തദ്ദേശ സ്ഥാപനം ഒരാശയം ആശയങ്ങള്‍ ക്ഷണിച്ചു

പ്രാദേശിക തലത്തില്‍ നൂതനാശയധാതാക്കളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഒരു തദ്ദേശ സ്ഥാപനം ഒരാശയം പദ്ധതിയിലേക്ക് ആശയങ്ങള്‍ ക്ഷണിച്ചു. നല്‍കുന്ന ആശയങ്ങള്‍ക്ക് കെ ഡിസ്‌ക് സഹായങ്ങള്‍ നല്‍കും. ആശയം പുതിയതാകണം , പുതിയ ഉത്പന്നമോ നിലവിലെ ഉല്‍പ്പന്നതിന്റെ പരിഷ്‌കരിച്ച രൂപമോ ആവാം. ജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങളും പങ്കുവെക്കാം. നിലവിലെ സംവിധാന രീതികളിലെ നവീകരണത്തിനും പുതിയ ആശയങ്ങള്‍ നല്‍കാം. രജിസ്‌ട്രേഷന്‍ https://oloi.kerala.gov.in ഫോണ്‍: 9048441796.

Read More

അഖില വയനാട് ക്വിസ്സ് മത്സരം നടത്തി.

  മാനന്തവാടി : 219ാം പഴശ്ശി ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി നഗരസഭ കേരള പുരാവസ്തു വകുപ്പ് തുടങ്ങിയവയുടെ സംഘാടനത്വത്തിൽ പഴശ്ശി ഗ്രന്ഥാലയം അഖില വയനാട് ക്വിസ്സ് മത്സരം നടത്തി. ഒരു ടീമിൽ രണ്ട് പേരടങ്ങുന്ന 48 ടീമുകൾ മാറ്റുരച്ച അറിവുത്സവം മാനന്തവാടി നഗരസഭ വൈസ് ചെയർപേഴ്സൺ ജേക്കബ്ബ് സെബാസ്റ്റ്യൻ ഉൽഘാടനം ചെയ്തു. ചെറ്റപ്പാലം സെൻറ് പാട്രിക്സ് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് രാവിലെ 10 മണിക്ക് മത്സരം ആരംഭിച്ചു. പ്രീ ക്വിസ് മൽസര വിജയികൾക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്…

Read More

പാചകപ്പുര ഉദ്ഘാടനം ചെയ്തു

മാനന്തവാടി :  വാളേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മികവുത്സവത്തിന്റെയും പുതുതായി നിര്‍മ്മിച്ച പാചകപ്പുരയുടെയും ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച് .ബി പ്രദീപ് അധ്യക്ഷത വഹിച്ചു. കായിക മേളകളില്‍ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മികവു പുലര്‍ത്തിയ സ്‌കൂളിലെ കായിക പ്രതിഭകളെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ വിജയന്‍ അനുമോദിച്ചു. സ്‌കൂളില്‍ നിന്നും വിവിധ മേളകളില്‍ മികവ് പുലര്‍ത്തിയ പ്രതിഭകളെയും എല്‍.എസ്.എസ് ജേതാവ് ആദ്യന്‍ ഉണ്ണിയെയും ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ്…

Read More

ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പെയിനിന്റെ ഭാഗമായി ജില്ലാതല റാലിനടത്തി

കൽപ്പറ്റ : ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പെയിനിന്റെ ഭാഗമായി വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാതല റാലി നടത്തി. കളക്ടറേറ്റ് പരിസരത്ത് നിന്നുതുടങ്ങിയ റാലി ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഫ്ളാഗ് ഓഫ് ചെയ്തു. കല്‍പ്പറ്റ നഗരസഭ ഓഫീസ് പരിസരത്ത് റാലി സമാപിച്ചു. ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പെയിന്‍ കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി ഉദ്ഘാടനം ചെയ്തു. എ.ഡി.എം എന്‍.ഐ ഷാജു സ്ത്രീധനനിരോധന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുളള അതിക്രമങ്ങള്‍, ഗാര്‍ഹികപീഡനം, ലിംഗവിവേചനം, സ്ത്രീധനപീഡനം, ശൈശവ വിവാഹം…

Read More

താള് പുസ്തക ചർച്ച സംഘടിപ്പിച്ചു

മാനന്തവാടി : പഴശ്ശി ഗ്രന്ഥാലയത്തിൽ തുടർന്ന് കൊണ്ടിരിക്കുന്ന താള് പുസ്തകചർച്ചയുടെ എട്ടാമത് പുസ്തകം ചർച്ച ചെയ്തു. ഷീലാ ടോമിയുടെ ആ നദിയോട് പേര് ചോദിക്കരുത് എന്ന പുസ്തകം എഴുത്തുകാരിയും അധ്യാപികയുമായ ആലീസ് ജോസ് അവതരിപ്പിച്ചു. ഗ്രന്ഥകാരി ഷീല ടോമി മുഖ്യ അതിഥി ആയിരുന്നു. ഗ്രന്ഥാലയം എക്സികുട്ടീവ് അംഗം സ്വപ്ന രാജേഷ് അധ്യക്ഷത വഹിച്ചു. നീതു വിൻസെന്റ് ആമുഖം പറഞ്ഞു. ഗ്രന്ഥാലയം പ്രസിഡണ്ട് വിനോദ് കുമാർ എസ് ജെ ഷീലാ ടോമിക്ക് ഉപഹാരം സമർപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ…

Read More

ലോക എയ്ഡ്സ് ദിനം; ജില്ലയിൽ വിപുലമായ പരിപാടികൾ

കൽപ്പറ്റ : ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. സമൂഹം നയിക്കട്ടെ എന്ന ഈ വർഷത്തെ എയ്ഡ്സ് ദിനസന്ദേശം ഉൾകൊണ്ട് നവംബർ 30ന് വൈകിട്ട് കൽപ്പറ്റ ചുങ്കം വിജയാ പമ്പിന് സമീപം സ്നേഹദീപം തെളിക്കും. കൽപ്പറ്റ മുനിസിപ്പൽ ചെയർമാനും സംഘാടകസമിതി ചെയർമാനുമായ കേയംതൊടി മുജീബ് പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്ന് ഫാത്തിമ മാതാ മിഷൻ ഹോസ്പിറ്റലിലെ വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിക്കും. ഡിസംബർ ഒന്നിന് രാവിലെ 9 മണിക്ക് കൽപ്പറ്റ പഴയ…

Read More

വെള്ളമുണ്ടയിൽ സ്റ്റെപ്പ് അപ്പ് ക്യാമ്പയിന്‍ ആരംഭിച്ചു

വെള്ളമുണ്ട: നവകേരളം വിജ്ഞാന സമൂഹമാകണം എന്ന ലക്ഷ്യത്തോടെ കേരള നോളേജ് എക്കോണമി മിഷന്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സഹകരണത്തോടെ നടത്തുന്ന സ്റ്റെപ്പ് അപ്പ് ക്യാമ്പയിനിന് വെള്ളമുണ്ടയിൽ ഔപചാരിക തുടക്കമായി. തരുവണ എം.എസ്.എസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം കണിയാംകണ്ടി അബ്ദുള്ള അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.ജോസഫ് കെ ജോബ്, യുവജനക്ഷേമ ബോർഡ്‌ ബ്ലോക്ക്‌ കോർഡിനേറ്റർ അഷ്‌റഫ്‌ കൊമ്പൻ,…

Read More

നീര്‍ച്ചാല്‍ പുനരുജ്ജീവനം ഉദ്ഘാടനം ചെയ്തു

കോട്ടത്തറ : നവകേരളം കര്‍മ്മ പദ്ധതി ഹരിത കേരളം മിഷന്റെയും മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെയും നേതൃത്വത്തില്‍ നീരുറവ്, കബനിക്കായ് വയനാട് ക്യാമ്പയിനുകളുടെ ഭാഗമായുള്ള നീര്‍ച്ചാല്‍ പുനരുജ്ജീവനം പദ്ധതി കോട്ടത്തറ പഞ്ചായത്തില്‍ തുടങ്ങി. കോട്ടത്തറ ചെറുകണകുന്ന് തോടില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി.പി റെനീഷ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എം.കെ മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ജില്ലയില്‍ ജല സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വിവിധ വകുപ്പുകളെയും ഏജന്‍സികളെയും ഏകോപിപ്പിച്ച് വരള്‍ച്ചയെ നേരിടാന്‍ സമഗ്രവും ശാസ്ത്രീയവുമായ…

Read More

ജൈനവിഭാഗക്കാർക്ക് വിദ്യാഭ്യാസ ആനുകൂല്യം; മൂന്നു മാസത്തിനകം നടപടിക്ക് നിര്‍ദ്ദേശം നൽകി അഡ്വ. എ.എ റഷീദ്

കൽപ്പറ്റ : ജൈന വിഭാഗത്തില്‍പ്പെട്ടവര്‍ നേരിടുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ച് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് ലഭിച്ച പരാതിയില്‍ കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ മൂന്ന് മാസത്തിനകം നടപടി സ്വീകരിച്ച് കമ്മീഷനെ അറിയിക്കാന്‍ നിര്‍ദ്ദേശം. ജൈനവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതു സംബന്ധിച്ച പരാതിയിലാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് നിര്‍ദ്ദേശം നല്‍കിയത്. കളക്ട്രേറ്റ് കോൺഫറൻസ് ഹാളില്‍ നടന്ന പരാതി പരിഹാര സിറ്റിങ്ങിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കമ്മീഷൻ. കമ്മീഷന്റെ മുൻപിൽ വന്ന മറ്റു…

Read More

ആരോഗ്യ ഗ്രാമം; വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി

മീനങ്ങാടി : മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ കാപ്പിക്കുന്ന് ഗ്രാമത്തെ ആരോഗ്യ ഗ്രാമമായി മാറ്റുന്നതിനായി വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി. മീനങ്ങാടി സി.എച്ച്.സി. കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി ദിനീഷ് ഉദ്ഘാടനം ചെയ്തു. ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.എം ഷാജി അധ്യക്ഷത വഹിച്ചു. ഗ്രാമത്തിനകത്ത് താമസിക്കുന്ന മനുഷ്യനും മൃഗങ്ങളുമടക്കുള്ള മുഴുവന്‍ ജീവജാലങ്ങളുടേയും ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനുള്ള പരിശീലന പരിപാടിയാണ് ആസൂത്രണം ചെയ്യുന്നതെന്ന് ഡി.എം.ഒ. ഡോ പി ദിനീഷ് പറഞ്ഞു. ഒരു വീട്ടില്‍ ഒരാളെങ്കിലും…

Read More