വയനാട് മെഡിക്കൽ കോളേജ്; പുതിയ കെട്ടിട നിർമാണത്തിലെ അപാകത അന്വേഷിക്കണം: എസ്ഡിപിഐ.
മാനന്തവാടി : 45 കോടി രൂപ ചിലവിൽ വയനാട് മെഡിക്കൽ കോളേജിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെ നിർമാണത്തിലെ അപാകത അന്വേഷിക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മുനിസിപ്പൽ കമ്മിറ്റി. നിർമാണത്തിലെ അപാകത മൂലം കക്കൂസ് മാലിന്യമടക്കം പരന്നൊഴുകി കെട്ടിടത്തിലെ ലിഫ്റ്റ് അടക്കം തകരാറിലായിരിക്കുകയാണ്. ശുചിമുറിയിലെ പരന്നൊഴുകുന്ന മാലിന്യം കാരണം വൃത്തിഹീനമായ അന്തരീക്ഷമാണ് 7 നിലയുള്ള ഈ കെട്ടിടത്തിലെ വിവിധ നിലകളിൽ. രോഗികളും ഡോക്ടർമാരുമടക്കം നിരവധിയാളുകളാണ് ഇത് മൂലം പ്രയാസത്തിലായിരിക്കുന്നത്. ജനറൽ മെഡിസിൻ വിഭാഗത്തിൽ വാർഡുകൾ ഈ കെട്ടിടത്തിലായതിനാൽ തന്നെ അഡ്മിറ്റായ…
