എസ് ബി ഐ ഫണ്ട് കലക്ടർക്ക് കൈമാറി

വയനാട് ജില്ലയിലെ വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സി.എസ്.ആര്‍ ഫണ്ടിലുള്‍പ്പെടുത്തി 47.73 ലക്ഷം രൂപയുടെ ചെക്ക് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയ്ക്ക് എസ്.ബി.ഐ കോഴിക്കോട് മേഖലാ മാനേജര്‍ എ. കെ. റിതേഷ് കൈമാറി

Read More

ആസൂത്രണ സമിതി യോഗം ചേർന്നു

മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി യോഗം ചേർന്നു.2026-2027വർഷത്തെ വികസന കാര്യങ്ങൾ ചർച്ച ചെയ്ത യോഗത്തിൽ പ്രസിഡന്റ് മീനാക്ഷി രാമൻ അദ്ധ്യക്ഷം വഹിച്ചു.സെക്രട്ടറി രാജേഷ് സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡന്റ് സി പി.മൊയ്‌ദു ഹാജി,വികസന കാര്യ സമിതി ചെയർ പേർസൺ ചിന്നമ്മ ജോസ്,ആരോഗ്യ സമിതി ചെയർപേഴ്സൺ ആസ്യ മൊയ്‌ദു,ക്ഷേമ കാര്യ സമിതി ചെയർ പേർസൺ ഓ.ടി.ഉനൈസ്,ആസൂത്രണ സമിതി ഉപദ്ധ്യക്ഷൻ പ്രഭാകരൻ മാസ്റ്റർ,ആസൂത്രണസമിതി അംഗങ്ങളായ ബാബു,ശശിധരൻ,അഹമ്മദ് മാസ്റ്റർ,ഉസ്മാൻ പള്ളിയാൽ,മുനീർ,ടി.മൊയ്‌ദു,ടി.കെ മമ്മൂട്ടി എ.കെ.നാസർ,ബ്രാൻ അഹമ്മദ് കുട്ടി,പ്രേം ദാസ്,ഇബ്രാഹിം മുതു വോടൻ,വിപിൻ…

Read More

എൻ എസ് എസ് സ്കൂൾ സുവർണ്ണ ജൂബിലി ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ:- എൻ എസ് എസ് ഹയർ സെക്കന്ററി സ്കൂളിന്റെ 50-ാം വാർഷിക ദിനം സമുചിതമായി ആഘോഷിച്ചു. നായർ സർവീസ് സൊസൈറ്റിയുടെ സ്കൂളുകളുടെ ജനറൽ മാനേജർ അഡ്വ: ടി ജി ജയകുമാർ ഉദ്ഘാടനം ചെയ്തു. ഒരു വർഷം നീണ്ട് നിൽക്കുന്ന അക്കാഡമിക് പ്രവർത്തനങ്ങൾ സുവർണ്ണ ജൂബിലിയുടെ ഭാഗമായി സ്കൂളിൽ നടപ്പിലാക്കും. യോഗത്തിൽ സ്കൂളിന് സ്ഥലം സംഭാവന ചെയ്ത് നൽകിയവരേയും മുൻ പിടിഎ പ്രസിഡന്റ്മാരേയും ആദരിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ A grade കരസ്ഥമാക്കിയ വിദ്യാർത്ഥികളേയും അനുമോദിച്ചു. വിവിധ മേഖലകളിൽ…

Read More

അഞ്ച് വർഷത്തിനുള്ളിൽ ഡിജിറ്റൽ സേവന രംഗത്ത് സുപ്രധാന മാറ്റങ്ങളുണ്ടാകും: പ്രവീൺ മോഹൻ.

കൽപ്പറ്റ: ഡിജിറ്റൽ രംഗത്ത് അതിവേഗം വളർച്ച കൈവരിക്കുന്ന സംസ്ഥാനമായ കേരളത്തിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സുപ്രധാനമായ ചില മാറ്റങ്ങൾ സംഭവിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധനും കേബിൾ ടി വി. ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ടുമായ പ്രവീൺ മോഹൻ. ഗോൾ 2030 ൻ്റെ ഭാഗമായി നിലവിലെ കേബിൾ ടി.വി. ഓപ്പറേറ്റർമാർ എം.എസ്.പി. അഥവാ മൾട്ടി സർവ്വീസ് പ്രൊവൈഡർമാരായി മാറുമെന്നും ആ കാഴ്ചപ്പാടിലാണ് ക്ലസ്റ്ററുകൾ ആരംഭിച്ചതെന്നും സി.ഒ. എ സംസ്ഥാന പ്രസിഡണ്ട് പ്രവീൺ മോഹൻ പറഞ്ഞു. ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത്…

Read More

രാഷ്ട്രീയ വിശദീകരണയോഗം നടത്തി.

കേരള കോൺഗ്രസ് ബി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ രാഷ്ട്രീയ വിശദീകരണയോഗം നടത്തി. കർഷകസംഘം ജില്ല ജോയിൻറ് സെക്രട്ടറി വി. ഹാരിസ് യോഗം ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ വികസന നേട്ടങ്ങൾ വിളംബരം ചെയ്യുന്നതിനും എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന വടക്കൻ മേഖല വികസന മുന്നേറ്റജാഥ വിജയിപ്പിക്കുന്നതിനും വേണ്ടിയാണ് വിശദീകരണ യോഗം സംഘടിപ്പിച്ചത്. കൽപ്പറ്റ നിയോജകമണ്ഡലം പ്രസിഡൻറ് ജെയിംസ് ലോബോ അധ്യക്ഷനായി. കെ സി ബി സംസ്ഥാന കമ്മിറ്റി അംഗം കെ…

Read More

കേന്ദ്രസർക്കാർ അവഗണന അവസാനിപ്പിക്കണം:കേരള കോൺഗ്രസ് ബി

പുൽപ്പള്ളി കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയും സാമ്പത്തിക വിവേചനവും അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് ബി വയനാട് ജില്ലാ പ്രസിഡണ്ട് കെ ആർ ജയരാജ് ആവശ്യപ്പെട്ടു. കേന്ദ്ര അവഗണനയ്ക്കെതിരെ കേരള കോൺഗ്രസ് ബി സുൽത്താൻബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുൽപ്പള്ളിയിൽ നടത്തിയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ബജറ്റിന് മുന്നോടിയായി കേരളം ആവശ്യപ്പെട്ട 27 കാര്യങ്ങളിൽ ഒന്നുപോലും പരിഗണിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. ഇത്ര അവഗണന ഒരു ബജറ്റിലും ഉണ്ടായിട്ടില്ല. തൊഴിലാളികളെയും കർഷകരെയും വിദ്യാഭ്യാസ,ആരോഗ്യ,…

Read More

സെന്റ് മേരീസ് യു.പി സ്കൂൾ തരിയോട് പ്ലാറ്റിനം ജൂബിലി സമാപനവും വാർഷികാഘോഷവും നടത്തി

തരിയോട്: സെന്റ് മേരീസ് യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലി സമാപനവും 75ാം വാർഷികാഘോഷവും വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം നിർവ്വഹിച്ചു. മാനന്തവാടി രൂപത കോർപ്പറേറ്റ് മാനേജർ റവ.ഫാ.സിജോ ഇളംകുന്നംപുഴ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ.റവ.ഫാ.തോമസ് പ്ലാശനാൽ അനുഗ്രഹ പ്രഭാഷണം നടത്തി. തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു മാഗസ്സിൻ പ്രകാശനം ചെയ്തു. വൈത്തിരി ഉപജില്ല എ. ഇ.ഒ ബാബു ടി വിജയികളെ ആദരിച്ചു. സ്കൂൾ ഹെഡ്…

Read More

പരിസ്ഥിതി സംരക്ഷണ അവാർഡ് ഐ.എം.ഡി.ആർ കോളേജിന്

സുഗതകുമാരി അനുസ്മരണ സമിതിയുടെ പരിസ്ഥിതി സംരക്ഷണ അവാർഡ് ഐ.എം.ഡി.ആർ കോളേജ് കരസ്ഥമാക്കി. ഐ.എം.ഡി.ആർ കോളേജിന് വേണ്ടി പ്രിൻസിപ്പൽ ഡോ. ജെ.ബി. രാജനും സംഘവും സാഹിത്യകാരി കെ.എ ബീനയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. അക്കാദമിക് കോർഡിനേറ്റർ ദർശന മോഹൻ, നേച്ചർ ക്ലബ് കോർഡിനേറ്റർ വിഷ്ണുപ്രിയ, കോളേജ് യൂണിയൻ ചെയർപേഴ്‌സൺ നന്ദന, ജനറൽ സെക്രട്ടറി ഹരി കൃഷ്ണൻ, സ്‌പോർട്‌സ് സെക്രട്ടറി അഭയ് ജോയ്, നേച്ചർ ക്ലബ്ബ് അംഗം അഭിനവ് ബി എന്നിവർ പങ്കെടുത്തു. ഐ.എം.ഡി.ആർ കോളേജിന്റെ ഹരിത ക്യാമ്പസ്, പച്ചത്തുരുത്ത്,…

Read More

കേരള പോലീസ് അസോസിയേഷൻ 39ാം വയനാട് ജില്ലാ സമ്മേളനം ക്രിക്കറ്റ്‌ ടൂർണമെന്റ് സംഘടിപ്പിച്ചു.

പനമരം: കണിയാമ്പറ്റ മില്ലുമുക്ക് വച്ച് വെക്കുന്ന കേരള പോലീസ് അസോസിയേഷൻ 39ാം വയനാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ക്രിക്കറ്റ്‌ ടൂർണമെന്റ് സംഘടിപ്പിച്ചു. പനമരം ഫിറ്റ്‌ കാസ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടത്തിയ മത്സരത്തിൻ്റെ ഉദ്ഘാടനം പനമരം എസ്.എച്ച്.ഒ ശ്രീ. പി ജി രാംജിത് നിർവഹിച്ചു. ഉദ്ഘാടന യോഗത്തിൽ KPOA ജില്ലാ ട്രഷറര്‍ ശ്രീ. എൻ. ബഷീർ ആശംസകർപ്പിച്ച് സംസാരിച്ചു. സംഘാടക സമിതി ചെയർമാർ ശ്രീ. പി.എ. ഹാരിസ് സ്വാഗതം ആശംസിച്ചു. കെ.പി.എ. ജില്ലാ പ്രസിഡണ്ട് ശ്രീ. ബിപിൻ…

Read More

പെൺസുഹൃത്തിനെ കാണാൻ പോയ ആദിവാസി യുവാവിന്റെ മരണം; തലയ്ക്ക് പിന്നിൽ മർദ്ദനമേറ്റെന്ന് കുടുംബം

കാട്ടിക്കുളം: തോൽപ്പെട്ടിയിൽ ആദിവാസി യുവാവിന്റെ മരണം കൊലപാതകമെന്ന് ആരോപിച്ച് കുടുംബം. 19കാരനായ വിഷ്‌ണുവിന്റെ മരണത്തിലാണ് കുടുംബം സംശയം പ്രകടിപ്പിച്ചത്.   ശനിയാഴ്ച വൈകിട്ടാണ് വിഷ്‌ണുവിനെ മരിച്ച നിലയിൽ കണ്ടത്തിയത്. കർണാടക അതിർത്തി പ്രദേശമായ കുട്ടയിലെ പെൺസുഹൃത്തിനെ കാണാനായി രാവിലെ വീട്ടിൽ നിന്ന് പോയിരുന്നു.   എന്നാൽ വിഷ്ണു‌ അബോധാവസ്ഥയിലാകുകയും പെൺസുഹൃത്തും സഹോദരനും ചേർന്ന് കുട്ടയിലെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും അതിന് മുൻപേ മരണം സംഭവിച്ചെന്നുമാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി ഒ ആർ…

Read More