അവാര്‍ഡ് വിതരണം ചെയ്തു

കൽപ്പറ്റ : കേരള കര്‍ഷക തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് എസ്എസ്എല്‍സി, പ്ലസ് ടു, വി.എച്ച്.എസി.സി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണം ചെയ്തു. കല്‍പ്പറ്റ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് അഡ്വ.ടി.സിദ്ദിഖ് എം.എല്‍. ഉദ്ഘാടനം ചെയ്തു. ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ പി ചന്ദ്ര, കെ.ഷമീര്‍, സി.സി തങ്കച്ചന്‍, പാറക്ക മമ്മുട്ടി, വി. ആന്റണി, പി.ആര്‍ സുരേഷ്, കെ മുഹമ്മദ്, പൂലാടന്‍…

Read More

ലോഗോ പ്രകാശനം ചെയ്തു

കൽപ്പറ്റ : ജില്ലാ സി.ബി.എസ്.ഇ ശാസ്ത്ഗശാസ്ത്ര-ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേള എന്‍ലൈറ്റ്ന്‍ 2023 ലോഗോ പ്രകാശനം ചെയ്തു. കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ലോഗോയും മാനുവലും അഡ്വ.ടി സിദ്ദിഖ് എം.എല്‍.എയില്‍ നിന്നും ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഏറ്റുവാങ്ങി. നവംബര്‍ 16, 17 തീയ്യതികളില്‍ പൂമല മെക്ലോഡ്‌സ് ഇംഗ്ലീഷ് സ്‌കൂളിലാണ് സി.ബി.എസ്.ഇ ജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തി പരിചയമേള നടക്കുക. മേളയുടെ നടത്തിപ്പിനായി എം.എല്‍.എ മാരായ ടി.സിദ്ദിഖ്, ഐ.സി ബാലകൃഷ്ണന്‍, ഒ. ആര്‍ കേളു എന്നിവര്‍ രക്ഷാധികാരികളായി 101…

Read More

തകർന്ന പാൽചുരം റോഡിൽ പ്രതിഷേധവുമായി കെ.സി.വൈ.എം മാനന്തവാടി രൂപത

പാൽചുരം : ജനജീവിതം ദുസഹമാക്കി കാലങ്ങളായി തകർന്ന് കിടക്കുന്ന പാൽച്ചുരം പാതയോടുള്ള അധികാരികളുടെ അവഗണനയ്ക്കെതിരെ കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ, കെ.സി.വൈ.എം ചുങ്കക്കുന്ന് – മാനന്തവാടി മേഖലകളുടെ ആതിഥേയത്വത്തിൽ പാൽച്ചുരത്ത് പ്രതിഷേധ കൂട്ടായ്മയും പൊതുജന പ്രതികരണ രേഖപ്പെടുത്തലും നടത്തപ്പെട്ടു. കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് ജസ്റ്റിൻ ലൂക്കോസ് നീലംപറമ്പിൽ അധ്യക്ഷത വഹിച്ച പ്രതിഷേധ കൂട്ടായ്മ മലയോര സംരക്ഷണ സമിതി അധ്യക്ഷൻ ഫാ. വിനോദ് പി തോമസ് ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം മാനന്തവാടി രൂപത ഡയറക്ടർ ഫാദർ സാന്റോ…

Read More

ഉപജില്ലാ സ്കൂൾ കലോത്സവം; ലോഗോ പ്രകാശനം ചെയ്തു

പുൽപ്പള്ളി : ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ ഒമ്പതുമുതൽ 11 വരെ നടക്കുന്ന ബത്തേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ അധ്യക്ഷതവഹിച്ചു. മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭനാ സുകു, എ.ഇ.ഒ. ജോളിയാമ്മ മാത്യു, ജാളി നരിതൂക്കിൽ, ഷിനു കച്ചിറയിൽ, ശ്രീദേവി മുല്ലയ്ക്കൽ, സ്കൂൾ മാനേജർ കെ.ആർ. ജയറാം, പ്രസിൻസിപ്പൽ കെ.ആർ. ജയരാജ്, പി.ആർ. സുരേഷ്…

Read More

ലോകക്കപ്പ് ക്രിക്കറ്റ് ക്വിസ് മത്സരം നടത്തി

മാനന്തവാടി : ലോകക്കപ്പ് ആരവങ്ങൾക്ക് മിഴിവേകി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം കായിക വേദി ലോകക്കപ്പ് ക്രിക്കറ്റ് ക്വിസ്സ് മത്സരം നടത്തി. ക്രിക്കറ്റിന്റെ ആരംഭം മുതൽ നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന മത്സരങ്ങളിലെ ചോദ്യങ്ങളുമുൾപ്പെടുത്തിയുള്ളതായിരുന്നു ക്വിസ്സ് മത്സരം. ഷമീർ കെ തേറ്റമല ഒന്നാം സ്ഥാനവും അഷ്കർ കെ.എം പിലാക്കാവ് രണ്ടാം സ്ഥാനവും നന്ദു കിഷോർ തേറ്റമല മൂന്നാം സ്ഥാനവും നേടി. ലൈബ്രറി സെക്രടറി തോമസ് സേവ്യർ ജോ. സെക്രട്ടറി ജിലിൻ ജോയി, ലൈബ്രേറിയൻ ഷിനോജ് വി.പി തുടങ്ങിയവർ വിജയികൾക്ക് സമ്മാനങ്ങൾ…

Read More

മാനന്തവാടി മുനിസിപ്പാലിറ്റി കേരളോത്സവം; ക്രിക്കറ്റ് ടൂർണമെന്റിൽ റിബൽസ് മാനന്തവാടി ജേതാക്കൾ

മാനന്തവാടി : മാനന്തവാടി മുനിസിപ്പാലിറ്റി കേരളോത്സവത്തിൽ ക്രിക്കറ്റ് ടൂർണമെന്റിൽ റിബൽസ് മാനന്തവാടി ജേതാക്കളായി. തുടർച്ചയായി എട്ടാം വർഷമാണ് ക്ലബ്ബ് ഈ നേട്ടം കരസ്ഥമാക്കുന്നത്. ടൂർണമെന്റിൽ 17 ടീമുകൾ മത്സരിച്ചു. ഗിരീഷ് കോറോം, ചിക്കു, ശ്രേയസ് കാന്ത് എന്നിവർ ടൂർണമെന്റിലെ മത്സരങ്ങൾ നിയന്ത്രിച്ചു

Read More

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

പീച്ചംങ്കോട് : സോഷ്യൽ സർവീസ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ പീച്ചാംക്കോട് സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. നൗഷാദ് പി, പ്രകാശ് പ്രാസ്കോ, റോയ്, സലീം, സോണിയ തുടങ്ങിയവർ സംസാരിച്ചു.

Read More

മദ്രസാ കലോത്സവം സംഘടിപ്പിച്ചു

തരുവണ:പതിനൊന്നു മദ്രസകളിലെ ഇരുന്നൂറോളം പ്രതിഭകളെ പങ്കെടുപ്പിച്ചു കൊണ്ട് തരുവണ റേയിഞ്ച് പരിധിയിൽ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മദ്രസ കലോത്സവം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മുബാറക് സഅദി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ഫൈസി, കെ. സി. കെ നജുമുദ്ധീൻ, കമ്പ അബ്ദുള്ള ഹാജി, ഇബ്രാഹിം സഖാഫി, അലി സഖാഫി തുടങ്ങിയവർ സംസാരിച്ചു.

Read More

കേരളോത്സവം സമാപിച്ചു

മാനന്തവാടി: എടവക ഗ്രാമ പഞ്ചായത്ത് യുവജനക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കേരളോത്സവം 2023 സമാപിച്ചു. പഞ്ചായത്ത് സ്വരാജ് ഹാളില്‍ നടന്ന സമാപന സമ്മേളനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി.പ്രദീപ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ കലാ കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള ട്രോഫികളും ബ്ലോക്ക് കേരളോത്സവത്തില്‍ പങ്കെടുക്കേണ്ട ടീം അംഗങ്ങള്‍ക്കുമുള്ള ജേഴ്സികളും ബ്ലോക്ക് പ്രസിഡണ്ട് വിതരണം ചെയ്തു. വൈസ് പ്രസിഡണ്ട് ജംസീറ ഷിഹാബ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ…

Read More

നവകേരള സദസ്സ്; പുതിയ കേരളത്തിന്റെ മുന്നേറ്റമാകു: മന്ത്രി എ.കെ.ശശീന്ദ്രന്‍.

കൽപ്പറ്റ : മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ ജില്ലകള്‍ തോറും നടക്കുന്ന നവകേരള സദസ്സ് പുതിയ കേരളത്തിന്റെ മുന്നേറ്റമാകുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. കളക്‌ട്രേറ്റില്‍ ചേര്‍ന്ന നവകേരള സദസ്സ് അവലോകന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്ന അദ്ദേഹം. ഒരു മന്ത്രി സഭ തന്നെ നേരിട്ട് ജനങ്ങളിലേക്കിറിങ്ങി നാടുമായി സംവദിക്കുന്ന നവകേരള സദസ്സ് കേരള ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമാണ്. മണ്ഡലങ്ങളിലൂടെ നവകേരള സദസ്സ് പര്യടനം പൂര്‍ത്തിയാക്കുമ്പോള്‍ പുതിയ കേരളത്തിന് നയരേഖയാകും. നാടിന്റെ വിവിധങ്ങളായ ലക്ഷ്യങ്ങളും പ്രതീക്ഷകളുമെല്ലാം നേരിട്ടറിഞ്ഞ്…

Read More