പൊതുജനങ്ങള്‍ നേത്രദാനത്തിന് സന്നദ്ധരാവണം: എം.എല്‍.എ ഉഷ വിജയന്‍.

മാനന്തവാടി :പൊതുജനങ്ങള്‍ നേത്രദാനത്തിന് സന്നദ്ധരായി അന്ധതയ്ക്ക് പരിഹാരം കാണാമെന്ന് എം.എല്‍.എ ഉഷ വിജയന്‍. മാനന്തവാടി സ്‌കില്‍ ലാബില്‍ നടന്ന 41-ാമത് ദേശീയ നേത്രദാന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച്സം സാരിക്കുകയായിരുന്നു എം.എല്‍.എ. കണ്ണുകള്‍ ദാനം ചെയ്യുക, കാഴ്ച സമ്മാനിക്കുകയെന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. രാജ്യത്ത് 120 ലക്ഷത്തോളം അന്ധരാണുള്ളത്. ഇതില്‍ പന്ത്രണ്ട് ലക്ഷത്തോളം പേരുടെ അന്ധതയ്ക്ക് കാരണം നേത്രപടല തകരാറുകളാണ്. നേത്രപടലം മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ മാത്രമേ കാഴ്ച വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളൂ. മരണാനന്തരം ദാനം ചെയ്യുന്ന കണ്ണിന്റെ നേത്രപടലമാണ്…

Read More

    ഹൈക്കോടതി ഉത്തരവ് പാലിച്ച് കൊച്ചി കോർപറേഷൻ; ബിജെപിയുടെ മുഴുവൻ ഫ്ലക്സുകളും കൊടികളും നീക്കം ചെയ്തു

    കൊച്ചി: കൊച്ചി നഗരത്തിൽ ബിജെപി സ്ഥാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്ലക്സുകൾ നീക്കംചെയ്തത്‌ കോർപറേഷൻ. വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായുള്ള പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ബിജെപി സ്ഥാപിച്ച ഫ്ലക്‌സ്‌ ബോർഡുകളാണ് നീക്കം ചെയ്തത്. അനധികൃതമായ ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നീക്കമെന്നാണ് കോർപറേഷൻ വാദം.   പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിലുടനീളം നിരവധി സ്ഥലങ്ങളിലാണ് അനധികൃതമായി ഫ്ലക്സുകളും കൊടികളും നാട്ടിയിരിക്കുന്നത്. പിന്നാലെയാണ് കോർപറേഷന്റെ നടപടി.   അനുമതിയില്ലാതെ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള എല്ലാ ഫ്ലക്‌സ്‌ ബോർഡുകളും പരസ്യബോർഡുകളും നീക്കം…

    Read More

      യുവാവിന്റെ ആത്മഹത്യാ കുറിപ്പ്, സി.പി.എം നേതാക്കൾക്കെതിരെ കേസെടുക്കണം: എസ്.ഡി.പി.ഐ  

      കൽപ്പറ്റ: വയനാട് ബ്രഹ്മഗിരി ഡെവലപ്‌മെൻറ് സൊസൈറ്റിയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പുതിയ വെളിപ്പെടുത്തലുകൾ സിപിഎമ്മിന്റെ ജനവഞ്ചനയുടെ മുഖമാണ് വെളിവാക്കുന്നതെന്നും സി.പി.എം നേതാക്കൾക്കെതിരെ കേസെടുക്കണമെന്നും സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പത്തു മുതൽ പന്ത്രണ്ടു ശതമാനം വരെ പലിശ വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 100 കോടിയോളം രൂപയാണ് സൊസൈറ്റിയുടെ പേരിൽ സി.പി.എം നേതാക്കൾ സമാഹരിച്ചത്. പതിനാലു ലക്ഷം രൂപ നിക്ഷേപിച്ച പാർട്ടി പ്രവർത്തകൻ ആത്മഹത്യ ചെയ്യുമെന്ന് മുഖ്യമന്ത്രിക്ക്…

      Read More

        പാചകവാതക ബുക്കിങ്ങിന് നിയന്ത്രണം; സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ 21 ദിവസത്തെ ഇടവേള

        കോഴിക്കോട്: സംസ്ഥാനത്ത് പാചകവാതക സിലിണ്ടര്‍ ബുക്കിങ്ങിന് നിയന്ത്രണം. ഒരു സിലിണ്ടര്‍ മാത്രമുള്ള ഉപഭോക്താവിന് 21 ദിവസത്തിനു ശേഷമേ ബുക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ. ഇതുവരെ 17 ദിവസം കഴിഞ്ഞാല്‍ ബുക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നു. രണ്ട് സിലിണ്ടര്‍ ഉള്ളവര്‍ക്ക് ഇനി 30 ദിവസത്തിനു ശേഷമേ ബുക്ക് ചെയ്യാന്‍ കഴിയൂ.   ഗ്യാസ് സിലിണ്ടറുകളുടെ വിതരണം തടസപ്പെടാനുള്ള സാധ്യതയുമുണ്ട്. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഊര്‍ജവിതരണ ശൃംഖലയിലെ തടസവും കപ്പല്‍ സര്‍വീസുകളുടെ കുറവുമാണ് പാചകവാതക ക്ഷാമത്തിന് ഇടയാക്കുന്നത്. സിലിണ്ടര്‍ വിതരണം പരിമിതപ്പെടുത്താന്‍ കേന്ദ്ര…

        Read More

        ഡോ. ഭാർഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇൻഡ്യാസ് ജേർണി ഓഫ് ട്രാൻസ്ഫർമേഷൻ’ വയനാട്ടിൽ പ്രകാശനം ചെയ്തു

        ഡോ. ഭാർഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇൻഡ്യാസ് ജേർണി ഓഫ് ട്രാൻസ്ഫർമേഷൻ’ വയനാട്ടിൽ പ്രകാശനം ചെയ്തു ഭാരതത്തിന്റെ വികസന വഴികളും വർത്തമാനകാലത്തെ സ്ഥാനവും ഭാവി കാഴ്ചപ്പാടുകളും വ്യക്തമാക്കുന്ന പുസ്തകം സുൽത്താൻ ബത്തേരി: അഖില സേവക് സമാജ് കൗൺസിൽ (ASSC) സ്ഥാപകനും എഴുത്തുകാരനുമായ ഡോ. ഭാർഗവ് മല്ലപ്പ രചിച്ച ‘ദി മോദി ഇറ: ഇൻഡ്യാസ് ജേർണി ഓഫ് ട്രാൻസ്ഫർമേഷൻ’ (The Modi Era: India’s Journey of Transformation) എന്ന പുസ്തകം സുൽത്താൻ ബത്തേരിയിൽ പ്രകാശനം ചെയ്തു. ബഹുമാനപ്പെട്ട…

        Read More

          വയനാട് മെഡിക്കൽ കോളേജ് ജനകീയ കൂട്ടായ്മ ആഗസ്റ്റ് 9 ന് മടക്കിമലയിൽ

          കമ്പളക്കാട് : വയനാട് മെഡിക്കൽ കോളേജ് മടക്കിമല ദാനഭൂമിയിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 9 ന് ക്വിറ്റ് ഇന്ത്യ ദിനത്തിൽ മടക്കിമലയിൽ ജനകീയ കൂട്ടായ്മ സംഘടപ്പിക്കും. ജില്ലയിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും പ്രസിഡണ്ടുമാരും രാഷ്ട്രീയ സാംസ്കാരിക സന്നദ്ധ സംഘടനാ പ്രതിനിധികളും കൂട്ടായ്മയിൽ പങ്കാളികളാകും. ഭാവി പരിപാടികൾക്കായ് പത്ത് ഇന കർമ്മ പദ്ധതികൾക്കും കമ്പളക്കാട് വ്യാപാരഭവനിൽ ചേർന്ന യോഗം രൂപം നൽകി. യോഗത്തിൽ ചെയർമാൻ പി. പി രനീഷ് അദ്ധ്യക്ഷത വഹിച്ചു. കൽപറ്റ ബ്ലോക്…

          Read More

            നിവേദനം നൽകി

            റിപ്പൺ : വാളത്തൂർ ചീരമട്ടം കരിങ്കൽ ക്വാറി ആരംഭിക്കുന്നതിന്നു തടസ്സം നിന്ന പ്രദേശവാസികളായ നാട്ടുകാർ ക്കെതിരെ മേപ്പാടി പോലീസ് ചാർജ് ചെയ്ത്, കൽപ്പറ്റ കോടതിയിൽ നിലിവിലുള്ള കേസ്പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്കുള്ള നിവേദനം, കൽപ്പറ്റ എംഎൽഎയും കാർഷിക മന്ത്രിയുമായ ടി സിദ്ധീഖ് മുഖാന്തിരം വാളത്തൂർ ചിരവട്ടം കോറി വിരുദ്ധ ആക്ഷൻ കമ്മിറ്റി നിവേദനം നൽകി. ആക്ഷൻ കമ്മിറ്റി ചെയർമാൻ സി റഹിം,  കൺവീനർ ജാഫർ വി, വാർഡ് മെമ്പർ ശിഹാബ് സി റ്റി, സാലിം പി കെ. ഉദൈഫ…

            Read More

            ജയ്ഹിന്ദ് ഉന്നതിക്കാര്‍ക്ക് പട്ടയം വിതരണം ചെയ്തു.

            മൂപ്പൈനാട് ജയ്ഹിന്ദ് ഉന്നതിയിലെ മാളു, വെള്ളച്ചി, ബാബു, ലീല, അമ്മിണി എന്നിവരുടെ ഭൂമിക്ക് രേഖയായി. ഉന്നതിയിലെ അഞ്ച് കുടുംബങ്ങള്‍ക്കാണ് മീനങ്ങാടിയില്‍ നടന്ന ജില്ലാതല പട്ടയമേളയില്‍ പട്ടയം ലഭിച്ചത്. 1971 ല്‍ 25 ഹെക്ടര്‍ സ്ഥലമാണ് മിച്ചഭൂമിയായി ലഭിച്ചത്. ഇവിടെ 205 ഓളം കുടുംബങ്ങൾ താമസിക്കുന്നു. ഇതില്‍ ഗോത്രവിഭാഗക്കാരായ 100 കുടുംബങ്ങളാണുള്ളത്. ജില്ലയില്‍ നടന്ന വിവിധ പട്ടയമേളകളിലായി 50 കുടുംബങ്ങള്‍ക്ക് പട്ടയം നേരത്തെ അനുവദിച്ചിരുന്നു. ഓരോ കുടുംബത്തിനും 10 സെന്റ് മുതല്‍ ഒരേക്കര്‍ ഭൂമിക്കുവരെ ഉടമസ്ഥാവകാശം ലഭിച്ചിട്ടുണ്ട്.

            Read More

            ദുരന്തബാധിതര്‍ക്കായി ഓണക്കിറ്റുകള്‍; തദ്ദേശ സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യും

            കൽപ്പറ്റ : മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ താല്‍ക്കാലിക പുനരധിവാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി ഓണക്കിറ്റുകള്‍ വിതരണം തുടങ്ങി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് 18 ഇനങ്ങള്‍ അടങ്ങിയ ഓണക്കിറ്റുകള്‍ തയ്യാറാക്കിയത്. തുണികിറ്റും സോപ്പ് പേസ്റ്റ് തുടങ്ങിയവ അടങ്ങിയ ഹൈജിന്‍ കിറ്റുകളും ഇതോടൊപ്പം ദുരന്തബാധിതര്‍ക്ക് നല്‍കും. ഇതുകൂടാതെ അരിയും ലഭ്യമാക്കുന്നുണ്ട്. 250 കിറ്റുകള്‍ ഇതിനകം ദുരന്തബാധിതര്‍ താമസിക്കുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ എത്തിച്ചുനല്‍കി. ഇവിടെ നിന്നാണ് കിറ്റുകള്‍ താല്‍ക്കാലികമായി പുനരധിവസിപ്പിച്ചവര്‍ക്കായി എത്തിക്കുക. മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയില്‍ താല്‍ക്കാലികമായി പുനരധിവസിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് വെളളിയാഴ്ച…

            Read More

              ലഹരി വിരുദ്ധ പ്രതിജ്ഞയടുത്തു..

              ലോക ലഹരി വിരുദ്ധ ദിനത്തിൽ വെള്ളമുണ്ട പോലീസ് ബഹുജന പങ്കാളിതത്തോടെ തരുവണയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.വാർഡ് മെമ്പർ മമ്മൂട്ടി മദനി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.മഴുവനൂർ വാർഡ് മെമ്പർ എസ്.നാസർ,സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ റോയ്,കമ്പ അബ്ദുള്ള ഹാജി,ഉസ്മാൻ പള്ളിയാൽ,അബ്ദുൾ റഹ്‌മാൻ.എസ് നജ്മുദീൻ.കെ.സി.കെ,പി.കെ.മുഹമ്മദ്,തുടങ്ങിയവർ നേതൃ ത്വം നൽകി

              Read More