വയനാട് തുരങ്കപ്പാത; രണ്ടാമത്തെ തുരങ്കത്തിന്‍റെ നിര്‍മാണവും തുടങ്ങി
വയനാട് തുരങ്കപ്പാതയുടെ രണ്ടാമത്തെ തുരങ്കത്തിന്‍റെ നിര്‍മാണം തുടങ്ങി. കോഴിക്കോട് ആനക്കാംപെയില്‍ മറിപ്പുഴയിലെ പദ്ധതി പ്രദേശം ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു വിലയിരുത്തിയ ശേഷമാണു രണ്ടാം തുരങ്കത്തിന്‍റെ നിര്‍മാണത്തിന് അനുമതി നല്‍കിയത്. ഇന്നു മുതല്‍ രണ്ടു തുരങ്കത്തിന്‍റെയും നിര്‍മാണം ഒരേ സമയം നടക്കും. കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് ആനക്കാംപൊയില്‍– കള്ളാടി –മേപ്പാടി തുരങ്ക പാത.8.73 കിലോമീറ്റര്‍ നീളമുള്ളതാണ് ട്വിന്‍ ട്യൂബ് ടണല്‍.2135 കോടി ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ രണ്ടാം തുരങ്കത്തിന്‍റെ നിര്‍മാണം ആരംഭിച്ചത്. വയനാട് ജില്ലയിലെ മേപ്പാടിയില്‍…
