സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങാം; സാധ്യമായ സമയത്ത് എസ്എംഎസ് വഴി അറിയിക്കും

    തിരുവനന്തപുരം : സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു. പീക്ക് ലോഡ് മാനേജ്മെൻ്റ് എന്ന രീതിയിലാണ് വൈദ്യുതി നിയന്ത്രണം നടപ്പിലാക്കുക. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നിയന്ത്രണം ഉണ്ടാകും. ലോഡ് കൂടുന്നതിന് അനുസരിച്ച് പ്രാദേശികമായി നിയന്ത്രണം ഏർപ്പെടുത്തും. സാധ്യമായ സമയത്ത് എസ്എംഎസ് വഴി അറിയിക്കുമെന്നും കെഎസ്ഇബി അറിയിച്ചു. കേരളത്തിൽ കടുത്ത ചൂട് അനുഭവപ്പെടുന്നതിനിടെയാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. വൈദ്യുതി നിയന്ത്രണമില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നും ജനങ്ങളുടെ ഭാഗത്തുനിന്നും സഹകരണം ഉണ്ടാകണമെന്നുമാണ് കെഎസ്ഇഭി അഭ്യർത്ഥിക്കുന്നത്. പ്രഖ്യാപനമില്ലാതെ പലയിടങ്ങളിലും…

    Read More

      കാപ്പ പ്രകാരം നാടുകടത്തി

      മീനങ്ങാടി: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ പ്രകാരം നാടുകടത്തി. കൃഷ്‌ണഗിരി, കൊളഗപ്പാറ, കൈതകാട്ടിൽ വീട്ടിൽ, നവീൻ ദിനേശ്(25)നെയാണ് ആറു മാസത്തേക്ക് ജില്ലയിൽ നിന്നും നാടുകടത്തിയത്. വയനാട് ജില്ലാ പോലീസ് മേധാവി അരുൺ കെ. പവിത്രൻ ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ യതീഷ് ചന്ദ്ര ഐ.പി.എസിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. ഇയാൾക്കെതിരെ സുൽത്താൻ ബത്തേരി സ്റ്റേഷനിൽ വധശ്രമം, ആക്രമിച്ചു പരിക്കേൽപ്പിക്കൽ, തെളിവ് നശിപ്പിക്കൽ, സംഘം ചേർന്ന് ആക്രമണം എന്നിങ്ങനെ നിരവധി…

      Read More

        ഹര്‍ത്താല്‍! നാളെ കേരളം നിശ്ചലമാകും; യാത്രക്കാരും വിദ്യാര്‍ത്ഥികളും ശ്രദ്ധിക്കുക.

        അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശി നിധിന്‍ രാജിന്റെ മരണത്തില്‍ അട്ടിമറി ആരോപിച്ചും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടും നാളെ (ഏപ്രില്‍ 28) കേരളത്തില്‍ സംസ്ഥാനവ്യാപക ഹർത്താല്‍.   52 ദളിത്, ആദിവാസി, പൗര സംഘടനകളുടെ കൂട്ടായ്മയായ നിതിൻ രാജ് ആക്ഷൻ കൗണ്‍സിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹര്‍ത്താല്‍ ബന്ദായി മാറുമെന്നും എല്ലാവരും സഹകരിക്കണമെന്നും ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്‌ളബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രാവിലെ 6 മുതല്‍ വൈകുന്നേരം…

        Read More

          കാറുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

          പേരിയ: പേര്യ 34 ൽ (താഴെ പേര്യ) കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 11 പേർക്ക് പരിക്കേറ്റു. തലശ്ശേരി, പാനൂർ സ്വദേശികൾക്കാണ് പരിക്കേറ്റത്. ചമ്പാട് ഷാജിമ നിവാസ് അൻവിൻ (16), ഷൈബി (41), കേളോത്ത് താഴെ കുഴിയിൽ അനുഷ (29), കരുണാലയം അനുശ്രീ (30), ഷാജിമ നിവാസ് ബാലൻ (81), പുത്തൻപുരയിൽ രാജൻ (68) എന്നിവർ മാനന്തവാടി മെഡി ക്കൽ കോളേജിലും, കരുണാലയം ഷാഹി (30), അമ്പിളി (25), ഇസ (5), അയ്നിസ (5), രാധാമാധവം അമൽജിത്ത് (31)…

          Read More

            വേനലിൽ കത്തിക്കരിഞ്ഞ് കേരളം; വൈദ്യുതിയുടെ വരവിലും പോക്കിലും ചുട്ടുപൊള്ളി വീടകങ്ങൾ; ലോഡ് താങ്ങാനാവാതെ വൈദ്യുതി ലൈനുകൾ.

            സംസ്ഥാനത്ത് കഠിനമായ ചൂട് തുടരുന്നതിനിടയിൽ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനജീവിതം ദുസ്സഹമാക്കുന്നു. വീടുകളിലും ഓഫീസുകളിലും ഫാനോ എ.സിയോ ഇല്ലാതെ ഇരിക്കാൻ കഴിയാത്ത അവസ്ഥയാണെങ്കിലും, പലയിടങ്ങളിലും വൈദ്യുതി വരവും പോക്കും പതിവായിരിക്കുകയാണ്.   ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗം പ്രതീക്ഷിച്ചതിലും 25 ശതമാനം വർദ്ധിച്ചതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. ലൈനുകളുടെ ശേഷിക്കപ്പുറം ലോഡ് കൂടുമ്പോൾ വൻ അപകടങ്ങൾ ഒഴിവാക്കാനായി സംവിധാനങ്ങൾ സ്വമേധയാ ഓഫാകുന്നതാണ് ഇടയ്ക്കിടെയുള്ള വൈദ്യുതി തടസ്സത്തിന് പിന്നിലെന്ന് അധികൃതർ.   ഓവർലോഡ് കാരണം ലൈനുകൾ ചൂടായി…

            Read More

              ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി.

              പുതുശേരിക്കടവ്: സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും സ്ഥലം മാറി പോകുന്ന വികാരി ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി. ട്രസ്റ്റി ജോർജ്കുട്ടി പാറ്റായിൽ അധ്യക്ഷത വഹിച്ചു. മുൻ ട്രസ്റ്റിമാരായ രാജൻ വെട്ടശേരി, ബിനു മാടേ ട ത്ത്, എൽദോ കെ എം, സെക്രട്ടറി ജോൺ ബേബി, കുടുംബ യൂണിറ്റ് കോഡിനേറ്റർ എൽദോ മാടേsത്ത്, എൻ. ടി ജോൺ, ഷാലിനി മാത്യു, അമ്മിണി ജോർജ്, അഖിൽ ജോൺ, ബിന്ദു തോമസ് ആശംസകൾ അറിയിച്ചു. ഭക്തസംഘടനകളുടെയും ഇടവകയുടെയും…

              Read More

                മൈസൂരു വിമാനത്താവള വികസനം: ഭൂമി ഏറ്റെടുക്കലിലെ തടസ്സങ്ങൾ നീക്കാൻ യോഗം ചേർന്നു.

                മൈസൂരു വിമാനത്താവള വികസനം: ഭൂമി ഏറ്റെടുക്കലിലെ തടസ്സങ്ങൾ നീക്കാൻ യോഗം ചേർന്നു. ഏറെ കാലമായി മുടങ്ങിക്കിടക്കുന്ന മൈസൂരു വിമാനത്താവള വികസന പദ്ധതി വേഗത്തിലാക്കുന്നതിനും ഭൂമി ഏറ്റെടുക്കലിലെ തടസ്സങ്ങൾ പരിഹരിക്കുന്നതിനുമായി മൈസൂരു എം.പി യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാറുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. വിവിധ സർക്കാർ ഏജൻസികൾ തമ്മിലുള്ള തർക്കങ്ങളും സാങ്കേതിക തടസ്സങ്ങളും കാലതാമസമില്ലാതെ പരിഹരിക്കാൻ എം.പി നിർദ്ദേശം നൽകി.   എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) വിമാനത്താവളത്തിലെ കമ്മ്യൂണിറ്റി ഹാളിൽ വിളിച്ചുചേർത്ത യോഗത്തിൽ ചാമരാജ…

                Read More

                  കുടുംബം സഹിഷ്ണുതയുടെ പാഠശാലകളായി മാറണം: ഫാമിലി കോൺഫറൻസ്

                  lകൽപ്പറ്റ: ബഹുസ്വര സമൂഹത്തിൽ സഹിഷ്‌ണുതയോടുകൂടി ജീവിക്കുന്ന പൗരന്മാരുണ്ടാകുമ്പോൾ മാത്രമേ സുരക്ഷിത സമൂഹം രൂപപ്പെടുകയുള്ളൂ. സമൂഹത്തിൽ വർഗീയതയും വംശീയതയും വീർപ്പുമുട്ടി നിൽക്കുമ്പോൾ വീട് വെറുമൊരു താമസസ്ഥലമായി മാറാതെ കുടുംബാംഗങ്ങളെ സ്നേഹവും സഹിഷ്ണുതയും പരിശീലിപ്പിക്കുന്ന പാഠശാലകളായി മാറണമെന്ന് കെ എൻ എം മർകസുദ്ദഅ് വ സംഘടിപ്പിച്ച ജില്ലാ ഫാമിലി കോൺഫറൻസ് അഭിപ്രായപ്പെട്ടു. കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡണ്ട് ഡോ. ജമാലുദ്ദീൻ ഫാറൂഖി ഉദ്ഘാടനം ചെയ്തു.   ജില്ലാ പ്രസിഡണ്ട് അബ്ദുൽ ഹക്കീം അമ്പലവയൽ അധ്യക്ഷനായിരുന്നു. ഇബ്രാഹിം ബുസ്താനി, അബ്ദുസമദ്…

                  Read More

                    വയനാട് ദുരന്ത ബാധിതർക്ക് സാന്ത്വനം: മുസ്ലീം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശം ഇന്ന്

                    വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച പുനരധിവാസ ഗ്രാമത്തിലെ ആദ്യഘട്ട വീടുകൾ ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറും. ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ 51 വീടുകളിലാണ് ഇന്ന് കുടുംബങ്ങൾ താമസം ആരംഭിക്കുന്നത്.   വൈകിട്ട് 4 മണിക്ക് തൃക്കൈപ്പറ്റ വെള്ളിത്തോടിലെ പദ്ധതി പ്രദേശത്ത് വെച്ച് ചടങ്ങുകൾ നടക്കും. പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും. ദുരന്തബാധിതർക്ക് മികച്ച ജീവിതസാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വീടുകൾ…

                    Read More

                      അഗ്രി മെഷിനറി എക്‌സ്‌പോ: കാളവണ്ടി യാത്ര ആസ്വദിച്ച് സന്ദര്‍ശകര്‍

                      അമ്പലവയല്‍: മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഉദ്യാന വളപ്പില്‍ കേരള കാര്‍ഷിക സര്‍വകലാശാല സംഘടിപ്പിച്ച കാര്‍ഷിക യന്ത്ര പ്രദര്‍ശന മേളയില്‍ സന്ദര്‍ശകരെ ആകര്‍ഷിച്ച് കാളവണ്ടി യാത്ര. യന്ത്രവത്കൃത വിനോദ ഉപാധികളുടെയും ഭീമന്‍ റൈഡുകളുടെയും ബഹളങ്ങള്‍ക്കിടയിയില്‍ കാളവണ്ടി യാത്ര ആസ്വദിക്കുന്ന സന്ദര്‍ശകര്‍ നിരവധി. വര്‍ണപ്പകിട്ടുള്ള തുണികളും കുപ്പിവളകളും ചെറുമണികളും ഉപയോഗിച്ച് അലങ്കരിച്ച രണ്ട് കാളവണ്ടികളാണ് സവാരിക്ക് ഒരുക്കിയിട്ടുള്ളത്. കഴുത്തില്‍ മണി കിലുക്കി താളത്തില്‍ നീങ്ങുന്ന കാളകളും വണ്ടിക്കാരന്റെ നാടന്‍പാട്ടും യാത്രക്കാരില്‍ പകരുന്നത് പ്രത്യേക അനുഭൂതി. കാളവണ്ടി സവാരി കുട്ടികള്‍ക്ക്…

                      Read More