യുവാവ് ആത്മഹത്യ ചെയ്ത സംഭവം; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം: എസ്.ഡി.പി.ഐ.

മാനന്തവാടി : എടവക കൊണിയൻ മുക്ക് ഇ.കെ ഹൗസിൽ അജ്മൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഒരാഴ്ച്ച മുൻപാണ് അജ്മൽ ഗൾഫിൽ നിന്നും അവധിക്കെത്തിയത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് വീട്ടിൽ നിന്ന് പുറത്തുപോയ അജ്മലിനെ വൈകീട്ടോടെ കുറച്ചാളുകൾ ചേർന്ന് വീട്ടിൽ കൊണ്ടാക്കുകയുമായിരുന്നു.അതിന് ശേഷം മുറിയിൽ കയറി വാതിലടച്ച അജ്മൽ തിങ്കളാഴ്ച രാവിലെ ആയിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് ശരീരത്തിൽ നിറയെ മർദ്ദനമേറ്റ…

Read More

    മാനന്തവാടി ടൗണിലെ പൊതുശൗചാലയങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു

    മാനന്തവാടി ടൗണിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ച പൊതുശൗചാലയങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. നഗരത്തിലെത്തുന്ന ജനങ്ങളെ ഏറെ വലച്ചിരുന്ന ശുചിമുറികളുടെ അഭാവത്തിന് പരിഹാരമായി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നാലിടങ്ങളിൽ കംഫർട്ട് സ്റ്റേഷനുകൾ നിർമ്മിക്കാൻ തുക വകയിരുത്തിയിരുന്നു. മാനന്തവാടി ഗാന്ധി പാർക്കിൽ നാല് ടോയ്ലറ്റുകൾ ഉൾപ്പെട്ട ഒരു കംഫർട്ട് സ്റ്റേഷനും ബസ് സ്റ്റാൻഡ് പരിസരത്ത് ലിറ്റിൽ ഫ്ലവർ സ്കൂൾ മാനേജ്മെൻറ് വിട്ടുനൽകിയ സ്ഥലത്ത് എട്ട് ടോയ്ലറ്റുകൾ ഉൾപ്പെട്ട മറ്റൊരു കംഫർട്ട് സ്റ്റേഷനും ബസ്റ്റാൻഡ് പരിസരത്തും ഗാന്ധി പാർക്കിലുമള്ള കംഫർട്ട് സ്റ്റേഷനുകളാണ് പൊതുജനങ്ങൾക്കായി…

    Read More

      വാണിജ്യ തന്ത്ര മികവിന് ദേശീയ അംഗീകാരം; ‘വാണിജ്യ തന്ത്ര രത്ന’ പുരസ്കാരം അനീഷ് കൃഷ്ണയ്ക്ക്

      കൽപ്പറ്റ :ബിസിനസ് തന്ത്ര ആസൂത്രണത്തിലും കോർപ്പറേറ്റ് നേതൃത്വത്തിലും കാഴ്ചവെച്ച മികവിന് ബിസ്കോൺ മാർക്കറ്റിംഗ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ അനീഷ് കൃഷ്ണയ്ക്ക് സമഗ്ര സേവാ കൗൺസിൽ (എസ്.എസ്.സി.)യുടെ ദക്ഷിണേന്ത്യൻ സമഗ്ര പുരസ്കാരം–2026ന്റെ ഭാഗമായി നൽകുന്ന ‘വാണിജ്യ തന്ത്ര രത്ന’ പുരസ്കാരം ലഭിക്കും.   വാണിജ്യ തന്ത്ര രൂപവത്കരണ രംഗത്തെ അസാധാരണ വൈദഗ്ധ്യം, നൂതനമായ ബിസിനസ് കാഴ്ചപ്പാട്, ഫലകേന്ദ്രീകൃത നേതൃത്വം, സ്ഥാപനങ്ങളുടെ വളർച്ചയ്ക്കും സാമ്പത്തിക പുരോഗതിക്കും നൽകിയ ശ്രദ്ധേയ സംഭാവനകൾ എന്നിവ പരിഗണിച്ചാണ് പുരസ്കാരത്തിന് അനീഷ് കൃഷ്ണയെ…

      Read More

      വയനാട്ടിൽ ഈ വർഷം ട്രൈബൽ കൾച്ചർ ഫെസ്റ്റ് സംഘടിപ്പിക്കും- മന്ത്രി മുഹമ്മദ് റിയാസ്

      മാനന്തവാടി: ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് പ്രതിസന്ധിയിലായ വയനാട് ടൂറിസത്തിൻ്റെ ഉണർവിനായി ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ ക്യാമ്പയിൻ നടത്തുന്നു. ജില്ലയുടെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെത്തി വിവിധ പരിപാടികൾ സംഘടിപ്പിച്ചാണ് മന്ത്രി ക്യാമ്പയിന് നേതൃത്വം നൽകുന്നത്. മാനന്തവാടി പഴശ്ശി പാർക്കിൽ നടന്ന പരിപാടിയിൽ പട്ടിക ജാതി പട്ടിക വർഗ വകുപ്പ് മന്ത്രി ഒ ആർ കേളു പങ്കെടുത്തു. ഉരുൾപൊട്ടൽ ജില്ലയുടെ വളരെ ചെറിയൊരു പ്രദേശത്തെ മാത്രമാണ് ബാധിച്ചതെന്നും സഞ്ചാരികൾക്ക് ആശങ്കയില്ലാതെ വയനാട്ടിലേക്ക് വരാമെന്നും…

      Read More

        കൈത്താങ്ങായി കായകൽപ്പം ജനസമ്പർക്കം : വയനാടിന് ഹെൽത്ത് പാക്കേജ് പ്രഖ്യാപിച്ച് മന്ത്രി കെ.മുരളീധരൻ

        തിരുവനന്തപുരം :ആരോഗ്യ രംഗത്ത് വയനാട് ജില്ല നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ നിർദ്ദേശിച്ച് ജനകീയ ഇടപെടലായി ആരോഗ്യം – ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്റെ കായകൽപ്പം ജനസമ്പർക്ക പരിപാടി. ജില്ലയ്ക്കായി ഒരു ഡസനിൽ അധികം പദ്ധതികൾ ഉൾപ്പെടുന്ന പ്രത്യേക ഹെൽത്ത് പാക്കേജും മന്ത്രി പ്രഖ്യാപിച്ചു. വയനാട് കളക്ടറേറ്റിലെ എ.പി.ജെ ഹാളിൽ നടന്ന കായകൽപ്പം ജനസമ്പർക്ക പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വയനാടിന്റെ ആരോഗ്യമേഖലയ്ക്ക് പുതുജീവൻ നൽകുന്ന കർമ്മ പദ്ധതികളാണ് മന്ത്രി പ്രഖ്യാപിച്ചത്.   ജില്ലയിൽ സൂപ്പർ സ്‍പെഷ്യാലിറ്റി…

        Read More

          അംബേദ്‌കർ ആശുപത്രിയിൽ; പെരുന്നാൾ ഭക്ഷണം നൽകി

          മാനന്തവാടി: താലൂക്ക് സി. എച്ച്. സെൻ്ററിൻ്റെ നേതൃത്വത്തിൽ നല്ലൂർനാട് അംബേദ്‌കർ ആശുപത്രിയിൽ രോഗികൾക്കും കൂടിയിരുപ്പുകാർക്കും ജീവനക്കാർക്കും പെരുന്നാൾ ഭക്ഷണം നൽകി. അബ്ദുള്ള വി, മുതിര ഇബ്രാഹിം മുസ്‌ലിയാർ, നാസർ സാവാൻ, കൊച്ചി ബായി, സിയാദ്.യു.കെ, മുനീർ.പി തുടങ്ങിയവർ നേതൃത്വം നൽകി.

          Read More

          നിർത്തിയിട്ട ലോറി നിരങ്ങി നീങ്ങി മറിഞ്ഞു. ആർക്കും പരിക്കില്ല.

          കൽപ്പറ്റ: കോഴിക്കോട് – കൊല്ലഗൽ ദേശീയ പാതയിൽ വൈത്തിരി ചേലോട് റോഡരികിൽ നിർത്തിയിട്ട ലോറി നിരങ്ങി നീങ്ങി മറിഞ്ഞു. ആർക്കും പരിക്കില്ലലോറി നിർത്തിയ ശേഷം ഡ്രൈവർ പുറത്തിറങ്ങിയ ശേഷമാണ് അപകടം . ഹാൻഡ് ബ്രെയ്ക്ക് തകരാർ ആയതാകാം അപകടകാരണമെന്ന് കരുതുന്നു. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.

          Read More

            മാനന്തവാടിയില്‍ കാണാതായ നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയതെന്ന് സ്ഥിരീകരണം, പ്രതി പൊലീസ് പിടിയില്‍

            കൽപ്പറ്റ: മാനന്തവാടിയില്‍ നാലു വയസ്സുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടു പോകല്‍ തന്നെയെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ പ്രതി പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ പൊലീസ് പിടികൂടി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് പ്രതി പിടിയിലായത്.കഴിഞ്ഞ ശനിയാഴ്ച വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാല് വയസ്സുകാരിയെ ആണ് പെട്ടന്ന് കാണാതായത്.   പിന്നാലെ രണ്ടു മണിക്കൂറിനു ശേഷം 7 കിലോമീറ്റർ അകലെ വെച്ച്‌ കുട്ടിയെ കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ കുട്ടിയെ സ്കൂട്ടറില്‍ ഇരുത്തി ഒരാള്‍ കൊണ്ടുപോകുന്നത് പൊലീസ് കണ്ടെത്തിയിരുന്നു.   നാട്ടുകാരും പൊലീസും ചേർന്ന്…

            Read More

              ആം ആദ്‌മി പാർട്ടി പാതിവില തട്ടിപ്പ്കലക്ട്രേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചു

              കൽപ്പറ്റ: പാതിവില തട്ടിപ്പിന് ഇരയായ ആളുകൾക്ക് നഷ്‌ടപ്പെട്ട പണം തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് ആം ആദ്‌മി പാർട്ടി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരകളോടൊപ്പം കലക്ട്രേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചു. പാതിവില തട്ടിപ്പ് ആക്ഷൻ കൗൺസിൽ സംസ്ഥാന കോർഡിനേറ്റർ അഡ്വ ബേസിൽ ജോൺ സമരം ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ പുതിയ ബസ്റ്റാൻഡ് പരിസരത്തും കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. പാതിവില തട്ടിപ്പിന് ഇരയായ ആളുകൾക്ക് നഷ്‌ടപ്പെട്ട പണം തിരിച്ചു നൽകുക, അന്വേഷണം വേഗത്തിൽ പൂർത്തിയാക്കുക, തട്ടിപ്പിന് കൂട്ടു…

              Read More

                കള്ളാടി മണ്ണിടിച്ചിൽ; 18 പേർ അപകടത്തിൽപ്പെട്ടു, അഞ്ച് മരണം സ്ഥിരീകരിച്ചു.

                മേപ്പാടി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ കള്ളാടി തുരങ്കപാത നിർമ്മാണ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിൽഅഞ്ചു മരണം സ്ഥിരീകരിച്ചു. 18 പേരാണ് അപകടത്തിൽപ്പെട്ടത്. ഇവരിൽ 10 പേരെ പരുക്കുകളോടെ മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധ സേനാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പ്രദേശത്ത് അഞ്ച് പേർക്കായുള്ള തെരച്ചിൽ പുരോഗമിക്കുന്നുണ്ട്. രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി എം.എൽ.എ ഐ.സി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ കള്ളാടിയിൽ യോഗം ചേർന്നു. പദ്ധതി പ്രദേശത്തെ ജോലികളിൽ ഏർപ്പെട്ടിരുന്നവർ, സുരക്ഷാ ജീവനക്കാർ, മേൽനോട്ട ചുമതലയിലുള്ള ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്. കള്ളാടി- ആനക്കാംപൊയിൽ തുരങ്കപാത നിർമ്മാണ…

                Read More