നിയമസഭ തിരഞ്ഞെടുപ്പ് എസ്ഡിപിഐ നിർണായക ശക്തിയാകും: പി.ആർ സിയാദ്

മേപ്പാടി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ നിർണായക ശക്തിയായി മാറുമെന്നും ചില മണ്ഡലങ്ങളിൽ ജയപരാജയം നിർണയിക്കുന്നത് എസ്ഡിപിഐ ആയിരിക്കുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ സിയാദ്. എസ്ഡിപിഐ കൽപ്പറ്റ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.   ഇരു മുന്നണികളും ബിജെപി വിരുദ്ധത പ്രസംഗിക്കുന്നു എന്നതിൽ കവിഞ്ഞ് യാതൊരു ആത്മാർഥതയും ഫാഷിസ്റ്റ് വിരുദ്ധതയ്ക്ക് ഇല്ലെന്നും അത് തദ്ദേശ തിരഞ്ഞെടുപ്പിലൂടെ വ്യക്തമായെന്നും അദ്ധേഹം കൂട്ടി ചേർത്തു. മണ്ഡലം പ്രസിഡൻറ് കരീം മുട്ടിൽ അധ്യക്ഷതവഹിച്ചു…

Read More

അരുൺ കെ. പവിത്രൻ ഐ.പി.എസ് വയനാട് ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു.

കല്‍പ്പറ്റ: വയനാട് ജില്ലയുടെ 49-ാമത് പോലീസ് മേധാവിയായി അരുൺ കെ. പവിത്രൻ ഐ.പി.എസ് ചുമതലയേറ്റു. കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണറായി ചുമതല വഹിച്ചു വരികയായിരുന്നു. മുൻപ് കെ.എ.പി നാലാം ബറ്റാലിയൻ കമാണ്ടന്റ് ആയും, തലശ്ശേരി എ.എസ്.പിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. കണ്ണൂർ സ്വദേശിയായ അരുൺ കെ.പവിത്രൻ 2021 ഐ.പി.എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ്.

Read More

ഏകദിന ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു.

പാലയാണ നെഹ്രു മെമ്മോറിയൽ ലൈബ്രറിയുടെ സഹകരണത്തോടെ പാലയാണ വാർഡ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ഉന്നതികളിലെ പാലയാണ, കരിങ്ങാരി ,തരുവണ സ്കൂൾ വിദ്യാത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഏകദിന ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു. യോഗത്തിൽ അങ്കൺവാടി ടീച്ചർഅജിത സ്വാഗതം പറഞ്ഞു ലൈബ്രറി പ്രസിഡൻ്റ് രാധാകൃഷ്ണൻ അദ്ധ്യക്ഷം വഹിച്ചു വാർഡ് മെമ്പർ കെ.രാകേഷ് ഉദ്ഘാടനം ചെയ്തു സഞ്ചാര സാഹിത്യകാരൻ ചെറുകര Aup സ്കൂൾ H.Mബിജു പോൾ കാരക്കാമലസാർ കുട്ടികളുടെ സമഗ്രവികസനത്തിന് രക്ഷിതാക്കളുടെ പങ്ക് എന്ന വിഷയത്തെ കുറിച്ച് ഗോത്രഭാഷയിൽ ക്ലാസ്സെടുത്തു .പാലയാണHM സെബാസ്റ്റ്യൻ…

Read More

പനമരം ബീവറേജിൽ വീണ്ടും മോഷണം

പനമരം : പനമരം ബീവറേജിൽവീണ്ടും മോഷണം പുറകുവശത്തെ വെന്റിലേറ്റർ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്തു കയറിയത്.വിദേശ മദ്യം നഷ്ടപ്പെട്ടതായി സംശയം. പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് അധികൃതർ. വിരലടയാള വിദഗ്ധർ തെളിവുകൾ ശേഖരിച്ചു. പനമരം പോലീസ് അന്വേഷണം തുടങ്ങി.

Read More

ശ്രേയസ് അക്ഷയ സ്വാശ്രയ സംഘം വാർഷികം നടത്തി.

മൂലങ്കാവ് യൂണിറ്റിലെ അക്ഷയ സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം സുൽത്താൻ ബത്തേരി നഗരസഭ കൗൺസിലർ പ്രീതി രവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ സഷ്മ ഹരീഷ് അധ്യക്ഷത വഹിച്ചു. വത്സ ജോസ് വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യപ്രഭാഷണം നടത്തി.ബത്തേരി നഗരസഭ കൗൺസിലർ പ്രമോദ്,യൂണിറ്റ് പ്രസിഡന്റ്‌ അനീഷ് ആന്റണി,സി ഡി ഒ പുഷ്പലത,സുലൈഖ എന്നിവർ സംസാരിച്ചു.മികച്ച സംരംഭക രായ ബിന്ദു,സുശീല,രാജമ്മ,സുജ എന്നിവരെ ആദരിച്ചു.വിവിധ കായിക മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.സ്നേഹ…

Read More

നവ കേരളീയം 2026- EP കേസുകളുടെ സ്പെഷ്യൽ അദാലത്ത്

മേപ്പാടി: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഇളവുകളോടെ വായ്പ അടച്ചു തീർക്കുന്നതിനുള്ള അദാലത്ത് നടത്തി. E.P. കേസുകളിൽ ഉൾപ്പെട്ട വായ്പക്കർക്കുള്ള സ്പെഷ്യൽ അദാലത്ത് കൽപ്പറ്റ ഹെഡ് ഓഫീസിൽ വെച്ചു നടന്നു. സെയിൽ ഓഫീസർ കെ.വി.ബൈജു, റീജിയണൽ മാനേജർ ടി.ജെ.ജോൺസൺ, ഡയരക്ടർ പി.അശോക് കുമാർ, സെക്രട്ടറി എ.നൗഷാദ്, അസിസ്റ്റന്റ് സെക്രട്ടറി ശ്യാം ജിത്ത് എ.എച്ച്, കെ.യൂസുഫ് എന്നിവർ പങ്കെടുത്തു. EP അദാലത്തുകൾ നാളെയും, മറ്റന്നാളും തുടരുമെന്ന് സെക്രട്ടറി…

Read More

ജില്ലാ മിനി നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ജിഎച്ച്എസ്എസ് പനമരത്തിന് കിരീടം.

പനമരം:. വയനാട് ജില്ല നെറ്റ്‌ ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പനമരത്ത് വെച്ച് നടന്ന ജില്ലാ മിനി നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജിഎച്ച്എസ്എസ് പനമരം ജേതാക്കളായി .ഫൈനൽ മത്സരത്തിൽ ജിവിഎച്ച്എസ് മുണ്ടേരിയെയാണ് ജിഎച്ച്എസ്എസ് പനമരം പരാജയപ്പെടുത്തിയത്. വിജയികൾക്ക് പനമരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫസൽ സി എച്ച് ട്രോഫികൾ വിതരണം ചെയ്തു. ചടങ്ങിൽ ദീപ്തി കെ. ശോഭാ കെ തുടങ്ങിയവർ പങ്കെടുത്തു.

Read More

ബോധവൽക്കരണ ക്ലാസും ഡോക്യുമെൻററി പ്രദർശനവും നടത്തി

തൊണ്ടർനാട് : തൊണ്ടർനാട് പഞ്ചായത്ത് പതിനേഴാം വാർഡ് കുങ്കിച്ചിറയിലെ ഇട്ടിലാട്ടിൽ സാംസ്കാരിക നിലയത്തിൽ വച്ച് എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും, ഡോക്യുമെൻററി പ്രദർശനവും നടത്തി. കുഞ്ഞോം ഉന്നതി, ഇട്ടിലാട്ടിൽ ഉന്നതി,മാതൃക ഉന്നതി,കാട്ടിയേരി ഉന്നതി, കല്ലിങ്കൽ ഉന്നതി, മുതലായടങ്ങളിലെ രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു.ചടങ്ങിൽ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം സ്വാഗതം ആശംസിച്ചു. 17-ാം വാർഡ് മെമ്പർ പി.മുഹസിൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. തൊണ്ടർനാട് എസ്.എച്ച്.ഒ.അബ്ദുൽ അസീസ് കെ.പി.ഉദ്ഘാടന കർമ്മം…

Read More

ഇന്ന് മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിച്ച് സമരത്തിലേക്ക്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മെഡിക്കൽ കോളജ് അധ്യാപക സംഘടനയായ കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒരു വർഷത്തിലേറെയായി നടത്തി വരുന്ന സമരപരിപാടികളുടെ അടുത്ത ഘട്ടമായാണ് അനിശ്ചിതകാല ഒപി., അധ്യാപന ബഹിഷ്കരണം ആരംഭിക്കുന്നത്.   ഇതോടെ സംസ്ഥാനത്തെ മെഡിക്കൽ കോളജുകളുടെ പ്രവർത്തനം സ്തംഭിച്ചേക്കും. ഫെബ്രുവരി 9 മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും 11 മുതൽ സർവകലാശാലാ പരീക്ഷാ ജോലികളും ബഹിഷ്കരിക്കുമെന്നും…

Read More

കൊടുംകുറ്റവാളി വീരമണിയെ ബത്തേരി പോലീസ് സാഹസികമായി പിടികൂടി

കൊടുംകുറ്റവാളി വീരമണിയെ ബത്തേരി പോലീസ് സാഹസികമായി പിടികൂടി – പിടിയിലായത് സംസ്ഥാനത്തിനകത്തും പുറത്തുമായി 24 കേസുകളിലെ പ്രതി ബത്തേരി: കൊലപാതകവും മോഷണവുമുൾപ്പടെ കേരളത്തിനകത്തും പുറത്തും നിരവധി കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളിയെ ബത്തേരി പോലീസ് സാഹസികമായി പിടികൂടി. തമിഴ്നാട്, നീലഗിരി, തിരുമംഗലം കോളനി, വീരമണി(44)യെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ സംസ്ഥാനത്തും പുറത്തുമായി 24 കേസുകളുണ്ട്. പള്ളിക്കണ്ടിയിലെ ഒരു വീട്ടിൽ യുവതിയുടെ മാല മോഷണം നടത്തി മടങ്ങുമ്പോഴാണ് പോലീസ് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ സാഹസികമായി പിടികൂടിയത്.  …

Read More