അന്താരാഷ്ട്ര ശിശുദിനം ആചാരിച്ചു
തരുവണ : കുട്ടികളുടെ അവകാശ പ്രഖ്യാപന ദിനത്തിന്റെ സ്മരണയ്ക്കായി ഐക്യരാഷ്ട്ര സഭ നവംബർ 20 ന് നടത്തുന്ന ലോക ശിശുദിനത്തിന്റെ ഭാഗമായി തരുവണ ഗവ.യു.പി സ്കൂളിൽ പ്രീ പ്രൈമറി കുട്ടികൾക്കു സൗജന്യ തൂവാല വിതരണവും ശുചിത്വ ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. നൗഫൽ പള്ളിയാൽ അധ്യക്ഷത വഹിച്ചു. ഡോ. മനു വർഗീസ് ക്ലാസ്സെടുത്തു. നാസർ എ.കെ,എച്ച്.എം വിജയൻ വി.പി, തസ്‌ലിമ കെ തുടങ്ങിയവർ…
