ഷെഡ്ഡിന് തീപിടിച്ച് വായോധികൻ മരിച്ച സംഭവം;ഭര്‍ത്താവിന് പിന്നാലെ തേയിയും മരണത്തിന് കീഴടങ്ങി

മാനന്തവാടി : ഷെഡ്ഡിനു തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തരുവണ പാലയാണയിലെ തേനോത്തുമ്മല്‍ വെള്ളന്റെ ഭാര്യ തേയിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടുണ്ടായ തീപിടുത്തത്തില്‍ വെള്ളന്‍ മരിച്ചിരുന്നു. വീടുപണി നടക്കുന്നതിനാല്‍ വെള്ളനും തേയിയും താല്‍ക്കാലിക ഷെഡ്ഡിലായിരുന്നു താമസം.ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന പെട്രോളില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് സംശയം. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. ഷെഡ്ഡിലാകെ തീപടരുന്നത് കണ്ട് നാട്ടുകാര്‍ ഓടിയെത്തുകയും തീയണയ്ക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ അപ്പോഴേക്കും ഷെഡ്ഡിലുണ്ടായിരുന്ന വെള്ളനും തേയിയ്ക്കും ഗുരുതരമായി…

Read More

ഫാസിസ്റ്റ് വിരുദ്ധ സമ്മേളനം: ജില്ലാതല സ്വാഗതസംഘം രൂപീകരിച്ചു

കല്‍പ്പറ്റ: തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ഡിസംബര്‍ ആറിനു നടക്കുന്ന ഫാസിസ്റ്റ് വിരുദ്ധ സമ്മേളനം വിജയിപ്പിക്കുന്നതിനു ജില്ലാതല സ്വാഗതസംഘം രൂപീകരിച്ചു. ഇതിനായി ചേര്‍ന്ന യോഗത്തില്‍ വര്‍ഗീസ് വട്ടേക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘാടക സമിതി അംഗം വേണുഗോപാല്‍ കുനിയില്‍, കെ.വി. പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.ജി. മോഹന്‍ദാസ്(ചെയര്‍മാന്‍), പി.സി. ജോണ്‍, ബിജി ലാലിച്ചന്‍(വൈസ് ചെയര്‍മാന്‍മാര്‍), എം.കെ. ഷിബു(കണ്‍വീനര്‍), രാജന്‍ പൂമല, എം.കെ. കൃഷ്ണന്‍ കുട്ടി(ജോയിന്റ് കണ്‍വീനര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Read More

കഞ്ചാവുമായി യുവാവ് പിടിയില്‍

പുല്‍പ്പള്ളി: 760 ഗ്രാം കഞ്ചാവുമായി ബത്തേരി പുത്തൻകുന്ന് മുക്കത്ത് വീട്ടിൽ അമൽ(26) ആണ് പിടിയിലായത്. 20.11.2023 തീയതി രാത്രിയിൽ പെരിക്കല്ലൂര്‍, കൊളവള്ളി തീരദേശ റോഡിനു സമീപം വെച്ചാണ് പുൽപ്പള്ളി പോലീസ് ഇയാളെ പിടികൂടുന്നത്. അമലിന്റെ കൈയിലുണ്ടായിരുന്ന കവർ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് അടങ്ങിയ പൊതി കണ്ടെടുക്കുന്നത്. പുല്‍പ്പള്ളി എസ്.ഐ സി.ആർ. മനോജ്‌, സിവില്‍ പോലീസ് ഓഫീസർമാരായ ദിനേശ്, രമേശ്‌ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Read More

ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

മഞ്ചേരി : ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർത്ഥി മരിച്ചു. നെല്ലിയമ്പം എരുവങ്കിൽ അബൂബക്ക൪ – റംല ദമ്പതികളുടെ മകൻ അഷ്‌നാദ് [21] ആണ് മരിച്ചത്. ഇന്നലെ രാവിലെ മഞ്ചേരി കോളേജിലേക്ക് പോകും വഴിയാണ് അപകടം. ഗുരുതര പരിക്കേറ്റ അഷ്‌നാദിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നു രാവിലെയാണ് മരണപ്പെട്ടത്. സഹോദരി: അഷ്‌മില.

Read More

സഹയാത്രിക വിഭിന്ന ശേഷി കലോത്സവം സംഘടിപ്പിച്ചു.

മീനങ്ങാടി: വിഭിന്നശേഷി സമൂഹത്തിന്‍റെ സര്‍ഗ്ഗാവിഷക്കാരങ്ങ‍ള്‍ക്ക്  പൊതുവേദി ഒരുക്കി മീനങ്ങാടി ഗ്രാമപഞ്ചായത്ത്. സഹയാത്രിക വിഭിന്നശേഷി കലോത്സവം മൌത്ത് പെയിംന്‍റിംഗിലൂടെ ഗിന്നസ് ബുക്കിലിടം നേടിയ ജോയ‍ല്‍ കെ ബിജു ഛായചിത്രം വരച്ച് ഉദ്‌ഘാടനം ചെയ്തു. കിടപ്പ് രോഗികള്‍ മുതല്‍ വീല്‍ചെയറിന്‍റെ സഹായത്താലും ആംബുലന്‍സിലുമായെത്തി പരിമിതികളെ തോല്‍പിച്ച് അവ‍ര്‍‍ നൃത്തം ചെയ്യുകയും പാട്ടുപാടുകയും ചെയ്തു. പത്തൊന്‍പത് വാര്‍ഡുകളി‍ല്‍ നിന്നായി അറുപതിലധികം കലാകാരന്‍മാ‍ര്‍ പരിപാടികളവതരിപ്പിച്ചു. പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും മൊമൻറോയും വിതരണം ചെയ്തു. നാലുചുവരുകള്‍ക്കുള്ളി‍ല്‍ തളച്ചിടേണ്ടവരല്ല ചേര്‍ത്തുനിര്‍ത്തേണ്ടവരാണെന്ന സന്ദേശം പൊതുസമൂഹത്തിന് നല്‍കികൊണ്ടാണ്…

Read More

ഇടതുസര്‍ക്കാര്‍ കേരളത്തിന് ബാധ്യത: പി.കെ കുഞ്ഞാലിക്കുട്ടി

സുല്‍ത്താന്‍ ബത്തേരി: ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത ഇടതുസര്‍ക്കാര്‍ കേരളത്തിന് ബാധ്യതയായി മാറിയെന്ന് മുസ്്‌ലിം ലീഗ്  ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. സാധാരണക്കാരുടെ ആനുകൂല്യങ്ങള്‍ ഇല്ലാതാക്കിയ സര്‍ക്കാര്‍, ജനക്ഷേമ പദ്ധതികള്‍ ഒന്നൊന്നായി നിര്‍ത്തലാക്കുകയാണ്. നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്ത സര്‍ക്കാരിനെ ഇനി ജനം വിശ്വസിക്കില്ല. യു.ഡി.എഫ് സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കുക മാത്രമാണ് ഇടതു സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐക്യജനാധിപത്യ മുന്നണിയുടെ നെടുംതൂണാണ് മുസ്്‌ലിം ലീഗ്. നാല് പതിറ്റാണ്ടിന്റെ പാരമ്പര്യമുണ്ടതിന്. ജനദ്രോഹസര്‍ക്കാരിനെതിരെ…

Read More

കര്‍ഷക കോണ്‍ഗ്രസ് വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി

മേപ്പാടി :മേപ്പാടി മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃതത്തില്‍ മേപ്പാടി കോട്ടപ്പടി വില്ലേജ് ഓഫീസിലേക്ക് ധര്‍ണ നടത്തി വര്‍ഷങ്ങളായി ഭൂമി കൈവശം വെച്ച് വരുന്ന കര്‍ഷകരുടെ ഭൂമിക്ക് പട്ടയം നല്‍കണമെന്നും വെള്ളരിമല, കോട്ടപ്പടി, തൃക്കൈപറ്റ എന്നീ വില്ലേജുകളില്‍ സംയുക്ത പരിശോധന നടത്തിയതും യു ഡി എഫ് ഗവ:കാലത്ത് നടപടികള്‍ പൂര്‍ത്തികരിച്ചതുമായതും നിലവില്‍ അപേക്ഷ സ്വീകരിച്ചതുമായ മുഴുവന്‍ ഭൂമികള്‍ക്കും പട്ടയം നല്‍കണമെന്ന് സമരത്തില്‍ ആവശ്യപ്പെട്ടു. കര്‍ഷകരുടെ ഇത്തരത്തിലുള്ള ന്യായമായ ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാതെ മുഖ്യമന്ത്രിയും പരിവാരങ്ങളും നവകേരള യാത്ര നടത്തി…

Read More

ഡിജിറ്റല്‍ എക്സ്റേ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

മാനന്തവാടി : മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് നല്ലൂര്‍നാട് ഗവ. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഡിജിറ്റല്‍ എക്സ്‌റേ യുണിറ്റ് തുടങ്ങി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച് ബി പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. എന്‍.എച്ച്.എം പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സെയ്തലവി മുഖ്യപ്രഭാഷണം നടത്തി. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ 22.5 ലക്ഷം രൂപ ചിലവിലാണ് എക്സറെ യൂണിറ്റ് സ്ഥാപിച്ചത്. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പി. കല്യാണി, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ്…

Read More

പുനരധിവാസ പദ്ധതി: സ്ഥലമേറ്റെടുത്ത് നല്‍കി

മാനന്തവാടി : മാനന്തവാടി താലൂക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ 2004-2005 വര്‍ഷത്തെ വീടില്ലാത്തവര്‍ക്കുള്ള പുനരധിവാസ പദ്ധതി പ്രകാരം പതിനഞ്ചോളം ഗുണഭോക്താക്കള്‍ക്ക് സ്ഥലം ഏറ്റെടുത്തു നല്‍കി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ 2004-2005 വര്‍ഷത്തെ സ്ഥലം വാങ്ങി നല്‍കല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മാനന്തവാടി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഓഫീസില്‍ സ്ഥലവുമായ് ബന്ധപ്പെട്ട് പതിനഞ്ചോളം ഉപഭോക്താക്കള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാനും ജില്ലാ ജഡ്ജിയുമായ പി.ടി പ്രകാശന്‍ വിഷയത്തില്‍…

Read More

അന്താരാഷ്ട്ര ശിശുദിനം ആചാരിച്ചു

തരുവണ : കുട്ടികളുടെ അവകാശ പ്രഖ്യാപന ദിനത്തിന്റെ സ്മരണയ്ക്കായി ഐക്യരാഷ്ട്ര സഭ നവംബർ 20 ന് നടത്തുന്ന ലോക ശിശുദിനത്തിന്റെ ഭാഗമായി തരുവണ ഗവ.യു.പി സ്കൂളിൽ പ്രീ പ്രൈമറി കുട്ടികൾക്കു സൗജന്യ തൂവാല വിതരണവും ശുചിത്വ ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. നൗഫൽ പള്ളിയാൽ അധ്യക്ഷത വഹിച്ചു. ഡോ. മനു വർഗീസ് ക്ലാസ്സെടുത്തു. നാസർ എ.കെ,എച്ച്.എം വിജയൻ വി.പി, തസ്‌ലിമ കെ തുടങ്ങിയവർ…

Read More