാക്കി. സുജിത് പി.ആർ. ആണ് കോളേജ് ആർച്ചറി ടീമിന്റെ പരിശീലകൻ. മാനന്തവാടി ഗവൺമെന്റ് കോളേജിൽ നടന്ന ചാമ്പ്യൻഷിപ്പിന്റെ സമാപന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. പ്രിയ പി. ഉദ്ഘാടനം നിർവഹിക്കുകയും വിജയികൾക്ക് ട്രോഫികൾ വിതരണം…

Read More

ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ അനുവദിക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി

പുൽപ്പള്ളി: പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളും പൂതാടി പഞ്ചായത്തിന്റെ പകുതിയോളം ഭാഗങ്ങളും ഉൾപ്പെടുന്ന കുടിയേറ്റ കാർഷിക മേഖലയിൽ അടിയന്തരമായി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. ഭൂമിശാസ്ത്രപരമായി മൂന്നു വശവും വനത്താൽ ചുറ്റപ്പെട്ട ഈ പ്രദേശത്ത് കബനി നദിയിലും കുറുവ ദ്വീപിലും ഉണ്ടാകുന്ന അപകടങ്ങൾ, കാട്ടുതീ, മറ്റ് അവിചാരിത ദുരന്തങ്ങൾ എന്നിവ നേരിടാൻ ഫയർഫോഴ്സിന്റെ സേവനം അത്യന്താപേക്ഷിതമാണ്. നിലവിൽ 25 കിലോമീറ്റർ അകലെയുള്ള സുൽത്താൻബത്തേരിയിൽ നിന്നോ 30 കിലോമീറ്റർ ദൂരമുള്ള…

Read More

‘നിസാർ വയനാട് മെഗാഷോ 2026’-ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.

അകാലത്തിൽ വേർപിരിഞ്ഞ പ്രിയ ഗായകൻ നിസാർ വയനാടിന്റെ സ്മരണാർത്ഥം സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് സംഘടിപ്പിക്കുന്ന ‘നിസാർ വയനാട് മെഗാഷോ 2026’-ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കൃഷി മന്ത്രി ടി. സിദ്ദിഖ് പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു. 2026 നവംബർ 20-ന് കൽപ്പറ്റ SKMJ ഹൈസ്കൂൾ ഗ്രൗണ്ടിലാണ് മെഗാഷോ അരങ്ങേറുന്നത്. സിനിമ-സാംസ്കാരിക രംഗത്തെ പ്രമുഖരും പ്രശസ്ത കലാകാരന്മാരും അണിനിരക്കുന്ന വിപുലമായ കലാസന്ധ്യയ്ക്കാണ് വയനാട് സാക്ഷ്യം വഹിക്കുക. പരിപാടിയിലേക്കുള്ള പ്രവേശനം പ്രവേശന പാസ് മുഖേന…

Read More

ശരീരം ടോക്സിക് പാരന്റിംഗ് കൃത്രിമ മാതൃത്വം; ചർച്ച ചെയ്ത് ഒപ്പറ ചലച്ചിത്രമേള

ഒപ്പറ ഫിലിം സൊസൈറ്റിയും, സെന്റ്മേരീസ് കോളേജ് സുൽത്താൻ ബത്തേരി ഇംഗ്ലീഷ് വിഭാഗവും ക്നാതി ട്രൈബൽ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി ഏകദിന ചലച്ചിത്രമേള സംഘടിപ്പിച്ചു. കഴിഞ്ഞ മാസം അന്തരിച്ച പ്രശസ്ത ഫ്രഞ്ച് – അൾജീരിയൻ സംവിധായകൻ ടോണി ഗാറ്റ്ലിഫിന് ആദരവർപ്പിച്ചുകൊണ്ട് സെന്റ് മേരീസ് കോളേജ് ഡിജിറ്റൽ തിയേറ്ററിൽ നടന്ന മേള മുൻ പ്രിൻസിപ്പാൾ ഡോ വിജയകുമാർ എ ആർ ഉൽഘാടനം ചെയ്തു. ഡോക്യുമെന്ററി ഫിലിം മേക്കറും നടനും സിനിമാ നിരൂപകനും സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകനുമായ രൂപേഷ്…

Read More