ലോറി മറിഞ്ഞു പരുക്കേറ്റ ലോറി ഡ്രൈവര്‍ മരിച്ചു

പടിഞ്ഞാറത്തറ: കാപ്പിക്കളം കുറ്റിയാംവയലിന് സമീപം ചെത്തുകല്ല് കയറ്റിവന്ന ലോറി മറിഞ്ഞു പരുക്കേറ്റ ലോറി ഡ്രൈവര്‍ മരിച്ചു. കണ്ണൂര്‍ ഇരിട്ടി തോലമ്പ്ര പാലിയോത്തിക്കല്‍ ഗോവിന്ദന്റെ മകന്‍ ദിലീപ് കുമാര്‍ (53) ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.   റോഡരിക് ഇടിഞ്ഞ് താഴ്ന്നതിനെ തുടര്‍ന്ന് ലോറി തലകീഴായി തോട്ടിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ സീറ്റില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണ ദിലീപ് ചെങ്കല്ലുകള്‍ക്കടിയില്‍പ്പെടുകയായിരുന്നു ഇന്ന് 11 മണിയോടെയായിരുന്നു അപകടം. അപകടത്തില്‍…

Read More

യൂത്ത് ലീഗ് യൂത്ത് മാർച്ച് മുൻസിപ്പൽ സംഘടക സമിതി രൂപകരിച്ചു

മാനന്തവാടി :വിദ്യേഷത്തിനെതിരെ ദുർഭരണത്തിനെതിരെ എന്ന പ്രമേയത്തിൽ ഡിസംബർ 8 മുതൽ 15 വരെ വയനാടിന്റെ ഗ്രാമഗ്രാമാന്തരങ്ങളിൽ കൂടെ കടന്ന് പോകുന്നവയനാട് ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്തിൽ യൂത്ത് മാർച്ച് വിജയിപ്പിക്കുന്നതിന് വേണ്ടി മാനന്തവാടി മുൻസിപ്പാലിറ്റിയിൽ സംഘാടക സമിതി രൂപീകരിച്ചു ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു നിയോജമണ്ഡലം യൂത്ത്ലീഗ് വൈസ്പ്രസിഡന്റ് കബീർ മാനന്തവാടി അദ്യക്ഷത വഹിച്ചു പടയൻ മുഹമ്മദ് റഷീദ് പടയൻ പി വി എസ് മൂസ അർഷാദ് ചെറ്റപ്പാലം ഷബീർ സൂഫി…

Read More

മാലിന്യ സംസ്കാരണ പ്ലാന്റിന്റെ ഉൽഘാടനം ചെയ്തു.

തിരുനെല്ലി : തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ പുതിയതായി 4,56000 രൂപ ചിലവഴിച്ച് നിർമ്മിച്ച മാലിന്യ സംസ്കാരണ പ്ലാന്റിന്റെ ഉൽഘാടനം തിരുനെല്ലി ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. എൻ. ഹരീന്ദ്രൻ നിർവഹിച്ചു. തിരുനെല്ലി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ. വി. നാരായണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു, ക്ഷേത്രം മാനേജർ പി. കെ. പ്രേമചന്ദൻ, ചുറ്റമ്പല നിർമ്മാണ കമ്മിറ്റി പ്രസിഡന്റ് പി. കെ. വാസുദേവനുണ്ണി, എം. പത്മനാഭൻ, ക്ഷേത്ര ജീവനക്കാർ എന്നിവർ സന്നിഹിതരായി.

Read More

കാർഷിക സെമിനാർ സംഘടിപ്പിച്ചു

വെള്ളമുണ്ട: വിജ്ഞാൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിവിധ കർഷക സമിതികളുമായി സഹകരിച്ച്‌ സംഘടിപ്പിച്ച കാർഷിക സെമിനാർ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. തൊണ്ടർനാട് കൃഷി ഓഫീസർ. മുഹമ്മദ് ഷഫീഖ് ക്ലാസുകൾക്ക് നേതൃത്വം നൽകി. ലൈബ്രറി പ്രസിഡന്റ് കെ കെ ചന്ദ്രശേഖരൻ അധ്യ ക്ഷത വഹിച്ച ചടങ്ങിൽ, ലൈബ്രറി സെക്രട്ടറി എം ശശി, മായൻമണിമ, പി വിജയൻ, വിജിത്ത് വെള്ളമുണ്ട തുടങ്ങിയവർ സംസാരിച്ചു. കൃഷിയെ ഉപജീവനമാര്‍ഗം എന്നതിലുപരി ഒരു സംസ്‌കാരിക…

Read More

ഏകദിന പ്രസംഗ പരിശീലന പരിപാടി സംഘടിപ്പിച്ചു.

മാനന്തവാടി : മാനന്തവാടി കുടുംബശ്രീ രണ്ടിന്റെ ആഭിമുഖ്യത്തിൽ, സെഞ്ച്വറി ഫാഷൻ സിറ്റിയുടെ സഹകരണത്തോടെ ഏകദിന പ്രസംഗ പരിശീലന പരിപാടി സംഘടിപ്പിച്ചു. മാനന്തവാടി നഗരസഭ ക്ഷേമകാര്യസ്ഥര സമിതി അദ്ധ്യക്ഷൻ വിപിൻ വേണുഗോപാൽ പരിപാടി ഉൽഘാടനം ചെയ്തു. സി.ഡി.എസ്സ് ചെയർപേഴ്സൺ ഡോളി രജ്ഞിത്ത് അദ്ധ്യക്ഷത വഹിച്ചു. മാർഗരറ്റ് തോമസ്, ഗീത ശശി, സലാം എന്നിവർ സംസാരിച്ചു. റാഷിദ് കോഴിക്കോട് പരിശീലനത്തിന് നേത്യത്വം നൽകി

Read More

അന്താരാഷ്ട്ര മെഡൽ ജേതാവിന് ജന്മ നാടിൻറെ ആദരം

ചെന്നലോട്: പ്രായത്തെ മനക്കരുത്ത് കൊണ്ടും കഠിനാധ്വാനം കൊണ്ടും മറികടക്കുകയാണ് ചെന്നലോട് സ്വദേശി എൻ മാത്യു. ദുബായിൽ നടന്ന വേൾഡ് ഓപ്പൺ മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 4 ഇനങ്ങളിൽ സ്വർണം നേടിയ എൻ മാത്യുവിന് ജന്മനാട്ടിൽ ഊഷ്മളമായ സ്വീകരണം നൽകി. ചെന്നലോട് വാർഡ് വികസന സമിതി, കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് തരിയോട് മേഖല, തരിയോട് ജിഎച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്വീകരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു….

Read More

വൈദ്യുത – പാചകവാതക വില വർധനയ്ക്കെതിരെ പ്രതിഷേധവുമായി കെ.സി.വൈ.എം മാനന്തവാടി രൂപത

മാനന്തവാടി: സാധാരണ ജനങ്ങളുടെ മേൽ ഇരുട്ടടിയായി സംസ്ഥാന സർക്കാർ വൈദ്യുത നിരക്ക് വർധിപ്പിച്ചതിലും കേന്ദ്ര സർക്കാരിന്റെ പാചകവാതക വില വർദ്ധനവിലും പ്രതിഷേധിച്ചു കൊണ്ട്, കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ മണ്ണെണ്ണ വിളക്ക് കയ്യിലേന്തി, ഗ്യാസ് സിലിണ്ടറും വിറകും ചുമന്ന് മാനന്തവാടി രൂപതയിലെ യുവജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. മാനന്തവാടി ടൗണിൽ നിന്നു കെ.എസ്. ഇ.ബി. ഓഫീസിന് മുന്നിലേക്ക് നടത്തപ്പെട്ട യുവജന പ്രതിഷേധത്തിൽ വിവിധ മേഖലകളിൽ നിന്നായി അൻപതോളം യുവജനങ്ങൾ പങ്കെടുത്തു. കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് ജസ്റ്റിൻ ലൂക്കോസ്…

Read More

വയനാടൻ ഗ്രാമങ്ങൾ പ്രകാശിതമായി പുസ്തകം പ്രകാശനം ചെയ്തു

കൽപ്പറ്റ: ഡോ. ബാവ കെ. പാലുകുന്ന് രചിച്ച വയനാടൻ ചരിത്രരേഖകളുടെ പുസ്തകം ‘വയനാടൻ ഗ്രാമങ്ങൾ’ പ്രകാശിതമായി. കൈനാട്ടി പത്മപ്രഭാ ഗ്രന്ഥാലയത്തിൽ കവി വീരാൻകുട്ടി, ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി രവീന്ദ്രന് നൽകി പ്രകാശനം നിർവ്വഹിച്ചു. ഡോ. അസീസ് തരുവണ പുസ്തകം പരിയചപ്പെടുത്തി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടർ ഡോ. ജിനേഷ് കുമാർ എരമം അധ്യക്ഷത വഹിച്ചു. എം. ഗംഗാധരൻ മാസ്റ്റർ, പി. സൂപ്പി സംസാരിച്ചു. ഡോ. ബാവ കെ. പാലുകുന്ന് മറുപടി പ്രസംഗം നടത്തി. മലയാളത്തിലെ ആധികാരിക…

Read More

നവീകരിച്ച സി.പി.എം പുല്‍പ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 13ന്

പുല്‍പ്പള്ളി: സി.പി.എം. പുല്‍പ്പള്ളി ഏരിയാ കമ്മിറ്റിയുടെ നവീകരിച്ച ഓഫീസിന്റെയും അന്തരിച്ച പാര്‍ട്ടി നേതാക്കളായ സി. ഭാസ്‌കരന്റെയും പി.കെ. മാധവന്റെയും സ്മരണാര്‍ഥം നിര്‍മ്മിച്ച സ്മാരക ഹാളിന്റേയും ഉദ്ഘാടനം നവംബര്‍ 13 തിങ്കളാഴ്ച നടക്കുമെന്ന് നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഓഫീസ് മുറികള്‍, കോണ്‍ഫറന്‍സ് ഹാള്‍, ലൈബ്രറി തുടങ്ങിയ വിപുലമായ സൗകര്യങ്ങളോടെയാണ് ഓഫീസ് കെട്ടിടമൊരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തിന് മുന്നോടിയായി മൂന്ന് മണിക്ക് താഴെയങ്ങാടിയില്‍നിന്നും റെഡ് വൊളന്റിയര്‍ മാര്‍ച്ചും റാലിയും ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം…

Read More

കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു

കൽപറ്റ: മുട്ടിൽ പരിയാരം ഗവ. ഹൈസ്കൂളിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി നടത്തുന്ന കരിയർ കാരവാൻ പദ്ധതിയുടെ ആദ്യ ഘട്ടമായി 8, 9, 10 ക്ലാസുകളിലെ പട്ടികജാതി – പട്ടിക വർഗ വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. ക്ലാസിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ബിന്ദു മോഹൻ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് അഷറഫ് വാഴയിൽ അധ്യക്ഷത വഹിച്ചു, സ്കൂൾ ഹെഡ് മാസ്റ്റർ എം.ഭാസ്കരൻ, കെ.എം താജുദ്ദീൻ എന്നിവർ…

Read More