ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ധര്‍ണ ഇന്ന്.
കല്‍പറ്റ: സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ നാലു വര്‍ഷമായി പൂഴ്ത്തിവച്ചിരുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരെ വെളിച്ചത്ത് കൊണ്ടുവന്ന് തക്കതായ ശിക്ഷണ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് (ഓഗസ്റ്റ് 29) രാവിലെ 10 മണിക്ക് വയനാട് ജില്ലാ കലക്ടറേറ്റിനു മുന്നിൽ ധര്‍ണ നടത്തും. കോടതി ഇടപെടലിന്റെ ഭാഗമായി വെളിച്ചം കണ്ടപ്പോള്‍ റിപ്പോര്‍ട്ടിലെ പല പ്രസക്തഭാഗങ്ങള്‍ ഒഴിവാക്കി പരസ്യപ്പെടുത്തിയത് പ്രതികളായ വേണ്ടപ്പെട്ടവരെ സംരക്ഷിക്കാനാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ കൂടിയാണ് കോണ്‍ഗ്രസ് ശക്തമായ സമരപരിപാടികള്‍…
