ഗവ: നഴ്സിംഗ് കോളേജ് ക്ലാസുകള്‍ ഇന്ന് തുടങ്ങും
മാനന്തവാടി : വയനാട് മെഡിക്കല്‍ കോളേജിനോട് ചേര്‍ന്ന് സര്‍ക്കാര്‍ ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച നഴ്സിംഗ് കോളേജ് ഇന്ന് (ബുധനാഴ്ച) പ്രവര്‍ത്തനം തുടങ്ങും. അനുവദിക്കപ്പെട്ട 60 സീറ്റുകളിലും ആദ്യ വര്‍ഷ പ്രവേശനം പൂര്‍ത്തിയായി. നിലവില്‍ മെഡിക്കല്‍ കോളേജ് ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ തന്നെയാണ് പുതിയ നഴ്സിംഗ് കോളേജ് പ്രവര്‍ത്തനം തുടങ്ങുന്നത്. 2023 – 24 ലെ സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റിലാണ് നഴ്‌സിങ്ങ് കോളേജ് അനുവദിച്ചത്. പ്രിന്‍സിപ്പാളായി പി. ഉഷാ കുമാരി ചുമതല ഏറ്റെടുത്തു. മാനന്തവാടി നിയോജക മണ്ഡത്തിലെ…
