ആഡംബര കാറിൽ കടത്തുകയായിരുന്നു വൻ ലഹരി മരുന്ന് പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽ

കാട്ടിക്കുളം: മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രനും സംഘവും കാട്ടികുളം രണ്ടാം ഗേറ്റ് ഭാഗത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിൽ 276 ഗ്രാം മാജിക് മഷ്റൂം എന്ന മയക്ക്‌മരുന്നും (സിലോസൈബിൻ)13.2 ഗ്രാം കഞ്ചാവും, 6.59 ഗ്രാം ചരസും പിടികൂടി. ബാഗ്ലൂർ ബി. എസ് നഗർ ബെനക റസിഡൻസിയിലെ രാഹുൽ റായ് (38) ആണ് ആഡംബര കാറായ ഇസൂസ് വി ക്രോസുമായി പിടിയിലായത്. കെ എ 02 എംഎം3309 എന്ന നമ്പറിൽ ഉള്ള കാറിൽ പ്രതി സ്വന്തമായി…

Read More

പീസ് വില്ലേജ് ഡ്രസ് ബാങ്ക് ഏകദിന സൗജന്യ വസ്ത്രാലയം സംഘടിപ്പിച്ചു

വെണ്ണിയോട്: പിണങ്ങോട് പീസ് വില്ലേജ് ഡ്രസ് ബാങ്ക് വെണ്ണിയോട് ടൗണിൽ ഏകദിന സൗജന്യ വസ്ത്രാലയം സംഘടിപ്പിച്ചു. വയനാട് ജില്ലയിലെ നിർധനരായ ജനങ്ങൾക്ക് സൗജന്യമായി വസ്ത്രം തെരഞ്ഞെടുക്കാനുള്ള സൗകര്യം കഴിഞ്ഞ നാല് വർഷമായി ഡ്രസ് ബാങ്ക് ഒരുക്കുന്നുണ്ട്. പ്രവർത്തനം കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വെണ്ണിയോട് ഏകദിന വസ്ത്രാലയം സംഘടിപ്പിച്ചത്. രാവിലെ പത്ത് മണിക്ക് ആരംഭിച്ച് ആറ് മണിക്ക് അവസാനിച്ച വസ്ത്രമേള ഏഴുന്നൂറിലധികം കുടുംബങ്ങൾ ഉപയോഗപ്പെടുത്തി. സൗജന്യ വസ്ത്രമേള കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി പി രനീഷ് ഉദ്ഘാടനം…

Read More

    ക്വിറ്റ് ഇന്ത്യ ദിനാചരണവും, മുതിർന്ന കോൺഗ്രസ്‌ നേതാക്കളെ ആദരിക്കലും നടത്തി.

    കൽപ്പറ്റ. കെ. പി. സി. സി, യുടെ ആഹ്വാനപ്രകാരം, ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കൽപ്പറ്റ ബ്ലോക്ക്‌ കമ്മിറ്റി ക്വിറ്റ് ഇന്ത്യ ദിനാചരണവും, മുതിർന്ന കോൺഗ്രസ്‌ നേതാക്കളെയും, ആദരിച്ചു. ഡി സി സി ഓഫീസിൽ വെച്ചുനടന്ന ചടങ്ങിൽ ജില്ലാ കോൺഗ്രസ്‌ pഅധ്യഷൻ, അഡ്വ :ടി. ജെ. ഐസക് ഉൽഘാടന ചെയ്‌തു. പി.പി. ആലി മുഖ്യ പ്രഭാഷണം നടത്തി. ബി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു കെ.വി.പോക്കർഹാജി, ഒ വി. അപ്പച്ചൻ, വിജയമ്മ ടീച്ചർ, ബിനു തോമസ്, ഗിരീഷ് കൽപ്പറ്റ, റോയ്…

    Read More

    സൈക്ലിംഗ് താരങ്ങളെ ആദരിച്ചു

    ബത്തേരി : വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ജില്ലയിൽ നിന്നും സംസ്ഥാന- ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത സൈക്ലിംഗ് താരങ്ങളെ ബത്തേരി വിൽട്ടൺ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ ആദരിച്ചു. ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ് ഉത്ഘാടനം ചെയ്തു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ സ്വാഗതം പറഞ്ഞു. സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ അദ്ധ്യക്ഷത വഹിച്ചു. സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറിയും, കേരള ടീം മാനേജരുമായ സുബൈർ ഇളകുളം കായിക താരങ്ങളെ പരിചയപ്പെടുത്തി. ഒളിമ്പ്യൻ…

    Read More

    ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

    കൽപ്പറ്റ : മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിശ്വാള്‍ വിലയിരുത്തി. ഓരോ വകുപ്പിനുമുണ്ടായ നാശനഷ്ടങ്ങള്‍, വകുപ്പിലൂടെ ദുരന്തബാധിതര്‍ക്ക് നല്‍കിയ സഹായങ്ങള്‍, സേവനങ്ങള്‍, അടിയന്തിരമായി ചെയ്യാനുള്ള കാര്യങ്ങള്‍ എന്നിവ വിലയിരുത്തി. മൈക്രോ പ്ലാനിന്റെ അടിസ്ഥാനത്തില്‍ വകപ്പ് തലത്തില്‍ ഉചിതമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച തുകകളുടെ ബില്ലുകള്‍ നല്‍കാനും നിര്‍ദേശം നല്‍കി. പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് വകുപ്പ് മേധാവികള്‍…

    Read More

    ദേശീയ തപാൽ ദിനം, പോസ്റ്റ് ഓഫീസ് സന്ദർശനം നടത്തി വിദ്യാർഥികൾ

    കാവുംമന്ദം: ദേശീയ തപാൽ ദിനത്തോടനുബന്ധിച്ച് തരിയോട് ഗവ എൽ പി സ്കൂളിലെ വിദ്യാർഥികൾ പോസ്റ്റ് ഓഫീസ് സന്ദർശനം നടത്തി. പോസ്റ്റ് ഓഫീസിന്റെ ദൈനംദിന പ്രവർത്തനങ്ങളും സേവനങ്ങളും മനസ്സിലാക്കാൻ സന്ദർശനം ഉപകാരപ്രദമായി. സ്കൂളിൻറെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന വിവിധ പരിപാടികളെക്കുറിച്ച് ജില്ലയിലെ മറ്റു വിദ്യാലയങ്ങളിലേക്കുള്ള അറിയിപ്പുകൾ മുന്നൂറോളം കാർഡുകളിൽ എഴുതി കുട്ടികൾ പോസ്റ്റ് ചെയ്തു. സ്കൂളിലെ വിവിധ ക്ലബ്ബുകളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളായിരുന്നു അധ്യാപകരോടൊപ്പം കാവുമന്ദം പോസ്റ്റ് ഓഫീസ് സന്ദർശിച്ചത്. പോസ്റ്റ് മാസ്റ്റർ സബാസ്റ്റ്യൻ, പോസ്റ്റ് വുമൺ കനകവല്ലി എന്നിവർ…

    Read More

    എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് ഒൻപതിന്.

    തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് ഒൻപത് വെള്ളിയാഴ്ച പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ ഓഫീസ് വാർത്താക്കുറിപ്പില്‍ അറിയിച്ചതാണിത്. എസ്.എസ്.എല്‍.സി, റ്റി.എച്ച്‌.എസ്.എല്‍.സി, എ.എച്ച്‌.എസ്.എല്‍.സി പരീക്ഷകള്‍ 2025 മാർച്ച്‌ മൂന്നിന് ആരംഭിച്ച്‌ മാർച്ച്‌ 26-നാണ് അവസാനിച്ചത്. സംസ്ഥാനത്തൊട്ടാകെ 2,964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒൻപത് കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ ഏഴ് കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർത്ഥികള്‍ റഗുലർ വിഭാഗത്തില്‍ പരീക്ഷ എഴുതി. അതില്‍ ആണ്‍കുട്ടികള്‍ 2,17,696, പെണ്‍കുട്ടികള്‍ 2,09,325. സർക്കാർ മേഖലയില്‍ 1,42,298 വിദ്യാർത്ഥികളും, എയിഡഡ് മേഖലയില്‍ 2,55,092 വിദ്യാർത്ഥികളും, അണ്‍…

    Read More

    മലയോര ഹൈവെയുടെ പ്രവൃത്തി എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കണം: മുസ്ലിം ലീഗ്.

    മാനന്തവാടി: ഇഴഞ്ഞു നീങ്ങുന്ന മാനന്തവാടി കൽപ്പറ്റ മലയോര ഹൈവെയുടെ പണി വേഗത്തിലാക്കി എത്രയും പെട്ടന്ന് പൂർത്തിയാക്കണമെന്ന് മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ആറാം മൈൽ ഭാഗമടക്കം പല സ്ഥലത്തും പൊളിച്ചിട്ടതല്ലാതെ മാസങ്ങളായി ഒരു പണിയും നടക്കുന്നില്ലന്ന് യോഗം ചൂണ്ടിക്കട്ടി. മുണ്ടക്കൈ ഉരുൾ പൊട്ടലിൽ സകലതും നഷ്ടപ്പെട്ടവരെ എത്രയും വേഗം പുനരതിവസിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി അസീസ് കോറോം സ്വാഗതം പറഞ്ഞു. കടവത് മുഹമ്മദ്,…

    Read More

      സുപ്രീംകോടതി ഉത്തരവ് പ്രകാരം ഖരമാലിന്യ ചട്ടം ഇന്ന് നിലവില്‍ വരും

      തിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവ് പ്രകാരം ഖരമാലിന്യ പരിപാലന ചട്ടം, 2026 പ്രകാരമുള്ള മാറ്റങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. മാലിന്യം നാലായി തരംതിരിക്കണമെന്നതാണ് പ്രധാന നിര്‍ദേശം. മാലിന്യ ശേഖരണവും സംസ്‌കരണവും നിരീക്ഷിക്കാന്‍ കേന്ദ്രീകൃത ഓണ്‍ലൈന്‍ പോര്‍ട്ടലും ഇന്ന് മുതല്‍ നിലവില്‍ വരും. ജൈവമാലിന്യം, അജൈവമാലിന്യം, സാനിറ്ററി മാലിന്യം, പ്രത്യേക പരിചരണം ആവശ്യമുള്ള മാലിന്യം എന്നിങ്ങനെ നാലായി തരംതിരിച്ചിട്ടുണ്ട്. മാലിന്യങ്ങള്‍ വീടുകളില്‍ നിന്ന് ശേഖരിക്കുന്നവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിശ്ചയിച്ചിട്ടുള്ള സേവന നിരക്കുകള്‍ കൃത്യമായി നല്‍കണം. ബയോമെഡിക്കല്‍ മാലിന്യങ്ങള്‍…

      Read More

        പോലീസ് ക്രിമിനലുകൾക്കെതിരെ നടപടി വേണം സിപിഎമ്മും മുഖ്യമന്ത്രിയും പോലീസിനെ രാഷ്ട്രീയവൽക്കരിക്കുന്നു: പി പി ആലി

        കൽപ്പറ്റ: കേരള പോലീസിനെ രാഷ്ട്രീയ ലാഭത്തിനായും ഇതര രാഷ്ട്രീയ പ്രവർത്തകരെ നേരിടുന്നതിനും ഉപയോഗിക്കുന്ന സിപി എമ്മിന്റെയുംമുഖ്യമന്ത്രിയുടെയും നിലപാട് പ്രതിഷേധാർഹം ആണെന്നും പോലീസിനെ രാഷ്ട്രീയവൽക്കരിച്ച് പോലീസിലെ ക്രിമിനലുകളെ സംരക്ഷിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും പോലീസ് ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി വേണമെന്നും കെപിസിസി മെമ്പർ പി.പി ആലി. തൃശ്ശൂർ ചൊവ്വന്നൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിഎസ് സുജിത്തിനെ ക്രൂരമായി മർദ്ദിച്ച പോലീസുകാരെ സർവീസിൽ നിന്ന് പുറത്താക്കി നിയമനടപടിയെടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ഡിവൈഎസ്പി…

        Read More