പ്രജീഷിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് രാഹുല്‍ഗാന്ധി എം പി

കല്‍പ്പറ്റ: കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാകേരി കൂടല്ലൂരില്‍ ക്ഷീരകര്‍ഷകനായ പ്രജീഷിന്റെ കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച് ആശ്വാസിപ്പിച്ച് രാഹുല്‍ഗാന്ധി എം പി. തിങ്കളാഴ്ച വൈകിട്ടോടെയാണ് രാഹുല്‍ഗാന്ധി പ്രജീഷിന്റെ സഹോദരന്‍ മജീഷിനെ ഫോണില്‍ വിളിച്ച് ആശ്വാസിപ്പിച്ചത്. എല്ലാവിധ സഹായങ്ങളുമായി ഒപ്പമുണ്ടാകുമെന്ന് പറഞ്ഞ രാഹുല്‍ഗാന്ധി കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേര്‍ന്നു.

Read More

പട്ടയം അനുവദിച്ചിട്ടും ഭൂമിയില്ല; ആദിവാസി ഭാരത് മഹാസഭ ധര്‍ണ നടത്തി

സുല്‍ത്താന്‍ ബത്തേരി: പട്ടയം അനുവദിച്ച മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും ഭൂമി അളന്നുതിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി ഭാരത് മഹാസഭയുടെ നേതൃത്വത്തില്‍ നെന്‍മേനി വില്ലേജ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ എ.എം.അഖില്‍കുമാര്‍ ഉദ്ഘാടനം ചെ   യ്തു. ഭൂരഹിത ആദിവാസികളെ ഭൂമിയുടെ ഉടമസ്ഥരാക്കുകയെന്ന വ്യാജേന വിതരണം ചെയ്യുന്ന തുണ്ടുകടലാസിനെ പട്ടയം എന്നു വിളിക്കുകയും സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്യുന്ന സര്‍ക്കാര്‍ പട്ടികവര്‍ഗക്കാരെ വഞ്ചിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു. 2011ല്‍ പട്ടയം അനുവദിച്ച 722 കുടുംബങ്ങള്‍ക്ക്…

Read More

വാഹനാപകടത്തിൽ പരിക്കേറ്റ്ചികിത്സയിലായിരുന്ന കാൽനട യാത്രികൻ മരിച്ചു

വെള്ളമുണ്ട: സ്കൂ‌ട്ടറിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. വെളളമുണ്ട പഴഞ്ചന ആലാൻ മൊയ്തു (82) ആണ് മരിച്ചത്. ഡിസംബർ ഒന്നിന് വെള്ളമുണ്ട എട്ടാം മൈലിൽ വെച്ചായിരുന്നു അപകടം. വെള്ളമുണ്ട ഗവ. മോഡൽ ഹയർസെക്കൻഡറി സ്‌കൂൾ റോഡിലെ മുറുക്കാൻകട പൂട്ടി എട്ടാംമൈലിലുള്ള മകൻ റിയാസിന്റെ വീട്ടിലേക്കു പോകുന്നതിനിടെ വെള്ളമുണ്ടയിൽ നിന്ന് മാനന്തവാടി ഭാഗത്തേക്കു പോവുകയായിരുന്ന സ്‌കൂട്ടർ ഇടിക്കുകയായിരുന്നു. ഉടൻ മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലും…

Read More

ക്രിസ്തുമസ് ആഘോഷം നടത്തി.

മാനന്തവാടി: സൺഡേ സ്കൂൾ അധ്യാപകരുടെ മേഖലാതല ക്രിസ്തുമസ് ആഘോഷം നടത്തി. മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ചടങ്ങ് എം. ജെ. എസ് .എസ്. എ. ഭദ്രാസന സെക്രട്ടറി ജോൺ ബേബി ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ബേബി പൗലോസ് അധ്യക്ഷത വഹിച്ചു. ഫാ. വർഗീസ് താഴത്തെകുടി ക്രിസ്മസ് സന്ദേശം നൽകി. ഡിസ്ട്രിക് ഇൻസ്പെക്ടർ എബിൻ ഏലിയാസ്, സെക്രട്ടറി നിഖിൽ പീറ്റർ, ജ്യോതിർഗമയ കോഡിനേറ്റർ കെ.എം. ഷിനോജ്, പി കെ ഷിജു, ടി വി…

Read More

തളിപ്പുഴ – ചിപ്പിലിത്തോട് മരുതിലാവ് റോഡ് ഉടൻ യാഥാർത്ഥ്യമാക്കണം: ആം ആദ്മി പാർട്ടി.

ചുണ്ടേൽ: ചുരം ഗതാഗത തടസ്സങ്ങൾ ലഘൂകരിക്കാൻ തളിപ്പുഴ – ചിപ്പിലിതോട് മരുത്തിലാവ് റോഡ് യാഥാർഥ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആം ആദ്മി പാർട്ടി വൈത്തിരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ചുരം ഗതാഗത കുരുക്ക് കാരണം വളരെയധികം പ്രയാസപ്പെടുന്ന ഒരു ജില്ലയാണ് വയനാട്. ബദൽ പാതകൾ ഇല്ലാത്തതിനാൽ ഒറ്റപ്പെടുന്ന സാഹചര്യമാണ് പല സമയങ്ങളിലും സംഭവിക്കുന്നത്. വർഷങ്ങൾക്ക് ശേഷം യാഥാർത്ഥ്യമാകുന്ന ബദൽ പാതകൾക്കാണ് സർക്കാർ മുൻതൂക്കം നൽകുന്നത്, അത്രയും നാൾ ഇനിയും പ്രയാസങ്ങൾ സഹിക്കേണ്ടി വരിക എന്നതിനുപരി യാത്രാ ക്ലേശം പരിഹരിക്കാൻ…

Read More

എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

മാനന്തവാടി: ബാവലി ചെക്‌പോസ്റ്റില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ വാഹനപരിശോധനയില്‍ എംഡിഎംഎയയും കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായി. മാനന്തവാടി എടവക പള്ളിക്കല്‍ കല്ലായി വീട്ടില്‍ മുഹമ്മദ് സാജിദ്, എടവക പാലമുക്ക് മണ്ണാര്‍ വീട്ടില്‍ മാലിക്ക് എന്നിവരെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജില്‍കുമാര്‍, പ്രവന്റീവ് ഓഫീസര്‍ വി.ആര്‍. ബാബുരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജി മാത്യു, ഷിനോജ്, നിക്കോളാസ് എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്. 0.57 ഗ്രാം എംഡിഎംഎയും 240 ഗ്രാം കഞ്ചാവുമാണ് ഇവരില്‍നിന്നു പിടിച്ചെടുത്തത്. പ്രതികള്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയിലെടുത്തു.

Read More

അങ്കണവാടി കലോൽസവം സംഘടിപ്പിച്ചു

അമ്പലവയൽ : അമ്പലവയൽ ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയാണ് അങ്കണവാടി കലോൽസവം. ബട്ടർഫ്ളൈസ് – 2023-24 എന്ന പേരിൽ അമ്പലവയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ച് അങ്കണവാടി കലോൽസവം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. എ എസ് വിജയ, എൻ സി കൃഷ്ണകുമാർ, വി വി രാജൻ, പി ടി…

Read More

പെയിന്റിംഗ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു.

പെയിന്റിംഗ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ചുളുക്ക സ്വദേശി സെൽവ പ്രമോദ് (35) ആണ് മരിച്ചത്. കെ ബി റോഡിൽ പെയിൻ്റിംഗ് ജോലിക്കിടെ ഷോക്കേ ൽക്കുകയായിരുന്നു. ഉടൻതന്നെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരിച്ചു.

Read More

അമ്പലവയൽ ഗ്രാമപഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു

അമ്പലവയൽ: ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. ജെസ്സി ജോർജ്, ഷീജബാബു, ടി ബി സെനു, എ ആർ മോഹനൻ, എ എസ് വിജയ എന്നിവർ സംസാരിച്ചു. തുടർന്ന് വർക്കിംഗ് ഗ്രൂപ്പ് അടിസ്ഥാനത്തിൽ ചർച്ചയും ക്രോഡീകരണവും നടന്നു. ആസൂത്രണ പദ്ധതി ഉപാദ്ധ്യക്ഷൻ എൻ കെ രാജൻ നന്ദി…

Read More

വോട്ടിംഗ് മെഷീന്‍ പരിചയപ്പെടുത്തി

കൽപ്പറ്റ : തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുജനങ്ങള്‍ക്ക് വോട്ടിംഗ് മെഷിന്‍ പരിചയപ്പെടുത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റില്‍ ജില്ലാ കളക്ട്ര്‍ ഡോ.രേണുരാജ് നിര്‍വഹിച്ചു. ചീഫ് ഇലക്ടര്‍ ഓഫീസിന്റെ നിര്‍ദേശപ്രകാരമാണ് താലൂക്കുകള്‍, എ.ആര്‍ ഓഫീസുകള്‍ എന്നിവടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് യന്ത്രം പരിചയപ്പെടുത്തുന്നതിന് സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നത്. ചടങ്ങില്‍ സബ് കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ റെജി പി ജോസഫ്, ഇലക്ഷന്‍ വിഭാഗം ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

Read More