അരങ്ങേറ്റവും അനുമോദനവും സംഘടിപ്പിച്ചു

നിരവിൽപുഴ: അഞ്ജലി നൃത്ത വിദ്യാലയത്തിന്റെ നേതൃത്വത്തിൽ കുഞ്ഞോം എ യു പി സ്കൂൾ അങ്കണ ത്തിൽ സംഘടിപ്പിച്ച നൃത്ത വിദ്യാർത്ഥികൾവേണ്ടിയുള്ള അരങ്ങേറ്റവും അനുമോദനവും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് അംഗം ഗണേഷ് കെ. വി അധ്യക്ഷത വഹിച്ചു.മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ രമ്യ താരേഷ്,രക്ഷാധികാരി ഷാജൻ ജോസ്, ചന്ദ്രശേഖരൻ കെ.പി,ഷീബ തോമസ്,ബിജോയ്‌ കെ.ജെ,ജോൺസൺ പുല്പള്ളി, നന്ദന ജയകുമാർ,രേഷ്മ ബാബു, അനീഷ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

Read More

    ഉഷ വിജയന് സ്വീകരണം നല്‍കി

    കല്‍പ്പറ്റ: മഹിളാകോണ്‍ഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി നിയോജകമണ്ഡലം എം എല്‍ എ ഉഷാവിജയന് സ്വീകരണം നല്‍കി. ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു. മഹിളാകോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് ജിനി തോമസ് അധ്യക്ഷയായിരുന്നു. കെ പി സി സി ജനറല്‍ സെക്രട്ടറി കെ എല്‍ പൗലോസ്, പി കെ ജയലക്ഷ്മി, പി പി ആലി. എം ജി ബിജു, ചിന്നമ്മ ജോസ്, ഒ വി അപ്പച്ചന്‍, ഉഷാതമ്പി, മേഴ്‌സി സാബു തുടങ്ങിയവര്‍…

    Read More

      ഓൺലൈൻ ട്രേഡിങ്: ഡൽഹി സ്വദേശിനിയെ ചതിച്ച് പണം തട്ടിയ പ്രതി പിടിയിൽ

      കൽപ്പറ്റ: ഓൺലൈൻ ട്രേഡിങ് വഴി പണം സമ്പാദിക്കാമെന്ന് വാഗ്‌ദാനം ചെയ്ത് ഡൽഹി സ്വദേശിനിയിൽ നിന്നും നാല് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ഓണ്ലൈൻ തട്ടിപ്പ്‌ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. വെങ്ങപ്പള്ളി സ്വദേശി അഷ്കർ അലി(30)യെയാണ് വയനാട് സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ ഷജു ജോസഫും സംഘവും ബാംഗ്ലൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്തംബർ മാസമാണ് ഡൽഹി സ്വദേശിനിയെ സൈബർ തട്ടിപ്പ് സംഘം ടെലഗ്രാം വഴി ട്രെഡിംഗ് നടത്തി ലാഭം നൽകാം എന്ന് വിശ്വസിപ്പിച്ച് ചതിയിൽ…

      Read More

      രഞ്ജി ട്രോഫി കേരള ടീമിലെ വയനാടൻ കരുത്ത്

      കൽപ്പറ്റ : ഗുജറാത്തിൽ വെച്ച് നടന്ന രജ്ജി ട്രോഫി സെമി ഫൈനൽ മത്സരത്തിൽ ഗുജറാത്തിനെ തോൽപ്പിച്ച് കൊണ്ട് എഴുപത്തിരണ്ട് വർഷത്തിന് ശേഷം ഫൈനൽ യോഗ്യത നേടിയ കേരള ടീമിൽ ഇടം പിടിച്ച് കൊണ്ട് വയനാട്ടുകാരൻ. മാനന്തവാടി എടമന പുത്തൻ മുറ്റം കേളുവിൻ്റെയും ലക്ഷ്മിയുടെയും മകനായ ഗിരീഷ് ഇ. കെ. കേരള ക്രിക്കറ്റ് ടീമിലെ സപ്പോർട്ടിംഗ് ടീം അംഗമായ ഗിരീഷ് മച്ചാൻസ് , സിറ്റി സ്ട്രൈക്കേഴ്സ് എന്നീ പ്രാദേശിക ടീം അംഗമാണ്

      Read More

        ബാവലി ചെക്ക് പോസ്റ്റിൽ വൻ നിരോധിത പുകയില ഉൽപന്ന വേട്ട

        വയനാട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റ് ജീവനക്കാർ കാലിത്തീറ്റ പുല്ല് കയറ്റി വന്ന പിക്കപ്പ് ജീപ്പ് തടഞ്ഞുനിർത്തി മാനന്തവാടി എക്സൈസ് ഇൻസ്പെക്ടർ ശ്രീ അരുൺകുമാർ ആർ അവർകളുടെ നേതൃത്വത്തിൽ പരിശോധിച്ചപ്പോൾ 33750 പാക്കറ്റ് നിരോധിത പുകയില ഉത്പന്നമായ ഹാൻസ് പിടികൂടി. നിരവധി നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ കേസിൽ പ്രതിയായ കമ്പളക്കാട് സ്വദേശി അഷറഫ് അട്ടശ്ശേരി എന്നയാൾക്ക് കൊണ്ടുപോകുന്നതാണെന്നും ബോധ്യപ്പെട്ടു. തുടർന്ന് ടിയാന്റെ ഭാര്യ ജാസ്മിനയുടെ ഉടമസ്ഥതയിലുള്ള KL…

        Read More

        മനുഷ്യ മൃഗ സംഘർഷം: അവലോകന യോഗം ചേർന്നു

        സുൽത്താൻബത്തേരി : കേരള ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ നേതൃത്വത്തിൽ ജില്ലയിലെ മനുഷ്യ മൃഗ സംഘർഷവുമായി ബന്ധപ്പെട്ട് അവലോകന യോഗം നടത്തി. ബത്തേരി ഗജ ഫോറസ്റ്റ് ഐ ബി ഹാളിൽ നടന്ന യോഗത്തിൽ നേർത്ത് വയനാട്, സൗത്ത് വയനാട്, വയനാട് വൈൽഡ് ലൈഫ് ഡിവിഷനുകളിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. യോഗത്തിൽ വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ വന്യജീവി പ്രശ്നങ്ങൾ ചർച്ച ചെയ്ത് സ്ഥിതിഗതികൾ വിലയിരുത്തി. മിഷൻ ഫെൻസിങ് പദ്ധതി വിഭാവനം ചെയ്ത് വനാതിർത്തികളിൽ…

        Read More

        കാലവർഷം ചതിച്ചു; കടുത്ത ചൂടിലേക്ക് കടന്ന് കേരളം, പ്രതീക്ഷ തുലാവർഷത്തിൽ

        തിരുവനന്തപുരം: സെപ്റ്റംബർ മാസമായപ്പോഴേക്കും കടുത്ത ചൂടിലേക്ക് കടന്ന് കേരളം. കാലവർഷം ഇതുവരെ പിന്മാറിയിട്ടില്ല. എന്നാൽ മഴ ദുർബലമായതോടെയാണ് സംസ്ഥാനത്ത് ചൂട് കൂടിയത്. വേനൽക്കാലമാകാൻ ഇനിയും മാസങ്ങൾ ബാക്കിയുള്ളപ്പോൾ മഴക്കാല സീസണിൽ തന്നെ ചൂട് കൂടിയത് ജനങ്ങളുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. പുനലൂരിൽ താപനില 35 ഡിഗ്രി കടന്നിരിക്കുകയാണ്. മറ്റ് ജില്ലകളിലും താപനില ഉയരുന്നുണ്ട്.   തെക്കു പടിഞ്ഞാറൻ മൺസൂൺ ഈ മാസം പിൻവാങ്ങാനിരിക്കെ സംസ്ഥാനത്ത് ഇതുവരെ 23 ശതമാനമാണ് മഴക്കുറവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി മഴയേ ഇല്ല. ഇത്തവണ…

        Read More

          വിദ്യാഭ്യാസം ബുദ്ധിയെ സ്വതന്ത്രമാക്കുന്നു: ജുനൈദ് കൈപ്പാണി

          മാനന്തവാടി: വിദ്യാഭ്യാസം ബുദ്ധിയെ സ്വതന്ത്രമാക്കുകയും ഭാവനയെ വിശാലമാക്കുകയും ചെയ്യുന്നുവെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു. മാനന്തവാടി സെന്റ് ജോർജ് ജേക്കോബിറ്റ് സിറിയൻ ചർച്ച് ഹാളിൽ ന്യൂറോനെറ്റ് സംഘടിപ്പിച്ച ദേശീയ തല അബാക്കസ്സ് പരീക്ഷ വിജയികൾക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം ആത്മാഭിമാനത്തിന്റെ അടിസ്ഥാനവും സമൃദ്ധിയുടെ താക്കോലുമാണെന്നും ജുനൈദ് കൈപ്പാണി കൂട്ടിചേർത്തു.ന്യൂറോനെറ്റ് പ്രതിനിധി ബിജു പച്ചിരിയൻ അധ്യക്ഷത വഹിച്ചു. റൈഹാനത്ത് നൗഷാദ്, പ്രജിത് പി.വി തുടങ്ങിയവർ…

          Read More

            ഓണ ചന്ത ഉദ്ഘാടനം ചെയ്തു

            മാനന്തവാടി ത്രിവേണിയിൽ നടന്ന കൺസുമർ ഫെഡ് ഓണ ചന്തയുടെ ഉൽഘാടനം മുനിസിപ്പൽ ചെയർമാൻ ശ്രീ ജേക്കബ് സെബാസ്റ്റ്യൻ നിർവഹിച്ചു ഫെഡറേഷൻ ഡയറക്ടർ ശ്രീ ഗോകുൽദാസ് കോട്ടയിൽ അദ്യക്ഷത വഹിച്ചു വാർഡ് കൺസിലർ ജനാബ് ഹംസ ആദ്യ വില്പന നടത്തി ഫാർമേഴ്‌സ് ബാങ്ക് പ്രസിഡണ്ട്‌ മത്തച്ഛൻ kl മുഖ്യ പ്രഭാഷണം നടത്തി drm സക്കീന അലി സുനീർ ബാരിക്കൽ മുഹമ്മദ്‌ മുസ്തഫ റാണി ശ്രീജ പൗലോസ് തുടങ്ങി യവർ സംസാരിച്ചു

            Read More

            കാട്ടു പന്നികുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരന് പരിക്ക്

            മൂപൈനാട് : പാടിവയൽ മക്കാം പരിസരത്തായിരുന്നു സംഭവം പന്നി കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. രാത്രി ഒൻപത് മണിയോടെ ആയിരുന്നു അപകടം നെടുമ്പാല സ്വദേശി മനാഫ് മേനോത്തിനാണ് പരിക്കേറ്റത്. മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

            Read More