ജില്ലാ കേരളോത്സവം: കലാമത്സരങ്ങള്‍ സമാപിച്ചു

വാരാമ്പറ്റ : ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ കേരളോത്സവം കലാമത്സരങ്ങള്‍ സമാപിച്ചു. രണ്ടു ദിവസങ്ങളിലായി വാരാമ്പറ്റ ഗവ. ഹൈസ്‌കൂളില്‍ നടന്ന കലാമത്സരങ്ങളുടെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ്.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. കലാമത്സരങ്ങളില്‍ 329 പോയിന്റ് നേടി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനവും 269 പോയിന്റ് നേടി ബത്തേരി ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനവും 223 പോയിന്റ്…

Read More

നവകേരള സദസ്സ്: സ്വാഗത സംഘം ഓഫീസ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ : നവംബര്‍ 23 ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി സ്വാഗത സംഘം ഓഫീസ് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ സി.കെ.ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ പോസ്റ്റ് ഓഫീസിന് സമീപമാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. നവംബര്‍ 23 ന് രാവിലെ 11 ന് എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്താണ് നവകേരള സദസ്സ് നടക്കുക. 5000 പേരെ പങ്കെടുപ്പിക്കുന്ന സദസ്സിന്റെ മുന്നോടിയായുള്ള…

Read More

നവകേരള സദസ്സ്; പഞ്ചായത്ത്തല അവലോകന യോഗം ചേര്‍ന്നു

കൽപ്പറ്റ : നവകേരള സദസ്സിന്റെ ഭാഗമായി കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ പഞ്ചായത്ത്, നഗരസഭ തലത്തില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി അവലോകന യോഗം ചേര്‍ന്നു. നവകേരള സദസ്സിന്റെ കല്‍പ്പറ്റ നിയോജക മണ്ഡലം ചെയര്‍മാന്‍ സി.കെ ശശീന്ദ്രന്‍ അധ്യക്ഷതയിലാണ് കണിയാമ്പറ്റ, വെങ്ങപ്പള്ളി, മുട്ടില്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ അവലോകന യോഗം ചേര്‍ന്നത്. നവകേരള സദസ്സുമായി ബന്ധപ്പെട്ട് പഞ്ചായത്തുകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തുന്ന വിധത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് തലത്തില്‍ പുരോഗമിക്കുന്നത്. അവലോകന യോഗത്തില്‍ കണ്‍വീനറും…

Read More

നവകേരള സദസ്സ്; വികസന നയത്തില്‍ സമൂഹിക അഭിപ്രായം തേടും -മന്ത്രി എ.കെ.ശശീന്ദ്രന്‍

നവകേരള സദസ്സ്; വികസന നയത്തില്‍ സമൂഹിക അഭിപ്രായം തേടും -മന്ത്രി എ.കെ.ശശീന്ദ്രന്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടക്കുന്ന നവകേരള സദസ്സ് പുതിയ കേരളത്തിന്റെ വികസന നയം രൂപപ്പെടുത്തുന്നതില്‍ സാമൂഹിക അഭിപ്രായങ്ങള്‍ തേടുന്ന വേദിയാകുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. കളക്ട്രേറ്റില്‍ ചേര്‍ന്ന നവകേരള സദസ്സ് ചെയര്‍മാന്‍മാരുടെയും കണ്‍വീനര്‍മാരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്ന അദ്ദേഹം. നവകേരള സദസ്സില്‍ ഓരോ നാട്ടിലെയും ജനങ്ങളുമായി സംവദിച്ച് രൂപപ്പെടുത്തുന്ന ആശയങ്ങള്‍ കേരളത്തിന്റെ വികസന കാഴ്ചപ്പാടുകളില്‍ മറ്റൊരു…

Read More

പിടിയിലായ മാവോയിസ്റ്റുകളെ കോടതിയിൽ ഹാജരാക്കി

മാനന്തവാടി :പേര്യയിൽ പിടിയിലായ മാവോയിസ്റ്റുകളെ കോടതിയിൽ ഹാജരാക്കി. ചന്ദ്രു, ഉണ്ണിമായ എന്നിവരെയാണ് കൽപ്പറ്റ പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയിൽ ഹാജരാക്കിയത്.അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡിക്ക് ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.വീണ്ടും കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് അപേക്ഷ നല്‍കിയേക്കും. മാവോയിസ്റ്റ് പ്രവര്‍ത്തകരായ ഇവരെ 5 ദിവസത്തേക്കാണ് കല്‍പ്പറ്റ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നേരത്തെ റിമാന്‍ഡ് ചെയ്തത്.കര്‍ണ്ണാടക,തമിഴ്‌നാട് പോലീസ് സേന ചോദ്യം ചെയ്യാന്‍ ഇവരെ ആവശ്യപ്പെട്ടേക്കും.

Read More

നിരോധിത പാൻമസാല വിൽപ്പന; യുവാവ് പിടിയിൽ

പനമരം: നിരോധിത പാൻമസാല കൈവശം വെച്ച് വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. ഇന്ന് രാവിലെ നടവയലിൽ നിന്നാണ് മുത്തങ്ങ സ്വദേശി എക്സ് സർവീസ് കോളനിയിലെ ഹാരിസിനെ 555 പാക്കറ്റ് ഹാൻസ് സഹിതം പനമരം പോലീസ് പിടികൂടിയത്. പനമരം എസ് ഐ അബ്ദുറഹിമാൻ, സിപിഒമാരായ ഷിഹാബ്, അനു,നിഷാദ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read More

വൈഎംസിഎ അഖിലലോക പ്രാർത്ഥന വാരത്തിന് തുടക്കം

ബത്തേരി: സുൽത്താൻ ബത്തേരി വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ ബത്തേരി സെന്റ് തോമസ് മലങ്കര കാത്തലിക് കത്തീഡ്രൽ ദേവാലയത്തിൽ വച്ച്  വൈഎംസിഎ അഖിലലോക പ്രാർത്ഥനാവാരത്തിന്റെ ഉദ്ഘാടനം മലങ്കര കത്തോലിക്ക സഭ ബത്തേരി ഭദ്രാസനധിപൻ മോസ്റ്റ് റവ. ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത നിർവഹിച്ചു. “പ്രത്യാശയുടെയും സ്നേഹത്തിന്റെയും ഐക്യദാർഢ്യത്തിന്റെ പുതുനാമ്പുകൾ തളിർക്കട്ടെ:ഫലദായക വിത്തുകളുടെ പരിപോഷണത്തിലൂടെ” എന്നതായിരുന്നു ഈ വർഷത്തെ ചിന്താവിഷയം. പ്രസിഡന്റ്‌ രാജൻ തോമസ് അധ്യക്ഷത വഹിച്ചു. കൺവീനർ പ്രൊഫ. എ വി തരിയത് സ്വാഗതം ആശംസിച്ചു. റവ. ഫാ….

Read More

മൈസൂർ സെന്റ് ഫിലോമിനാസ് കോളേജ് കൂട്ടായ്മ സംഗമം നടത്തി

പുൽപ്പള്ളി : മുള്ളൻകൊല്ലി വനമൂലികയിൽ വെച്ച് ഏഴാമത് മൈസൂർ സെന്റ് ഫിലോമിനാസ് കോളേജ് കൂട്ടായ്മ സംഗമം നടത്തി. 1975-85 വർഷങ്ങളിൽ മൈസൂർ സെൻറ് ഫിലോമിനാസ് കോളേജിൽ പഠിച്ചിട്ടുള്ള വിദ്യാർത്ഥികളുടെ ഓൾ കേരള കൂട്ടായ്മയാണ് ഇത്. വയനാട്, കണ്ണൂർ, കാസർഗോഡ്, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നിന്നുമായി മുപ്പതോളം പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്തു. പ്രസിഡൻറ് ജോർജ് തട്ടാംപറമ്പിൽ സംഗമം ഉദ്ഘാടനം നിർവഹിച്ചു. ജോസ് അഗസ്റ്റിൻ (സെക്രട്ടറി), ജോളി കെ എം (ട്രഷറർ), ചാക്കോച്ചൻ പുല്ലംതാനിയിൽ, ജോസഫ് കെ സി, ഷിബു കീപ്പടാട്ട്,…

Read More

എം.വേലായുധൻ സ്മാരക ചികിത്സാ സഹായ വിതരണം ചെയ്തു.

വയനാട് ജില്ലാ ഡ്രൈവേഴ്സ് സഹകരണ സംഘം മുൻ പ്രസിഡന്റും പ്രമുഖ സഹകാരിയും ആയിരുന്ന സഖാവ് എം. വേലായുധന്റെ സ്മരണാർത്ഥം നൽകിവരുന്ന ചികിത്സാ സഹായം കൽപ്പറ്റ തുർക്കി സ്വദേശിയുടെ കുടുംബത്തിന് സംഘം പ്രസിഡണ്ട് കെ റഫീഖ് കൈമാറി. കൽപ്പറ്റ ഹെഡ് ഓഫീസിൽ നടന്ന പരിപാടിയിൽ സംഘം ഡയറക്ടർ കെ വിനോദ്, ബിന്ദു, ശ്രീനാഥ്, ഏലിയാമ്മ, റീന, ലിജേഷ്, സൗദ എന്നിവർ പങ്കെടുത്തു.

Read More

സിംഗേഴ്സ് ഗ്രൂപ്പ് വയലാർ അനുസ്മരണം നടത്തി 

കൽപറ്റ: സിംഗേഴ്സ് ഗ്രൂപ്പ് കൽപറ്റ  മാരിവില്ല് 2023 എന്ന പേരിൽ കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് വയലാർ  അനുസ്മരണവും വയലാർ ഗാനാലാപന മൽസരവും നടത്തി. സാംസ്കാരിക സമ്മേളനം പത്മശ്രീ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അദ്ദേഹത്തേയും കലാരംഗത്തെ വലിയ സംഭാവനകൾ നൽകിയ  സ്കന്ദൻ മാസ്റ്റർ, അഷറഫ് ട്രിനിറ്റി, ഗായകരായ രാമകൃഷ്ണൻ, ഭാനുമോൻ, കൃഷ്ണദാസ് എന്നിവരെ ആദരിച്ചു. എൻ. ഒ.ദേവസ്യ വയലാർ അനുസ്മരണം  നടത്തി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പ്രബീഷ് കുമാർ അധ്യക്ഷത വഹിച്ചു. കൺവീനർ വിക്രം…

Read More