വയോജന സ്നേഹയാത്ര സംഘടിപ്പിച്ചു
കമ്പളക്കാട് കെലക്ട്രോൺ വളവ് ഒന്നാം മയിൽ ജുമാ മസ്ജിദിന്റെ കീഴിലുള്ള 70 വയസ്സിന് മുകളിലുള്ള വയോജനങ്ങളെ ഉൾപ്പെടുത്തി ഇസ്സത്തുൽ ഇസ്ലാം സംഘം സൗത്ത് സോണൽ കമ്മിറ്റി, കമ്പളക്കാട് സംഘടിപ്പിച്ച “വയോജന സ്നേഹയാത്ര” ശ്രദ്ധേയമായി. സമൂഹത്തിലെ മുതിർന്ന പൗരന്മാർക്ക് സന്തോഷവും കൂട്ടായ്മയും ആത്മീയ ഉണർവും സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച യാത്രയിൽ 100 യാത്രികർ പങ്കെടുത്തു. ഇതിൽ 53 പുരുഷന്മാരും 47 സ്ത്രീകളുമാണ് ഉണ്ടായിരുന്നത്. രണ്ട് കെ.എസ്.ആർ.ടി.സി ബസുകളിലായി സംഘടിപ്പിച്ച യാത്രയിൽ യാത്രികർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ സംവിധാനങ്ങളാണ്…
