സ്പെഷൽ എൻറിച്ച്മെൻ്റ് ശില്പശാല സംഘടിപ്പിച്ചു

കൽപറ്റ : സംസ്ഥാനത്തെ തിരഞ്ഞെടുത്ത 50 വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സ്പെഷൽ എൻറിച്ച്മെൻ്റ് പ്രോഗ്രാമിൻ്റെ ഭാഗമായി തരിയോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ, കുട്ടികളെ എല്ലാ ദിവസവും ക്ലാസിലെത്തിക്കുക, കുട്ടികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദത്തെ ക്കുറിച്ച് ബോധവൽക്കരണം നൽകുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി പട്ടികവർഗ വിഭാഗം രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച ശിൽപശാല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.ജി. ഷിബു ഉദ്ഘാടനം ചെയ്തു. വയനാട് നീതി വേദി അംഗം ജയിംസ് തോമസ് ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മറ്റി അംഗങ്ങളായ ഷമീം പാറക്കണ്ടി,…

Read More

ജില്ലയിലെ വന്യമൃഗശല്യം, ശാശ്വത പരിഹാരം കാണണം: എസ്.ഡി.പി.ഐ.

ജില്ലയിലെ വന്യമൃഗശല്യം, ശാശ്വത പരിഹാരം കാണണം. എസ്.ഡി.പി.ഐ. കൽപ്പറ്റ:- ജില്ലയില് വന്യമൃഗ ആക്രമണങ്ങളും ജീവഹാനിയും തുടര്ക്ക ഥയാവുന്നത് ആശങ്കാജനകമാണെന്നും വിഷയത്തിൽ ശാശ്വത പരിഹാരം കാണണമെന്നും എസ്.ഡി.പി.ഐ വയനാട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വാകേരി കൂടല്ലൂര്‍ മൂടക്കൊല്ലി സ്വദേശി ക്ഷീര കര്ഷയകനായ മരോട്ടിതറപ്പിൽ പ്രജീഷ്(36)പശുവിന് പുല്ലുവെട്ടുന്നതിനിടെ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നേരത്തെ കടുവ ശല്യമുണ്ടായ പ്രദേശമാണിത്. മുമ്പും കന്നുകാലികൾ ഇവിടെ ആക്രമിക്കപ്പെടുകയും നാട്ടുകാര്‍ പലതവണ പ്രതിഷേധമുയർത്തുകയും ചെയ്തിരുന്നു. ആറ് വർഷം മുമ്പ്…

Read More

മികവുത്സവം സാക്ഷരത പരീക്ഷ നടത്തി

നെന്മേനി : കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലൂടെ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം ഉല്ലാസിന്റെ ഭാഗമായി മികവുത്സവം സാക്ഷരത പരീക്ഷ നടന്നു. നെന്മേനി ഗ്രാമ പഞ്ചായത്തിലെ കോളിമൂല പകൽവീട്ടിൽ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീത വിജയൻ മുതിർന്ന പഠിതാവ് തങ്കക്ക് ചോദ്യപേപ്പർ നൽകി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ അധ്യക്ഷത വഹിച്ചു. സാക്ഷരത മിഷൻ ജില്ലാ…

Read More

മനുഷ്യജീവന് വില കൽപ്പിക്കാത്ത സാഹചര്യം വേദനജനകം – ടി സിദ്ധിഖ് എം എൽ എ

കൽപ്പറ്റ: മനുഷ്യജീവന് ഇത്രയും വില കൽപ്പിക്കാത്ത സാഹചര്യം ഏറെ വേദന ജനകവും ഗൗരവതരവുമാണെന്ന് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. ടി. സിദ്ധിഖ് പറഞ്ഞു. കടുവ പച്ചമനുഷ്യനെ വലിച്ച് കൊണ്ട് പോയി കൊന്ന് തിന്നുന്ന സാഹചര്യം ഭയമുളവാക്കുന്ന ഒന്നാണ്. ഇനി ഇതിൽപരം എന്ത് നമ്മുടെ ജില്ലയിൽ നടക്കണം. എറെ വിഷമവും സങ്കടവും സഹിക്കാൻ പറ്റുന്നതിനുമപ്പുറമുള്ള സാഹചര്യമാണ് വയനാട്ടിൽ നിലനിൽക്കുന്നത് . വകേരി മൂടക്കൊല്ലി കൂടലൂരിലുള്ള ക്ഷീരകർഷൻ പ്രജീഷാണ് പശുകൾക്ക് പുല്ലരിയുന്നതിന് പോയ സമയത്ത് കടുവ ആക്രമണത്തിൽ ഗുരുതരമായി…

Read More

ഡിപ്ലോമ ഇൻ പ്രൊഫഷണൽ അക്കൗണ്ടിംഗ് -നൈപുണ്യ പരിശീലന സ്ക്കോളർഷിപ്പ് ബാച്ചിന് ആരംഭം

മാനന്തവാടി : മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അസാപ് കേരളയും ലിങ്ക് അക്കാദമി കാസർഗോഡും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇൻ പ്രൊഫഷണൽ അക്കൗണ്ടിംഗ് കോഴ്സിന് മാനന്തവാടി കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ തുടക്കം കുറിച്ചു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ പി കല്യാണി അധ്യക്ഷത വഹിച്ച ചടങ്ങ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം നിർവഹിച്ചു.    കമ്മ്യൂണിറ്റി സ്കിൽ പാർക്ക് മാനന്തവാടി സെന്റർ ഹെഡ് ഷഹന കെ.എസ് പ്രൊജക്ട് വിശദീകരണം നടത്തി.കാസർഗോഡ് ലിങ്ക്…

Read More

വന്യജീവി ആക്രമണങ്ങൾ തുടരുമ്പോഴും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടികൾ സ്വീകരിക്കുന്നില്ല; എന്‍.ഡി അപ്പച്ചന്‍

കല്‍പറ്റ: വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ മനുഷ്യജീവനുകള്‍ നഷ്ടമാവുമ്പോഴും കാര്യമായ ഒരു നടപടികളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്ന് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ പറഞ്ഞു. കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട വാകേരി കൂടല്ലൂരിലെത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ശത്രുതാമനോഭാവത്തോടെയാണ് ജില്ലയിലെ ജനങ്ങളെയും കര്‍ഷകരെയും സര്‍ക്കാര്‍ നോക്കികാണുന്നത്. വയനാടിനോടുള്ള അവഗണന തുടര്‍ന്നാല്‍ ഇനിയും കൈയ്യും കെട്ടി നോക്കി നിൽക്കാനാവില്ല. അതിശക്തമായ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കും. എത്രയും വേഗം വനാതിര്‍ത്തി ഗ്രാമങ്ങളില്‍ വന്യമൃഗങ്ങളിറങ്ങാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം…

Read More

റോഡ് ഉദ്ഘാടനം ചെയ്തു

വെള്ളമുണ്ട: തരുവണ-പാലിയാണ കൈവേലി റോഡ് ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍, ഗുണഭോക്താളായ സിദ്ധാര്‍ഥ്, ആരവ് എന്നിവര്‍ ചേര്‍ന്ന് നാട മുറിച്ചാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. ചടങ്ങില്‍ ശ്രീജി, രശ്മി, രാധാകൃഷ്ണന്‍, ചെല്ലപ്പന്‍, രാധിക, മഞ്ജു, ശ്യാമള, കുഞ്ഞിരാമന്‍, ശാന്ത, ചന്ദ്രന്‍, അമല്‍, അരുണ്‍, അനന്യ എന്നിവര്‍ സംസാരിച്ചു.

Read More

നരഭോജി കടുവയെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കണം; ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ

ബത്തേരി: വാകേരിയില്‍ യുവാവിനെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയെ സംഭവത്തില്‍ നരഭോജിയായ കടുവയെ വെടിവെച്ച് കൊല്ലണമെന്ന ഉത്തരവിറങ്ങിയതിന് ശേഷമേ മരണപ്പെട്ട പ്രജീഷിന്റെ മൃതദേഹം ഏറ്റുവാങ്ങുള്ളൂവെന്ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ. ജന വികാരത്തിനൊപ്പാണ് താന്‍. നിയമപരമായി ഉത്തരവിറക്കാന്‍ തടസങ്ങളിലെന്നും, ഇതുമായി ബന്ധപ്പെട്ട് താന്‍ വനംമന്ത്രിയോട് സംസാരിച്ചതായും ഉത്തരവിറക്കുമെന്ന് വനം മന്ത്രി ഉറപ്പു നല്‍കിയതായും എം.എൽ.എ പറഞ്ഞു.ഉത്തരവിറങ്ങിയാല്‍ കടുവയെ വെടിവെക്കാനായി ഡോക്ടര്‍മാര്‍ സജ്ജമാണ്.വാകേരിയില്‍ കൂടുതല്‍ വനപാലകരെ നിയോഗിക്കാന്‍ സി.സി.എഫിനോട് ആവശ്യപ്പെട്ടതായും ബത്തേരി ഐസി ബാലകൃഷ്ണന്‍ എം.എല്‍.എ വ്യക്തമാക്കി.        

Read More

അങ്കണവാടി കലോത്സവം നടത്തി

അമ്പലവയല്‍: പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജിവിഎച്ച്എസ്എസ് ഹാളില്‍ ബട്ടര്‍ഫ്‌ളൈസ്-2023-24 എന്ന പേരില്‍ അങ്കണവാടി കലോത്സവം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്‌സത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. ഷമീര്‍ അധ്യക്ഷത വഹിച്ചു. എ.എസ്. വിജയ, എന്‍.സി. കൃഷ്ണകുമാര്‍, വി.വി. രാജന്‍, പി.ടി. കുര്യാച്ചന്‍, ഷൈനി ഉതുപ്പ്, രാജി വിജയന്‍, ബീന മാത്യു, ഷിഫാനത്ത്, അംബിക, ടി.ബി. സെനു, മേരി എന്നിവര്‍ പ്രസംഗിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ ബാബു സ്വാഗതവും ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സ്മിത നന്ദിയും…

Read More

യൂണിവേഴ്‌സിറ്റി ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്‌: മാനന്തവാടി ഗവണ്മെന്റ് കോളേജിന് മൂന്നാം സ്ഥാനം

മാനന്തവാടി: കണ്ണൂരില്‍ വെച്ച് നടന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മാനന്തവാടി ഗവണ്മെന്റ് കോളേജ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. 54 കി.ഗ്രാം വിഭാഗത്തില്‍ മുഹമ്മദ് നിയാസ്, 67 കി.ഗ്രാം വിഭാഗത്തില്‍ അഭിനവ് കൃഷ്ണ എന്നിവര്‍ ഗോള്‍ഡ് മെഡലും, 48 കി.ഗ്രാം വിഭാഗത്തില്‍ പ്രവീണ്‍കുമാര്‍, 71 കി ഗ്രാം വിഭാഗത്തില്‍ ആകാശ് പ്രകാശ് എന്നിവര്‍ സില്‍വര്‍ മെഡലും, 51 കി.ഗ്രാം വിഭാഗത്തില്‍ ഋഷികേഷ് കെ എസ്,75 കി.ഗ്രാം വിഭാഗത്തില്‍ റിത്വിക് കൃഷ്ണ,9 2 കി.ഗ്രാം വിഭാഗത്തില്‍ അഭിലാഷ് എ.വി…

Read More