തൊഴിലാളി ദ്രോഹത്തില്‍ കേന്ദ്ര, കേരള സര്‍ക്കാരുകള്‍ മത്സരിക്കുന്നു: ആര്‍. ചന്ദ്രശേഖരന്‍
കല്‍പ്പറ്റ: തൊഴിലാളി ദ്രോഹനയങ്ങള്‍ നടപ്പാക്കുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുകയാണെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍. പുത്തൂര്‍വയലില്‍ ഐഎന്‍ടിയുസി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അങ്കണവാടി ജീവനക്കാരുടെ ഡിഎ വെട്ടിക്കുറച്ചും ചുമട്ടുതൊഴിലാളികളുടെ തൊഴില്‍ ഇല്ലാതാകുന്ന തരത്തില്‍ 26 എ കാര്‍ഡ് അനിയന്ത്രിതമായി വിതരണം ചെയ്തും തോട്ടം തൊഴിലാളികളുടെ വേതനം വേണ്ടവിധത്തില്‍ വര്‍ധിപ്പിക്കാതെയും ആനുകൂല്യങ്ങള്‍ നിഷേധിച്ചുമാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചും പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിച്ചും അശാസ്ത്രീയ…
