ഭരണഭാഷാ വാരാഘോഷം: ജില്ലാ പോലീസ് വിവിധ പരിപാടികൾ നടത്തി
കൽപ്പറ്റ: 2023 വർഷത്തെ മലയാള ദിനാഘോഷത്തോടും ഭരണഭാഷാ വാരാഘോഷത്തോടുമനുബന്ധിച്ച് വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് ഓഫീസ്, ഡി.എച്ച്.ക്യൂ, വിവിധ സ്റ്റേഷനുകൾ, സ്‌പെഷ്യൽ യൂണിറ്റുകൾ എന്നിവിടങ്ങളിൽ പരിപാടികൾ നടത്തി. നവംബർ ഒന്നിന് രാവിലെ 11ന് വയനാട് ജില്ലാ പോലീസ് ഓഫീസിൽ ജില്ലാതല ഉദ്ഘാടനവും ഭരണ ഭാഷാ പ്രതിജ്ഞയും ജില്ലാ പോലീസ് മേധാവി പദം സിംഗ് ഐ.പി.എസ് നിർവഹിച്ചു. അഡീഷണൽ എസ്.പി വിനോദ് പിള്ള, ഡിവൈ.എസ്.പിമാരായ എൻ.ഒ. സിബി(സ്‌പെഷ്യൽ ബ്രാഞ്ച്), എം.യു. ബാലകൃഷ്ണൻ(നാർകോടിക് സെൽ), അബ്ദുൾ ഷെരീഫ്(ബത്തേരി),…
