വാക്ക് പാലിച്ച് മന്ത്രി; മുള്ളന്‍കൊല്ലിയില്‍ പച്ചത്തേങ്ങ സംഭരണ കേന്ദ്രം തുടങ്ങി

മുള്ളന്‍കൊല്ലി: മുള്ളന്‍കൊല്ലി യില്‍ പച്ചത്തേങ്ങ സംഭരണ കേന്ദ്രം തുടങ്ങി. പച്ചതേങ്ങ സംഭരണ കേന്ദ്രം മുളളന്‍കൊല്ലിയില്‍ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പ്രഖ്യാപിച്ചിരുന്നു. സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയന്‍ അധ്യക്ഷത വഹിച്ചു. മുളളന്‍കൊല്ലി റബ്ബര്‍ ആന്റ് അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് കോപ്പറേറ്റീവ് സൊസൈറ്റിയിലാണ് പച്ചതേങ്ങ സംഭരിക്കുന്നത്. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സി.എസ്.അജിത്കുമാര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ് സിന്ധു, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാരായ സി.എം ഈശ്വരപ്രസാദ്, എ.ടി വിനോയ്,…

Read More

ഇടിമിന്നലിൽ വീട് ഭാഗികമായി കത്തിനശിച്ചു.

  എടവക:ഇടിമിന്നലിൽ വീട് ഭാഗികമായി കത്തിനശിച്ചു.ഇന്നലെ രാത്രി പത്തരയോടെയുണ്ടായ ഇടിമിന്നലിൽഎടവക പഞ്ചായത്തിലെ കമ്മോത്ത് ബീരാളി ഇബ്രാഹിമിൻ്റെ വീട്ടിലെ ഒരു മുറിയാണ് പൂർണ്ണമായും കത്തിനശിച്ചത്. പാസ്പോർട്ട്, ആധാരം തുടങ്ങിയപ്രധാന രേഖകൾ തീപിടുത്തത്തിൽ കത്തിനശിച്ചു. ഇടിമിന്നലേറ്റഈ മുറിയിൽ കഴിഞ്ഞിരുന്ന ഇബ്രാഹിം അസുഖബാധിതനായിആശുപത്രി യിൽചികിത്സയിലായിരുന്നതിനാൽ വൻ അപകടം ഒഴിവായി. വീട്ടിലുണ്ടായിരുന്ന മറ്റു കുടുംബാംഗങ്ങൾ മറ്റ് മുറികളിലായിരുന്നു ഉണ്ടായിരുന്നത്. പുലർച്ചെ നാല് മണിയോടെ വീട്ടിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട് നോക്കിയപ്പോഴാണ് വീട്ടുകാർ സംഭവം അറിയുന്നത്. അപ്പോഴേക്കും മുറിയിൽ സൂക്ഷിച്ചിരുന്ന പാസ്പോർട്ടും ആധാരവുമടങ്ങുന്ന…

Read More

ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം: ഒരു മരണം, എട്ടു പേർക്ക് പരിക്ക്

  താമരശേരി: താമരശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. മാവൂർ സ്വദേശി റഷീദയാണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ എട്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാത്രി 9.30യോടെ ചുരം രണ്ടാം വളവിന് താഴെയാണ് അപകടമുണ്ടായത്. കാറിന് മുകളില്‍ പന മറിഞ്ഞു വീണതാണ് രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണമായത്. കാറിന്റെ ഡോറുകള്‍ തുറക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് മുക്കത്ത് നിന്നും കല്‍പ്പറ്റയില്‍ നിന്നും അഗ്‌നിശമന സേനയുടെ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പൊലീസും ചുരം സംരക്ഷണ സന്നദ്ധ പ്രവര്‍ത്തകരും സ്ഥലത്തെത്തി. കരിപ്പൂര്‍…

Read More

19.55 ഗ്രാം എം ഡി എം എ യുമായി രണ്ട് യുവാക്കൾ പിടിയിൽ

ബത്തേരി: ഗുണ്ടൽപ്പെട്ട് ഭാഗത്തു നിന്നും കേരളത്തിലേക്ക് വരിക യായിരുന്ന കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവാക്കളില്‍ നിന്ന് എം.ഡി.എം.എ പിടിച്ചെടുത്തു. കോഴിക്കോട് സ്വദേശികളായ തിരുവണ്ണൂര്‍, പാലക്കത്തൊടി വീട്ടില്‍, നിഹാല്‍ മുസ്തഫ അഹമ്മദ്(22), പന്നിയങ്കര, പടിഞ്ഞാറെത്തോപ്പിലകം വീട്ടില്‍ പി.ടി. അബ്‌റാര്‍ അബ്ദുള്ള(23) എന്നിവരെയാണ് ബത്തേരി പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വെച്ചാണ് ഇവർ പിടിയിലാകുന്നത്. 19.55 ഗ്രാം എം.ഡി.എം.എയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. എസ്.ഐ സി.എം. സാബു, സിവില്‍ പോലീസ് ഓഫിസര്‍മാരായ…

Read More

ഖര, ദ്രാവക മാലിന്യങ്ങളുടെ പേരിൽ ഹോട്ടൽ ഉടമകളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

കൽപ്പറ്റ: ഖര ദ്രാവക മാലിന്യങ്ങളുടെ പേരിൽ ചെറുകിട ഹോട്ടലുകളെ വലിയ ഫൈൻ ഈടാക്കി  പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പാചകവാതകത്തിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും ക്രമാതീതമായ വില വർദ്ധനവിന്റെ പ്രതിസന്ധിയിൽ പിടിച്ചുനിൽക്കാൻ ആകാതെ ഭക്ഷണ വിതരണ മേഖല പ്രയാസപ്പെടുകയാണ്.  ഈ സമയത്താണ് സംസ്കരണ പ്ലാന്റുകൾ വേണമെന്ന നിർദ്ദേശം നടപ്പിലാക്കാൻ ശ്രമിക്കുന്നത്.  ഇത്തരം പ്ലാന്റുകൾ നിർമ്മിക്കേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ് അതിനാവശ്യമായ പിന്തുണ നൽകാൻ ഹോട്ടൽ അസോസിയേഷൻ സജ്ജമാണ്. ഈ…

Read More

ഗോത്രവർഗ പഠന പോഷണ ശില്പശാല നടത്തി

 എടവക: എടവക ഗ്രാമപഞ്ചായത്തിലെ ഗോത്രവർഗ്ഗ വിദ്യാർത്ഥികളുടെ ഹാജർ നിലവാരം, വിദ്യാലയത്തിലെയും വീട്ടിലെയും പഠന സാഹചര്യം, പിന്തുണ സംവിധാനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള  സമഗ്ര പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി ഡയറ്റ് വയനാട്, കിർത്താർഡ്‌സ്, വിദ്യാഭ്യാസ വകുപ്പ്, പട്ടിക വർഗ വികസന വകുപ്പ്, കണ്ണൂർ യൂണിവേഴ്സിറ്റി ട്രൈബൽ സോഷ്യോളജി വിഭാഗം, അസാപ് മാനന്തവാടി, സന്നദ്ധ സംഘടനകൾ, പൊതുപ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ ശില്പശാല നടത്തി.   ശില്പശാല എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ…

Read More

തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ വിദ്യാലയങ്ങൾക്ക് പാചകപ്പാത്രങ്ങൾ, സ്പോർട്സ് കിറ്റ് എന്നിവ വിതരണം ചെയ്തു

തവിഞ്ഞാൽ: തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതികളിലെ വിദ്യാലയങ്ങൾക്ക് പാചകപ്പാത്രങ്ങൾ, വിദ്യാലയങ്ങൾക്ക് സ്പോർട്സ് കിറ്റ് എന്നിവയുടെ വിതരണം നടന്നു. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൽസി ജോയി വിതരണം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോസമ്മ ബേബി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്ഥലം മാറിപ്പോകുന്ന ബി ആർ സി മാനന്തവാടിയിലെ തവിഞ്ഞാൽ സി ആർ സി സി രജിതയ്ക്ക് യാത്രയയപ്പ് നൽകി. മെമ്പർമാരായ സുരേഷ് പാലോട്ട്, ലൈജി തോമസ്,…

Read More

ഔഷധ സസ്യ ഉദ്യാന നിർമ്മാണം ഉദ്ഘാടനം ചെയ്തു 

തരുവണ:വയനാട് നാഷണൽ ആയുഷ് മിഷൻ ആയുഷ്ഗ്രാമം പദ്ധതിയുടെ നേതൃത്വത്തിൽ തരുവണ കരിങ്ങാരി ഗവ യു. പി. സ്കൂളിൽ ഔഷധസസ്യ ഉദ്യാന നിർമ്മാണ ഉദ്ഘാടനം വയനാട്  ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവ്വഹിച്ചു. ഔഷധ സസ്യങ്ങളെ കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുകയും ആരോഗ്യ സംരക്ഷണത്തിന് അവയുടെ ഉപയോഗങ്ങളെ പരിചയപ്പെടുത്തുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.വാർഡ് മെമ്പർ രമേശൻ സി.വി അദ്ധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിങ് ചെയർമാൻ സി. എം അനിൽകുമാർ…

Read More

‘ചലോ ഇന്ത്യ’ ഫ്ലാഗ് ഓഫ് ചെയ്തു

തരുവണ: ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ സഞ്ചാര പ്രിയരെ പ്രോത്സാഹിപ്പിക്കുന്ന ‘ചലോ ഇന്ത്യ’ പരിപാടിയുടെ ഭാഗമായുള്ള ആദ്യ സംഘം കാശ്‍മീരിലേക്ക് പുറപ്പെട്ടു. തരുവണ ടൗണിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഫ്ലാഗ് ഓഫ്‌ ചെയ്തു. കെ.സി.കെ നജുമുദ്ധീൻ അധ്യക്ഷത വഹിച്ചു. യാസിർ ഇ. കെ,റിയാസ് എ. പി,ജാബിർ ടി.കെ,അർഷാദ് സി.കെ എന്നിവരടങ്ങുന്ന നാലംഗ സംഘമാണ് യാത്രികർ. സ്വന്തമായി വാഹനം ക്രമീകരിച്ചുകൊണ്ട് റോഡ് മാർഗം കശ്മീരിലേക്ക് വിനോദ…

Read More

പിന്‍വാതില്‍ നിയമനം ശക്തമായി പ്രതിരോധിക്കും: യു.ഡി.എഫ്

കുഞ്ഞോം: കുഞ്ഞോം പൈതൃക മ്യൂസിയത്തില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ താത്ക്കാലിക തസ്തികയില്‍ യാതൊരു നടപടിക്രമവും പാലിക്കാതെ പ്രാദേശിക സി.പി.എം നേതാവിന്റ ഭാര്യയെ പിന്‍വാതില്‍ വഴി നിയമിക്കാന്‍ ശ്രമിച്ച പഞ്ചായത്ത് സി ഡി.എസ് ചെയര്‍മാന്റെ നടപടി അംഗീകരിക്കില്ലെന്നും ഇനിയും ഇവരെ തന്നെയാണ് നിയമിക്കുന്നതങ്കില്‍ ശക്തമായി പ്രതിരോധിക്കുമെന്നും യു.ഡി.എഫ് പാര്‍ലിമെന്ററി പാര്‍ട്ടിയോഗം മുന്നറിയിപ്പ് നല്‍കി. സി ഡി.എസിന്റെ ചാര്‍ജ് വഹിക്കുന്ന ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചയര്‍മാനോ മെമ്പര്‍ സെക്രട്ടറി യോ അറിയാതെ നടത്തിയ നിയമന നീക്കത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സി.ഡി.എസ്…

Read More