പത്രപ്രവർത്തകർക്കായി കേന്ദ്ര സർക്കാർ സാമൂഹ്യ സുരക്ഷാ പദ്ധതികൾ നടപ്പാക്കണം

    കൽപ്പറ്റ: രാജ്യത്തിന്റെ വികസനത്തിനും ജനങ്ങളുടെ ഉന്നമനത്തിനും നൽകുന്ന സംഭാവനകൾ പരിഗണിച്ച് കേന്ദ്ര സർക്കാർ മാധ്യമ പ്രവർത്തകർക്ക് പെൻഷൻ ഉൾപ്പെടെയുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികൾ നടപ്പാക്കണമെന്ന് സീനിയർ ജർണലിസ്റ്റ് ഫോറം വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കൈനാട്ടി പത്മപ്രഭാ ലൈബ്രറി ഹാളിൽ നടന്ന സമ്മേളനത്തിൽ സെക്രട്ടറി ടി.വി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പി.കെ.അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സുരക്ഷാ പദ്ധതി, കേന്ദ്ര ക്ഷേമനിധി, നാഷണൽ മീഡിയാ കമ്മീഷൻ തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാരുടെയും…

    Read More

      വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

      ബത്തേരി: മുഹമ്മദ് ഫാദിൽ (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ബീനാച്ചി ഗവ. ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ബീനാച്ചി ദെട്ടപ്പെൻകുളം അമ്പലപ്പറമ്പിൽ അബ്ദുളളയുടെയും ഹസ്നയുടെയും മകനാണ്. ഇന്ന് രാവിലെ 6.30 ഓടെയാണ് സംഭവം. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബത്തേരി പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. സഹോദരങ്ങൾ: മുഹമ്മദ് ആദിൽ, മുഹമ്മദ്‌ ഹഫീസ്.

      Read More

        എസ്എസ്എൽസി പരീക്ഷാ ഫലം മേയ് 15ന്; പ്ലസ് ടു 22ന്

        തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മേയ് 15ന് പ്രഖ്യാപിക്കും. ഹയർ സെക്കൻഡറി ഫലം മേയ് 22നും വരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ തന്നെ പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കും. മേയ് അവസാനത്തോടെ അതിന്‍റെ ഫലവും പ്രഖ്യാപിക്കുമെന്നും ശിവൻകുട്ടി അറിയിച്ചു. ശേഷം ഉടൻ തന്നെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി രണ്ടാം വർഷ ഇംപ്രൂവ്‌മെന്‍റ് ഫലം മേയ് എട്ടിനും ഒന്നാം വർഷ പരീക്ഷ ഫലം ജൂൺല…

        Read More

          കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി; ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു

          മാനന്തവാടി: മാനന്തവാടി കൊയിലേരി പാലത്തിന് സമീപം ഇന്ന് രാവിലെ ഒൻപത് മണിയോടെ കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി. നിയന്ത്രണം വിട്ട കാർ സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ച് തകർത്ത ശേഷമാണ് റോഡരികിലെ കാട്ടിലേക്ക് മറിഞ്ഞത്.   പാലക്കാട് സ്വദേശി ഹമീദാണ് വാഹനമോടിച്ചിരുന്നത്. അപകടത്തിൽ ഇദ്ദേഹത്തിന് പരിക്കുകളൊന്നുമില്ല. പാലക്കാട്ടുനിന്ന് ഊട്ടിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. സാധാരണയായി പാൽ അളക്കാനും മറ്റുമായി ആളുകൾ ധാരാളമായി കൂടുന്ന സ്ഥലത്താണ് അപകടം നടന്നത്. എന്നാൽ അപകടസമയത്ത് ആളുകൾ കുറവായതിനാൽ…

          Read More

            അപ്രഖ്യാപിത പവർ കട്ടിനെതിരെ പ്രതീകാത്മക സമരവുമായി യൂത്ത് കോൺഗ്രസ് 

            മാനന്തവാടി: കെ എസ് ഇ ബി യുടെ അപ്രഖ്യാപിത പവർ കട്ടിനെതിരെ മാനന്തവാടി കെ എസ് ഇ ബി ഓഫീസിന് മുൻപിൽ വേറിട്ട സമരവുമായി യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റി.പായയും കുപ്പി വിളക്കുകളും പാള കൊണ്ടുള്ളവിശറികളുമായി രാത്രീ ഏട്ട് മണിയോടെ പ്രകടനവുമായി കെ എസ് ഇ ബി ഓഫീസിലേക്ക് വരുകയും അകത്ത് പായ ഇട്ട് കിടക്കാൻ പോകുന്ന വഴിയിൽ പോലീസ് തടഞ്ഞതിനാൽ വരാന്തയിൽ പായ വിരിച്ച് ഇരിക്കുകയും പ്രകടനം വിളിക്കുകയും സർക്കാരിനെ പരിഹസിക്കുന്ന രീതിയിൽ…

            Read More

              നിയമസഭാ തെരഞ്ഞെടുപ്പ്: കൗണ്ടിംഗ് ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ നടത്തി.

              കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജോലിക്കായുള്ള ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ നടത്തി. 40 ശതമാനം റിസര്‍വേഷന്‍ ഉള്‍പ്പെടെ ആകെ 314 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍ ഡ്യൂട്ടിക്കായി തെരഞ്ഞെടുത്തത്. ഇതില്‍ 94 കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാരും 126 കൗണ്ടിംഗ് അസിസ്റ്റന്റുമാരും 94 മൈക്രോ ഒബ്‌സര്‍വര്‍മാരും ഉള്‍പ്പെടുന്നു. കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍ ഗസറ്റഡ് ഉദ്യോഗസ്ഥരും മൈക്രോ ഒബ്‌സര്‍വര്‍മാര്‍ കേന്ദ്ര സര്‍ക്കാര്‍/ബാങ്ക്/കേന്ദ്ര പൊതുമേഖലാ ഉദ്യോഗസ്ഥരുമാണ്.  

              Read More

                വാളത്തൂർ കുടിവെള്ള നവീകരണ ഫണ്ട്: വിവരങ്ങൾ പുറത്ത് വിടണം: എസ്ഡിപിഐ

                റിപ്പൺ: വാളത്തൂർ കുടിവെള്ള പദ്ധതി നവീകരണത്തിനായി 2025-ൽ മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി അനുവദിച്ച ഒന്നര ലക്ഷം രൂപയുടെ ചെലവ് കണക്ക് പുറത്തുവിടണമെന്ന് എസ്‌ഡിപിഐ പുതുക്കാട് ബ്രാഞ്ച് എക്സിക്യൂട്ടീവ് കമ്മിറ്റി. വേനൽച്ചൂട് ശക്തമായ സാഹചര്യത്തിൽ വാളത്തൂരിലെ കുടിവെള്ള വിതരണം ആഴ്ചയിൽ ഒരുതവണ മാത്രമായതിനാൽ പ്രദേശവാസികൾ കടുത്ത ദുരിതത്തിലാണ്. കഴിഞ്ഞ വർഷം പദ്ധതിയുടെ നവീകരണത്തിനായി അനുവദിച്ച ഒന്നര ലക്ഷം രൂപയിൽ വളരെ കുറഞ്ഞ തുകയേ ചെലവഴിച്ചിട്ടുള്ളുവെന്നാണ് നാട്ടുകാരുടെ ആരോപണം. അത് കൊണ്ട് തന്നെ ഫണ്ടിന്റെ മുഴുവൻ ചെലവ് വിവരങ്ങൾ പരസ്യപ്പെടുത്താൻ…

                Read More

                  ലിവിംഗ്-ടുഗദർ ബന്ധം അവസാനിപ്പിക്കുന്നത് ക്രിമിനൽ കുറ്റമല്ല; നിർണായക നിരീക്ഷണവുമായി സുപ്രിംകോടതി

                  ന്യൂഡൽഹി: വിവാഹവാഗ്‌ദാനം നൽകി പീഡിപ്പിച്ചു എന്നാരോപിച്ച് നൽകുന്ന പരാതികളിൽ സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി. ദീർഘകാലം ലിവിംഗ്-ടുഗദർ ബന്ധത്തിലായിരുന്ന ശേഷം അത് അവസാനിപ്പിക്കുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ നിരീക്ഷണം.   വിവാഹവാഗ്ദാനം നൽകി പങ്കാളി തന്നെ പീഡിപ്പിച്ചുവെന്നും പണം തട്ടിയെടുത്ത് വഞ്ചിച്ചുവെന്നും കാണിച്ച് ഒരു യുവതി നൽകിയ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശങ്ങൾ. ഇരുവരും വിവാഹം കഴിക്കാതെ വർഷങ്ങളോളം ഒരുമിച്ച് താമസിക്കുകയും ഈ ബന്ധത്തിൽ ഒരു…

                  Read More

                    ന്യൂ മാത്ത്സ് പരീക്ഷയിൽ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ആരവ് മോഹൻ.

                    പുൽപ്പള്ളി :സംസ്ഥാനതല ന്യൂ മാത്ത്സ് (നർടുറിങ് മാത്ത മാറ്റിക്കൽ ടാലന്റ് ഇൻ സ്കൂൾ ) ഗണിതാഭിരുചി പരീക്ഷയിൽ വയനാട് ജില്ലയിൽ നിന്നും സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി ആരവ് മോഹൻ. എം എം ജി എച്ച് എസ് കാപ്പി സെറ്റ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ആരവ് മോഹൻ. എം എം ജി എച്ച് എസ് കാപ്പി സെറ്റ് സ്കൂളിലെ അധ്യാപകനായ കെ.കെ മോഹനന്റെയും ഇരുളം ഗവൺമെന്റ് സ്കൂൾ അധ്യാപികയായ രജിത പി . ആറി ന്റെയും…

                    Read More

                      തണുപ്പുതേടി പാമ്പുകളെത്താം: ജാഗ്രത പാലിക്കണം, കടിയേറ്റാൽ ഉടൻ 108 ആംബുലൻസ് വിളിക്കുക

                      കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പുതേടി വീടുകളിലേക്കും ജനവാസ മേഖലകളിലേക്കും എത്തിപ്പെടാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രേഖ കെ.ടി അറിയിച്ചു. വേനൽക്കാലത്ത് തറയിൽ പായവിരിച്ച് ഉറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളിക്കെട്ടൻ പോലുള്ള പാമ്പുകൾ തണുപ്പു തേടി കിടക്കയിലേക്ക് കയറാൻ സാധ്യതയുണ്ട്. കട്ടിലിലോ കൊതുകുവലയ്ക്കുള്ളിലോ ഉറങ്ങുന്നതാണ് സുരക്ഷിതം. വീടിന്റെ വരാന്തയിലും ഉമ്മറത്തും വെച്ചിരിക്കുന്ന ചെടിച്ചട്ടികൾക്കിടയിൽ നനവും തണുപ്പും ഉള്ളതിനാൽ പാമ്പുകൾ ഒളിച്ചിരിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.   പാമ്പുകടിയേറ്റാൽ ഉടൻ…

                      Read More