വയനാട് ജില്ല റഗ്ബി അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു.

കൽപ്പറ്റ : വയനാട് ജില്ല റഗ്ബി അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ പ്രസിഡണ്ടായി കൃഷ്ണരാജ് ടി, സെക്രട്ടറി രാജീവ് പി കെ എന്നിവരെ തിരഞ്ഞെടുത്തു. ട്രഷററായി സത്യൻ വി സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ നോമിനിയായി ഹംസ കോട്ടനാട്, ഒളിമ്പിക് അസോസിയേഷൻ നോമിനിയായി ജോണി ജി എന്നിവരെയും തിരഞ്ഞെടുത്തു. ചടങ്ങിൽ ഒളിമ്പിക്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സലീം കടവൻ ഉദ്ഘാടനം നിർവഹിക്കുകയും, സ്പോർട്സ് കൗൺസിൽ സീനിയർ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ജോൺ ഏ ഡീ അധ്യക്ഷത വഹിച്ചു. സ്പോർട്സ്…

Read More

    അബദ്ധത്തിൽ മീൻകുളത്തിൽ വീണ കർഷകൻ മരിച്ചു

    അബദ്ധത്തിൽ മീൻകുളത്തിൽ വീണ കർഷകൻ മരിച്ചു. കൃഷിയിടത്തിലെ മീന്‍കുളത്തിന് സമീപം വീണനിലയില്‍ കണ്ടെത്തിയ കര്‍ഷകന്‍ മരിച്ചു. മഞ്ഞൂറ മാങ്കോട്ട് ബെന്നിയാണ്(57)മരിച്ചത്. സംസ്‌കാരം പിന്നീട്. ഇന്നു രാവിലെ ഏഴോടെ കുളത്തിനടുത്തേക്കുപോയ ബെന്നി കുറച്ചുനേരംകഴിഞ്ഞും തിരിച്ചെത്തിയില്ല. ഇതേത്തുടര്‍ന്ന് ഭാര്യ മോളി അന്വേഷിച്ചെത്തിയപ്പോഴാണ് വീണനിലയില്‍ കണ്ടത്. ഉടന്‍ കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുളത്തിലെ വെള്ളം മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്യുന്നതിനിടെ അബദ്ധത്തിൽ കുളത്തിൽ വീണതാണെന്നാണ് സംശയം.   ദേവസ്യ-പരേതയായ ഏലിയാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ കല്ലോടി പറമറ്റത്തില്‍ കുടുംബാംഗമാണ്….

    Read More

      ഐഡിയൽ ലൈവ് എക്സ്പോ നവംബർ 27 മുതൽ: ലോഗോ പ്രകാശനം ചെയ്തു.

      സുൽത്താൻബത്തേരി: ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ നടക്കുന്ന വാർഷിക എക്സിബിഷൻ, ഐഡിയൽ ലൈവ് എക്സ്പോ 2025 ഈ മാസം 27ന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. എക്സ്പോയുടെ ഔദ്യോഗിക ലോഗോ സ്കൂളിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഓയിസ്ക ഇന്റർനാഷണൽ സംസ്ഥാന ജനറൽ സെക്രട്ടറി വിനയകുമാർ അഴിപ്പുറത്ത് പ്രകാശനം ചെയ്തു. അക്കാദമിക മികവ് നിലനിർത്തുന്നതോടൊപ്പം പാഠ്യേതര രംഗങ്ങളിലും വിദ്യാർത്ഥികൾക്ക് പ്രോത്സാഹനവും പരിശീലനവും നൽകുന്ന ഐഡിയൽ സ്കൂളിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.   സയൻസ്, മാത്‍സ്, ചരിത്രം, സംസ്കാരം, ഭാഷകൾ തുടങ്ങി…

      Read More

        എസ്.എസ്.എല്‍.സി വിജയനേട്ടത്തെ അനുമോദിച്ച് ജില്ലാ വിദ്യാഭ്യാസ സമിതി

        എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ല കൈവരിച്ച മികച്ച വിജയത്തില്‍ പങ്കാളികളായ മുഴുവന്‍ വിദ്യാലയങ്ങളെയും വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും വയനാട് ജില്ലാ വിദ്യാഭ്യാസ സമിതി അഭിനന്ദിച്ചു. വിജയശതമാനം ഉയര്‍ത്തുന്നതിനൊപ്പം പുതിയ അക്കാദമിക വര്‍ഷത്തില്‍ വിദ്യാഭ്യാസ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതില്‍ സജീവമായ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സമിതി യോഗം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സല്‍മാ മോയി ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം അക്കാദമിക നിലവാരം ഉറപ്പാക്കാന്‍ തദ്ദേശസ്ഥാപനങ്ങളുടെയും പൊതുസമൂഹത്തിന്റെയും…

        Read More

        പുഞ്ചിരിമട്ടം ദുരന്തം: കെസിബിസി പുനരധിവാസ ഭവന പദ്ധതിക്ക് തറക്കല്ലിട്ടു

        സുല്‍ത്താൻ ബത്തേരി: ദുരന്ത ബാധിതർക്കുവേണ്ടി മാനന്തവാടി രൂപതയും വയനാട് സോഷ്യല്‍ സർവീസ് സൊസൈറ്റിയും മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നതെന്നു കെസിബിസി പ്രസിഡന്‍റ് കർദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കത്തോലിക്ക ബാവ. പുഞ്ചിരിമട്ടം ഉരുള്‍ദുരന്ത ബാധിതർക്കായി കെസിബിസി നടപ്പാക്കുന്ന പുനരധിവാസ ഭവനപദ്ധതി തോമാട്ടുചാലില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കർദിനാള്‍. ദുരന്തങ്ങളില്‍ എല്ലാം നഷ്ടമായ മനുഷ്യരെ ചേർത്തുനിർത്തുന്പോഴാണ് മനുഷ്യൻ ദൈവത്തിന്‍റെ ഛായ ഉള്ളവനായി മാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തോമാട്ടുചാലില്‍ ആദ്യവീടിനു തറക്കല്ലിട്ടുകൊണ്ടാണു കെസിബിസി നിർമിക്കുന്ന ആദ്യ വീടിന്‍റെ നിർമാണം ആരംഭിച്ചത്. മാനന്തവാടി…

        Read More

          ഫുട്ബാൾ കിരീടം ചൂടി ജിഎൽപിഎസ് ഉദയഗിരി

          ഉദയഗിരി: ഗവൺമെൻറ് എൽപിഎസ് ഉദയഗിരിയുടെ ഇരുപത്തിയെട്ടാം വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള എൽപി വിഭാഗം ഫുട്ബോൾ മത്സരത്തിൽ ജി എൽ പി എസ് ഉദയഗിരി സ്കൂളിലെ കുട്ടികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു. ജി എൽ പി എസ് കരിമ്പിൽ രണ്ടും സെൻറ് തോമസ് യുപിഎസ് മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. എക്സൈസ് ഓഫീസർ മൻസൂർ അലി കെ, ഉദ്ഘാടനം നിർവ്വഹിച്ചു. എക്സൈസ് ഇൻസ്പെക്ടർ ബാബുസാർ മുഖ്യ സന്ദേശം നൽകി.   ഹെഡ്മാസ്റ്റർ ഷിജു. എൻ.വി ആശംസയും, എബിൻ പി ഏലിയാസ് വിശദീകരണവും നൽകി….

          Read More

          സർക്കാർ വാക്ക് പാലിച്ചില്ല;ദുരന്ത ബാധിതർക്ക് നോട്ടീസ് അയച്ചു കെ എസ് എഫ് ഇ

          കല്പറ്റ: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം അനന്തമായി നീണ്ടു കൊണ്ടിരിക്കെ സർക്കാർ നൽകിയ മറ്റൊരു ഉറപ്പ് കൂടി പാഴ് വാക്കാകുന്നു. നിലവിൽ വായ്പകൾക്ക് മൊറൊട്ടോറിയം ഏർപ്പെടുത്തിയെങ്കിലും സർക്കാരിന് കീഴിൽ ഉള്ള കെ എസ് എഫ് ഇ മനസാക്ഷിയില്ലാതെ വായ്പക്കാർക്ക് നോട്ടീസ് അയച്ചു. ദുരന്ത സമയത്ത് മുടങ്ങിയ തവണകളുടെ തുക അടിയന്തരമായി അടയ്ക്കാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. ചൂരൽമല സ്വദേശികളായ സൗജത്ത്, മിന്നത്ത് എന്നിവർക്കാണ് കെ.എസ്.എഫ്.ഇ യിൽ നിന്നും നോട്ടീസ് കിട്ടിയത്. എല്ലാം നഷ്ടമായി പുനരധിവാസ കേന്ദ്രങ്ങളിലാണ് ഇവരുടെ…

          Read More

          പാചകത്തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കി

          സുല്‍ത്താന്‍ ബത്തേരി: വിദ്യാഭ്യാസ ഉപജില്ലയിലെ സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് അസംപ്ഷന്‍ എയുപി സ്‌കൂളില്‍ നല്‍കിയ പരിശീലനം ഉപജില്ലാ എച്ച്എം ഫോറം സെക്രട്ടറി സ്റ്റാന്‍ലി ജേക്കബ് ഉദ്ഘാടനം ചെയ്തു. ന്യൂണ്‍ മീല്‍ ഓഫീസര്‍ എസ്. ബിനുരാജ് അധ്യക്ഷത വഹിച്ചു. ചെതലയം ഹെല്‍ത്ത് സെന്റര്‍ ജെഎച്ച്‌ഐ ഡെല്‍നസ് ജോസഫ്, വി.കെ. ഷൈജു, എം.ജി. സാജു, സി.എന്‍. ജിഷ, ഷിമില്‍ അഗസ്റ്റിന്‍, ഷിനറ്റ് പാപ്പച്ചന്‍, ടി.ജെ. നീത എന്നിവര്‍ നേതൃത്വം നല്‍കി.

          Read More

            ലോകം അഗ്നിപർവ്വതത്തിന് മുകളിൽ; ആയുധങ്ങൾ കൊണ്ട് സമാധാനം കെട്ടിപ്പടുക്കാനാവില്ല: യുദ്ധവിരുദ്ധ നിലപാടുമായി കെ.സി.വൈ.എം

            മാനന്തവാടി : ഇസ്രായേലും അമേരിക്കയും ഒരു വശത്തും ഇറാൻ മറുവശത്തുമായി തുടരുന്ന രൂക്ഷമായ സൈനിക നീക്കങ്ങൾ ലോകത്തെ ഒരു മഹാദുരന്തത്തിലേക്ക് നയിക്കുകയാണെന്നും, ആയുധങ്ങൾ കൊണ്ട് സമാധാനം കെട്ടിപ്പടുക്കാനാവില്ലെന്നും കെ.സി.വൈ.എം മാനന്തവാടി രൂപത സമിതി പ്രസ്താവനയിൽ പറഞ്ഞു. ലോകം ഒരു അഗ്നിപർവ്വതത്തിന് മുകളിലെന്നപോലെ വിനാശകരമായ ഒരു യുദ്ധത്തിന്റെ വക്കിലാണെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് നിഖിൽ ചൂടിയാങ്കൽ ആശങ്ക രേഖപ്പെടുത്തി. ഇസ്രായേലും ഇറാനും തമ്മിൽ നേരിട്ടുള്ള ആക്രമണങ്ങൾ ആരംഭിച്ചതും അതിൽ അമേരിക്കൻ സൈന്യത്തിന്റെ ഇടപെടലുകളും അന്താരാഷ്ട്ര തലത്തിൽ വലിയ…

            Read More

            പത്താം തരം തുല്യത: ജില്ലയില്‍ 92.5 ശതമാനം വിജയം

            കൽപ്പറ്റ : കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താം തരം തുല്യത കോഴ്‌സിന്റെ പതിനാറാം ബാച്ചില്‍ വയനാട് ജില്ലക്ക് 92.5 ശതമാനം വിജയം. പതിനാല് സമ്പര്‍ക്ക പഠന കേന്ദ്രങ്ങളില്‍ കോളേരി, തരിയോട്, അച്ചൂര്‍, മേപ്പാടി എന്നീ സമ്പര്‍ക്ക പഠനകേന്ദ്രങ്ങള്‍ 100 ശതമാനം വിജയം നേടി. ജില്ലയില്‍ നിന്നും മികച്ച വിജയം നേടിയ സി.വി സാറാക്കുട്ടി, വി.കെ സുലോചന പി.ടി സഫിയ, കെ.എസ് പ്രതിഭ, പി.സി ബിന്ദു, സെന്റര്‍ കോര്‍ഡിനേറ്റര്‍മാരായ…

            Read More