തെരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടിക പുതുക്കല്‍ 12 വരെ ദീര്‍ഘിപ്പിച്ചു

തെരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടിക പുതുക്കല്‍ 12 വരെ ദീര്‍ഘിപ്പിച്ചു അവധി ദിവസങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 12 വരെ ദീര്‍ഘിപ്പിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. വോട്ടര്‍പട്ടിക പുതുക്കാന്‍ അവധി ദിവസങ്ങളായ ഓഗസ്റ്റ് 9, 10 തിയതികളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വോട്ടര്‍ പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും കൂടുതലായി ലഭിക്കുന്ന സാഹചര്യത്തിലാണ്…

Read More

വായന ആശയ രൂപവത്കരണത്തിൻ്റെ ഉറവിടം:ജുനൈദ് കൈപ്പാണി

മുട്ടിൽ: ഫലപ്രദമായ വായന ആശയ രൂപവത്കരണത്തിൻ്റെ ഉറവിടവും അനന്ത വിജ്ഞാനത്തിലേക്കുള്ള പാതയുമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.ഡബ്ല്യൂ.എം.ഒ. ഇഖ്റ ലൈബ്രറിയുടെ പുസ്തക ചാലഞ്ചിന്റെ പ്രാരംഭ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത വിജയത്തിന് അർഥമുള്ള വായന വേണം. ആശയങ്ങൾ ഗ്രഹിക്കാനും ജീവിതത്തിൽ പകർത്താനും സാധിക്കണം. എത്ര വായിച്ചു എന്നതിലുപരി വായിച്ചവ വ്യക്തിയെയും സമൂഹത്തെയും എത്ര സ്വാധീനിച്ചു എന്നതാണ് പ്രധാനമെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു. ഡബ്ലൂ.എം.ഒ വൈസ് പ്രസിഡന്റ്‌…

Read More

ജനപ്രിയ ജനപ്രതിനിധിക്കുള്ള പുരോസ്ഥിര പുരസ്‌കാരം പ്രഖ്യാപിച്ചു

കൽപ്പറ്റ: മികച്ച ജനപ്രിയ ജനപ്രതിനിധിക്കുള്ള പുരോസ്ഥിര പുരസ്‌കാരത്തിന് സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-ജീവകാരുണ്യ-ഭരണ രംഗത്തെ നിറസാന്നിധ്യമായ വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അർഹനായി. പതിനായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. ഓഗസ്റ്റ് 9ന് 2 മണിക്ക് സുൽത്താൻ ബത്തേരി മുനിസിപ്പൽ ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ എഴുത്തുകാരനും ഭാഷാപണ്ഡിതനും സാമൂഹിക നിരീക്ഷകനുമായ എം.എൻ. കാരശ്ശേരിയും കവിയും ഗാനരചയിതാവും സാംസ്കാരിക പ്രവർത്തകനുമായ പി.കെ. ഗോപിയും ചേർന്ന് സമ്മാനിക്കുമെന്ന് പുരോസ്ഥിര ഫൌണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു. ഭരണ ഗുണനിലവാരവും നീതിബോധവും…

Read More

‘സുഖിനോ ഭവന്തു ‘ ഹിരോഷിമ ദിനം സംഘടിപ്പിച്ചു.

കരിങ്ങാരി ഗവ.യു.പി.സ്കൂളിൽ ‘സുഖിനോ ഭവന്തു ‘ഹിരോഷിമ ദിനം സംഘടിപ്പിച്ചു. മുഴുവൻ വിദ്യാർഥികളും സഡാക്കോ കൊക്കുമേന്തി യുദ്ധവിരുദ്ധ പ്രതിജ്ഞയിലണി ചേർന്നു. യുദ്ധവിരുദ്ധ മുദ്രാവാക്യം, പ്രശ്നോത്തരി ,പരിസര ശുചീകരണം, പോസ്റ്റർ രചന തുടങ്ങിയ പരിപാടികൾ സുഖിനോ ഭവന്തുവിനോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ടു. ഹെഡ്മാസ്റ്റർ ജോൺസൺ എം.എ, സീനിയർ അസിസ്റ്റൻ്റ് ബാലൻ പുത്തൂർ, സ്റ്റാഫ് സെക്രട്ടറി മമ്മൂട്ടി.കെ, ബെഞ്ചമിൻ മോളോയിസ്, മഞ്ജു ജോസ്, ഷീജ ഡി.കെ, നിമിഷ .സി ,നിതാര ദേവസ്യ, ഖദീജ, സഫാനത്ത്, മുബീറ, ഗോപിക എന്നിവർ നേതൃത്വം നൽകി

Read More

മൂലങ്കവിൽ നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് മറിഞ്ഞു, ഡ്രൈവർക്ക് പരിക്ക്.

ബത്തേരി: മൂലങ്കാവിൽ നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് മറിഞ്ഞു. ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ ബത്തേരി അഗ്‌നി രക്ഷാ സേന രക്ഷിച്ചു. കണ്ണൂരിൽ നിന്നും നെല്ലൂരിലേക്ക് പ്ലൈവുഡ് മായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്, ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് റോഡരികിലെ മരത്തിൽ ഇടിച്ച് മറിയുകയും ഡ്രൈവർ ലോറിക്കുള്ളിൽ കുടുങ്ങിപ്പോവുകയുമിയിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വിവരം ലഭിച്ചതിനെ തുടർന്ന് സുൽത്താൻ ബത്തേരി അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ ശരത്ത് പി.കെ യുടെ നേതൃത്വത്തിൽ ഉള്ള സേനാഗംങ്ങൾ സംഭവസ്ഥലത്ത് എത്തുകയും സ്റ്റിയറിംഗ്…

Read More

വ്യാപാരി കുടുംബ സുരക്ഷാ പദ്ധതി മരണാനന്തര ധനസഹായം കൈമാറി

കമ്പളക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ല കമ്മിറ്റി നടപ്പിൽ വരുത്തിയ പദ്ധതിയാണ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതി. പദ്ധതിയിൽ ചേർന്ന് മരണപ്പെടുന്ന വ്യാപാരിയുടെ നോമിനിക്ക് 5 ലക്ഷം രൂപ ധനസഹായം നൽകുന്ന പദ്ധതിയാണ് കുടുംബ സുരക്ഷ പദ്ധതി. കമ്പളക്കാട് യൂണിറ്റിൽ നിന്നും പദ്ധതിയിൽ ചേർന്ന് മരണപ്പെട്ട വെൽകെയർ ജിംനേഷ്യം ഉടമ സുന്ദരൻ എന്നവരുടെ മരണാനന്തര ധനസഹായം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും തൃശ്ശൂർ ജില്ലാ പ്രസിഡണ്ടുമായ ഹമീദ്…

Read More

കടന്നൽ കുത്തേറ്റ് മരിച്ച ജോയി പോളിന് നാടിന്റെ യാത്രാമൊഴി.

കാവും മന്ദം: കഴിഞ്ഞദിവസം തോട്ടത്തിൽ തേങ്ങ പറിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് മരിച്ച കർഷകന് നാടിൻ്റെ യാത്രാമൊഴി. തരിയോട് എട്ടാംമൈൽ ചെറുമലയിൽ ജോയി പോളിനാണ് ജന്മനാട് വിട നൽകിയത്. തിങ്കളാഴ്ച രാവിലെ വീട്ടുവളപ്പിലെ തോട്ടത്തിലെ തേങ്ങ പറിക്കുന്നതിനിടയാണ് ജോയിക്ക് കടന്നൽ കുത്തിയത്. ഉടൻ തന്നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി രാത്രിയോടെ മരണം സംഭവിച്ചു. കൂട്ടമായി ആക്രമിച്ചതാണ് മരണകാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർത്തിനുശേഷം വീട്ടിലെത്തിച്ച മൃതദേഹത്തിൽ അർപ്പിക്കാൻ നാടിൻറെ നാനാഭാഗത്തുനിന്നും…

Read More

ജി.കെ.എം.സി.സി മെഡിക്കൽ കൂപ്പൺ ആറാം ഘഡു ഫണ്ട് കൈമാറി

കമ്പളക്കാട് : ദയാപോളി ക്ലിനിക്കുമായി സഹകരിച്ചു ഗ്ലോബൽ കെഎംസിസി കണിയാമ്പറ്റ പഞ്ചായത്ത് കമ്മറ്റി നടപ്പിലാക്കിയ ബഹു:ഹൈദരലി ശിഹാബ് തങ്ങൾ മെമ്മോറിയൽ മെഡി കൂപ്പൺ ആറാം ഘടു ഫണ്ട് കൈമാറ്റം സബ് കമ്മിറ്റി കൺവീനർ റഷീദ് പള്ളിമുക്ക് ദയാ മെഡിക്കൽ ഡറക്ടർ ഷംസുവിന് പഞ്ചയാത്ത് ഗ്ലോബൽ കെഎംസിസി ഭാരവാഹികൾ ഗഫൂർ പാറമ്മൽ,റിയാസ് എംകെ,സബ് കമ്മറ്റി ഭാരവാഹികൾ ജലീൽ സി,മുനീർ സികെ ക്ലിനിക് സുപ്രവൈസർ ജലീൽ എന്നിവരുടെ സാനിധ്യത്തിൽ കൈമാറി.

Read More

പെൻഷൻകാരെ വഞ്ചിക്കാൻ സർക്കാരിനെ അനുവദിക്കില്ല

കൽപറ്റ: കേരളത്തിലെ സംസ്ഥാന ജീവനക്കാരും അധ്യാപകരും വിരമിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും അവരുടെ ആനുകൂല്യങ്ങൾ കൊടുക്കാതെ പിടിച്ചു വച്ചിരിക്കുന്നത് ഒരു തൊഴിലാളി സർക്കാർ എന്ന് നൂറുവട്ടം പറയുന്ന സർക്കാർ കാണിക്കുന്നത് വഞ്ചനയാണന്നും പെൻഷൻ പറ്റി പിരിഞ്ഞതിനുശേഷം അവരെ സമരപ്പന്തലിൽ എത്തിച്ച് ആനുകൂല്യത്തിന് വേണ്ടി സമരം ചെയ്യിക്കുന്നത് തൊഴിലാളി സ്നേഹം പറയുന്ന ഒരു സർക്കാരിന് ചേർന്നതല്ലെന്നും ഡിസിസി പ്രസിഡൻ്റ് എൻ.ഡി അപ്പച്ചൻ അഭിപ്രായപ്പെട്ടു. പെൻഷൻ പരിഷ്കരണം നടത്താനുള്ള സമയം കഴിഞ്ഞു ഒരു വർഷമായിട്ടും അതിനെക്കുറിച്ച് ചിന്തിക്കാൻ പോലും സർക്കാർ ഇതുവരെ…

Read More

അധികൃതർ തിരിഞ്ഞു നോക്കുന്നില്ല, വർഷങ്ങളായി തകർന്നു കിടക്കുന്ന മാനന്തവാടി മെഡിക്കൽ കോളേജ് റോഡിലെ കുഴികളടച്ച് ഐ എൻ ടി യു സി ഓട്ടോ തൊഴിലാളികൾ.

മാനന്തവാടി: വാർഷങ്ങളായി തകർന്നു കിടക്കുന്ന മാനന്തവാടി മെഡിക്കൽ കോളേജ് റോഡിലെ കുഴികളടച്ച് ഐ എൻ ടി യു സി ഓട്ടോ തൊഴിലാളികൾ. ദിവസേന ആംബുലസ് അടക്കമുള്ള നൂറുകണകണക്കിന് വാഹനങ്ങളും,കാൽ നട യാത്രക്കാരും ആശ്രയിക്കുന്ന റോഡാണിത്. റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ നിരവധി തവണ പി ഡ ബ്ള്യു ഡി അധികൃതരെയും മറ്റും ബന്ധപ്പെട്ടെങ്കിലും റോഡ് നന്നാക്കുവാൻ തയ്യാറായില്ല. ഇതോടെയാണ് പ്രതിഷേധ സൂചകമായി കുഴികളിൽ കോറി വേസ്റ്റ് അടക്കമുള്ളവ ഇട്ട് മൂടി കുഴികൾ അടക്കാൻ ഐ എൻ ടി യു സി…

Read More