സി.കെ. ജാനുവിന്റെ ആത്മകഥ അടിമമക്ക പ്രകാശനം ചെയ്‌തു.
കല്‍പ്പറ്റ: ആദിവാസി ഭൂസമര ചരിത്ര വഴികളിലൂടെ നടന്ന് ഗോത്രമഹാസഭ സ്ഥാപക അധ്യക്ഷ സി.കെ. ജാനുവിന്റെ ആത്മകഥ. ‘അടിമമക്ക’ എന്ന പേരിലാണ് 430 പേജുകളുള്ള പുസ്തകം ജാനു പുറത്തിറക്കിയത്. കോവിഡ് കാലത്ത് ആരംഭിച്ചതാണ് ഗ്രന്ഥരചന. സമീപകാലത്താണ് പൂര്‍ത്തിയായത്. തന്റെ സമരജീവിതമാണ് പുസ്തകത്തിലൂടെ വായനക്കാരില്‍ എത്തിക്കുന്നതെന്നു ജാനു പറഞ്ഞു. ബാല്യത്തിലും കൗമാരത്തിലും കണ്ട, പച്ചപുതച്ച വയലുകളും നിറഞ്ഞൊഴുകുന്ന പുഴകളും തോടുകളുമുള്ള വയനാടന്‍ ഗ്രാമക്കാഴ്ചകള്‍, ഗോത്രസമൂഹത്തിന്റെ ജീവിതാവസ്ഥകള്‍, ആദിവാസികളെ മണ്ണിന്റെ ഉടയോരാക്കുന്നതിന് വയനാട്ടിലെ പനവല്ലി, മുത്തങ്ങ, തമിഴ്‌നാട്ടിലെ കൊടൈക്കനാല്‍, ദിണ്ഡിഗല്‍, വീരപാണ്ഡി…
