വയനാട് ദുരന്ത ബാധിതർക്ക് സാന്ത്വനം: മുസ്ലീം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശം ഇന്ന്

    വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച പുനരധിവാസ ഗ്രാമത്തിലെ ആദ്യഘട്ട വീടുകൾ ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറും. ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ 51 വീടുകളിലാണ് ഇന്ന് കുടുംബങ്ങൾ താമസം ആരംഭിക്കുന്നത്.   വൈകിട്ട് 4 മണിക്ക് തൃക്കൈപ്പറ്റ വെള്ളിത്തോടിലെ പദ്ധതി പ്രദേശത്ത് വെച്ച് ചടങ്ങുകൾ നടക്കും. പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും. ദുരന്തബാധിതർക്ക് മികച്ച ജീവിതസാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വീടുകൾ…

    Read More

      അഗ്രി മെഷിനറി എക്‌സ്‌പോ: കാളവണ്ടി യാത്ര ആസ്വദിച്ച് സന്ദര്‍ശകര്‍

      അമ്പലവയല്‍: മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഉദ്യാന വളപ്പില്‍ കേരള കാര്‍ഷിക സര്‍വകലാശാല സംഘടിപ്പിച്ച കാര്‍ഷിക യന്ത്ര പ്രദര്‍ശന മേളയില്‍ സന്ദര്‍ശകരെ ആകര്‍ഷിച്ച് കാളവണ്ടി യാത്ര. യന്ത്രവത്കൃത വിനോദ ഉപാധികളുടെയും ഭീമന്‍ റൈഡുകളുടെയും ബഹളങ്ങള്‍ക്കിടയിയില്‍ കാളവണ്ടി യാത്ര ആസ്വദിക്കുന്ന സന്ദര്‍ശകര്‍ നിരവധി. വര്‍ണപ്പകിട്ടുള്ള തുണികളും കുപ്പിവളകളും ചെറുമണികളും ഉപയോഗിച്ച് അലങ്കരിച്ച രണ്ട് കാളവണ്ടികളാണ് സവാരിക്ക് ഒരുക്കിയിട്ടുള്ളത്. കഴുത്തില്‍ മണി കിലുക്കി താളത്തില്‍ നീങ്ങുന്ന കാളകളും വണ്ടിക്കാരന്റെ നാടന്‍പാട്ടും യാത്രക്കാരില്‍ പകരുന്നത് പ്രത്യേക അനുഭൂതി. കാളവണ്ടി സവാരി കുട്ടികള്‍ക്ക്…

      Read More

        നാരങ്ങാവെള്ളം വിതരണവുമായി എന്‍എസ്എസ് വൊളണ്ടിയര്‍മാര്‍

        ബത്തേരി: പൊള്ളുന്ന പകല്‍ച്ചൂടിയില്‍ വലയുന്ന ജനത്തിന് ആശ്വാസമായി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ നാരങ്ങാവെള്ളം വിതരണം. മാര്‍ ബസേലിയോസ് കോളജ് ഓഫ് എഡ്യൂക്കേഷനിലെ നാഷണല്‍ സര്‍വീസ് സ്‌കീം വൊളണ്ടിയര്‍മാരാണ് മുനിസിപ്പാലിറ്റി, ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ‘സ്‌നേഹ ജലം’ എന്ന പേരില്‍ നാരാങ്ങാവെള്ളം വിതരണം ആരംഭിച്ചത്. മുനിസിപ്പല്‍ ഡെപ്യൂട്ടി വൈസ് ചെയര്‍മാന്‍ എം.ജി. ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സംഷാദ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ രജീഷ്‌കുമാര്‍, എസ്.ആര്‍. സീമ എന്നിവര്‍ പ്രസംഗിച്ചു. ബിനി മേരി മാത്യു,…

        Read More

          സംസ്ഥാനത്ത് ഏപ്രിൽ 30 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

          തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ 30 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് (Kerala Rain Warning). ഇന്ന് (ഏപ്രിൽ 26), നാളെ (ഏപ്രിൽ 27) തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, ഏപ്രിൽ 28 മുതൽ 30 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. പ്രധാന ജാഗ്രത നിർദ്ദേശങ്ങൾ: ഇടിമിന്നൽ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത ഉപകരണങ്ങൾക്കും വലിയ നാശനഷ്ടം വരുത്തുന്നതിനാൽ താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കുക:…

          Read More

            ഗൂഗിൾ പേയും ഫോൺ പേയും ഇനി വേണ്ടേ? പുത്തൻ ഫീച്ച‍‌ർ അവതരിപ്പിച്ച് വാട്സ്ആപ്പ്, ഇനി ആപ്പിൽ തന്നെ റീച്ചാ‌‍ർജും ചെയ്യാം!

            തിരുവനന്തപുരം : ഇന്ത്യയിൽ പുതിയ മൊബൈൽ റീച്ചാർജ് സൗകര്യം അവതരിപ്പിക്കാൻ വാട്സ്ആപ്പ്. ഫിൻടെക് സ്ഥാപനമായ പേ യു (PayU) യുമായി സഹകരിച്ച് ജിയോ, എയർടെൽ, ഐഡിയ തുടങ്ങിയ പ്രീപെയ്ഡ് നമ്പറുകൾ ആപ്പിനുള്ളിൽ നിന്ന് നേരിട്ട് റീചാർജ് ചെയ്യാൻ സാധിക്കും. ഗൂഗിൾ പേ, ഫോൺ പേ എന്നിവയുടെ ആധിപത്യമുള്ള വിപണിയിൽ തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാനുള്ള വാട്സ്ആപ്പിന്റെ തന്ത്രപരമായ നീക്കമാണിത്. ഫോൺ റീച്ചാർജ് ചെയ്യാൻ ഇനി ഗൂഗിൾ പേ, ഫോൺ പേ ഒന്നും വേണ്ട. വാട്സ്ആപ്പ് തന്നെ മതിയിയാകുമെന്നാണ് കമ്പനി…

            Read More

              വാർത്താ വിനിമയ രംഗത്ത് ഓൺലൈൻ മാധ്യമങ്ങളുടെ പങ്ക് നിർണ്ണായകം: മുനവ്വർ സാദത്ത്

              കോഴിക്കോട്: അതിവേഗം മാറിക്കൊണ്ടിരിക്കുന്ന പുതിയ കാലഘട്ടത്തിൽ വാർത്തകൾ നിമിഷനേരം കൊണ്ട് ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഓൺലൈൻ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് അതീവ നിർണ്ണായകമാണെന്ന് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുനവ്വർ സാദത്ത് അഭിപ്രായപ്പെട്ടു. ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) ആറാമത് കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.   ജനകീയ പ്രശ്നങ്ങളിലും സാന്ത്വന പ്രവർത്തനങ്ങളിലും സജീവമായി ഇടപെട്ടുകൊണ്ട് ഓൺലൈൻ മാധ്യമ പ്രവർത്തകർ നടത്തുന്ന പ്രവർത്തനങ്ങൾ പൊതു സമൂഹം മാതൃകയാകണം. വെറും വാർത്താ…

              Read More

                കുഴിനിലം തടയണയില്‍ യുവാവ് മുങ്ങിമരിച്ചു.

                മാനന്തവാടി: കുഴിനിലം തടയണയില്‍ യുവാവ് മുങ്ങിമരിച്ചു. ഇന്നു വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. അതിഥി തൊഴിലാളിയാണെന്നാണ് കരുതുന്നത്. നീന്തുന്നതിനിടെ യുവാവ് മുങ്ങിപ്പോകുകയായിരുന്നു. അഗ്നി-രക്ഷാസേനയുടെ സ്‌കൂബ ടീം 20 അടി താഴ്ചയില്‍നിന്നാണ് യുവാവിനെ പുറത്തെടുത്തത്. അപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു. മൃതദേഹം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

                Read More

                  മലയാള സാഹിത്യ നായകൻമാരുടെ ചിത്രങ്ങൾ അനാച്ഛാദനം ചെയ്തു

                  കല്പറ്റ: കൈനാട്ടി പത്മപ്രഭ പൊതുഗ്രന്ഥാലയത്തിലെ എം.പി. വീരേന്ദ്രകുമാർ ഹാളിൽ മലയാള സാഹിത്യ നായകൻമാരുടെ ചിത്രങ്ങൾ അനാച്ഛാദനം ചെയ്തു. എം.ടി. വാസുദേവൻ നായർ, മാധവിക്കുട്ടി, വി.കെ.എൻ., സുകുമാർ അഴീക്കോട്, സുഗതകുമാരി എന്നിവരുടെ ഛായാചിത്രങ്ങളാണ് അനാഛാദനം ചെയ്തത്. ഗ്രന്ഥലയം വനിതാവേദിയാണ് ചിത്രങ്ങൾ സ്പോൺസർ ചെയ്തത്. വനിതാവേദി രക്ഷാധികാരി പി.എൻ. പദ്മിനി, പ്രസിഡന്റ് എ. സുധാറാണി, സെക്രട്ടറി ഷെർളി സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് ലൗലി അഗസ്റ്റ്യൻ, ഐ. ഉഷ എന്നിവർ ചേർന്നാണ് അനാഛാദനം നിർവഹിച്ചു. ഗ്രന്ഥലയം പ്രസിഡന്റ് ടി.വി. രവീന്ദ്രൻ, സെക്രട്ടറി…

                  Read More

                    വൈകിട്ട് ആറ് മുതൽ 11 മണിവരെ വൈദ്യുതി ഉപഭോഗം കുറയ്ക്കണം; അഭ്യർഥനയുമായി കെഎസ്ഇബി

                    തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിലെത്തിയതിന് പിന്നാലെ ഉപഭോക്താക്കളോട് അഭ്യർഥനയുമായി കെഎസ്ഇബി. വൈകിട്ട് ആറിനും പതിനൊന്നിനും ഇടയിൽ വൈദ്യുതി ഉപയോഗം കുറയ്ക്കണം.നിലവിലെ വൈദ്യുതി ഉപഭോഗം പ്രതീക്ഷകൾക്ക് അപ്പുറമാണെന്നും കെഎസ്ഇബി അറിയിച്ചു. പ്രസരണ-വിതരണ ശൃംഖല വലിയ സമ്മർദത്തിലാണ്. ഇക്കാരണങ്ങളാൽ ആണ് വൈദ്യുതി തടസം അനുഭവപ്പെടുന്നതെന്നും കെഎസ്ഇബി വ്യക്തമാക്കി..   പീക്ക് സമയ വൈദ്യുതി ഉപഭോഗം ഏപ്രിൽ 18ന് സർവകാല റെക്കോർഡായ 117.16 ദശലക്ഷം യൂണിറ്റിലേക്ക് എത്തി. വൈകുന്നേരം ആറിനും പത്തിനുമിടയിലെ വൈദ്യുതി ആവശ്യകതയും ചരിത്രത്തിലാദ്യമായി 6033 മെഗാവാട്ട്…

                    Read More

                      മുട്ടിൽ സൗത്ത് ഈട്ടിമുറി:വയനാട് മുൻ കളക്ടറക്കം ആറു പേർക്ക് വക്കീൽ നോട്ടീസ്

                      കല്‍പ്പറ്റ: വയനാട്ടിലെ മുട്ടില്‍ സൗത്ത് വില്ലേജില്‍ 2021ല്‍ നടന്ന അനധികൃത ഈട്ടിമുറിയുമായി ബന്ധപ്പെട്ട് മുന്‍ കളക്ടറും ഡിഎഫ്ഒയും ഉള്‍പ്പെടെ ആറു പേര്‍ക്ക് വക്കീല്‍ നോട്ടീസ്. മരം മുറി നടന്ന കാലയളവില്‍ ജില്ലാ കളക്ടറായിരുന്ന ഡോ.അദീല അബ്ദുള്ള, സൗത്ത് വയനാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസറായിരുന്ന രഞ്ജിത്ത്കുമാര്‍, മുന്‍ ഡിഎഫ്ഒ അജിത് കെ. രാമന്‍, വൈത്തിരി മുന്‍ തഹസില്‍ദാര്‍ ടി.പി. ഹാരിസ്, മേപ്പാടി റേഞ്ച് ഫോറസ്റ്റ് മുന്‍ ഓഫീസര്‍ കെ. ഷമീര്‍, നിലവിലെ റേഞ്ച് ഓഫീസര്‍ ബിജു എന്നിവര്‍ക്കാണ് പൊതുപ്രവര്‍ത്തകന്‍…

                      Read More