പത്ര പ്രവർത്തക പെൻഷൻ വർദ്ധന സ്വാഴതാർഹം: പി.കെ.എ. അസീസ്

കൽപ്പറ്റ: പത്ര പ്രവർത്തക പെർഷൻ ഉയർത്തിയ ബജറ്റ് നിർദ്ദേശത്തെ സീനിയർ ജർണലിസ്റ്റ് ഫോറം കേരള ജില്ലാ പ്രസിഡന്റ് പി.കെ. അബ്ദുൽ അസീസും സെക്രട്ടറി ടി.വി. രവീന്ദ്രനും സ്വാഗതം ചെയ്തു. സീനിയർ ജർണലിസ്റ്റുകളുടെ നിരന്തര ആവശ്യം പരിഗണിച്ച ധനമന്ത്രിയെ അവർ അഭിനന്ദിച്ചു.

Read More

നവ കേരളീയം 2026- കുടിശിക നിവാരണ അദാലത്ത്

പടിഞ്ഞാറത്തറ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഇളവുകളോടെ വായ്പ അടച്ചു തീർക്കുന്നതിനുള്ള അദാലത്ത് നടത്തി. പടിഞ്ഞാറത്തറ, തരിയോട് പഞ്ചായത്തുകളിലെ വായ്പക്കർക്കുള്ള അദാലത്ത് പടിഞ്ഞാറത്തറ ബ്രാഞ്ച് ഓഫീസിൽ വെച്ചു നടന്നു. 35 പേർക്ക് 18 ലക്ഷം രൂപയോളം ഇളവ് നൽകാൻ ധാരണയായി ബാങ്ക് ഡയരക്ടർമാരായ പി.അശോക് കുമാർ, ജാഫർ പി.എ, സെക്രട്ടറി എ.നൗഷാദ്, അസിസ്റ്റന്റ് സെക്രട്ടറി ശ്യാം ജിത്ത് എ.എച്ച്, മാനേജർ ടി.സി.അബ്ദുൽ ഗഫൂർ എന്നിവർ പങ്കെടുത്തു….

Read More

മാധ്യമരംഗത്ത് പ്രൊഫഷണൽ കരുത്തുമായി ‘WLF അക്കാദമി’; ബ്രോഷർ പ്രകാശനം ചെയ്തു

കൽപ്പറ്റ (29.01.2026): ഇന്ത്യയിലെ ശ്രദ്ധേയമായ ഗ്രാമീണ സാഹിത്യോത്സവങ്ങളിലൊന്നായ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (WLF) കീഴിൽ പ്രൊഫഷണൽ മീഡിയ-വിഷ്വൽ സ്റ്റോറിടെല്ലിംഗ് പരിശീലനത്തിനായി രൂപീകരിച്ച ‘WLF അക്കാദമി’യുടെ ഔദ്യോഗിക ബ്രോഷർ പ്രകാശനം ചെയ്തു. കൽപ്പറ്റ ജില്ലാ പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ പ്രകാശന കർമ്മം നിർവഹിച്ചു. ഗ്രാമീണ മേഖലയിലെ യുവാക്കൾക്കും സ്ത്രീകൾക്കും മുൻഗണന നൽകിക്കൊണ്ട്, അവരെ ആധുനിക മാധ്യമ ലോകത്തെ പ്രൊഫഷണലുകളായി മാറ്റുക എന്നതാണ് അക്കാദമിയുടെ പ്രധാന ലക്ഷ്യം. വയനാടിന്റെ പ്രകൃതിഭംഗി…

Read More

ടാലെന്റ്റ് നർച്ചർ പ്രോഗ്രാം നടത്തി.

കാവുമന്ദം. പിന്നോക്ക വിഭാഗത്തിലെ വിദ്യാർഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും അക്കാദമിക് നിലവാരം ഉയർത്തുന്നതിനു വേണ്ടിയും നടത്തപെടുന്ന ടാലന്റ് നർച്ചർ പ്രോഗ്രാം തരിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പടിഞ്ഞാറത്തറ ഡിവിഷൻ മെമ്പർ കമലരാമൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൾ രാധിക എം അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ വി മുസ്തഫ. മാത്യു എൻ പി. എൻ സജിന. മുഹമ്മദ് ബഷീർ എന്നിവർ പ്രസംഗിച്ചു. ദീപ മറിയാദാസ് ക്ലാസെടുത്തു.ശ്രീജ സി എഫ് സ്വാഗതവും എ ജാഫർ…

Read More

റോഡ് സുരക്ഷാ ബോധവത്കരണം സംഘടിപ്പിച്ചു

കാസർഗോഡ്: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ രാജ്യവ്യാപകമായി നടപ്പാക്കി വരുന്ന റോഡ് സുരക്ഷാ ബോധവത്കരണ പദ്ധതിയുടെ ഭാഗമായി കാസർഗോഡ് ജില്ലയിൽ വിദ്യാർത്ഥികൾക്കായി പ്രത്യേക അവബോധ പരിപാടി സംഘടിപ്പിച്ചു. രണ്ട് കേന്ദ്രീയ വിദ്യാലയങ്ങളിൽ നിന്നായി 2400-ലധികം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. റോഡിലെ ഉത്തരവാദിത്വപരമായ പെരുമാറ്റം, സുരക്ഷിത യാത്ര, ഗതാഗത നിയമങ്ങളുടെ പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള പ്രായോഗിക അറിവ് നൽകുകയായിരുന്നു ക്യാമ്പയിന്റെ ലക്ഷ്യം. യഥാർത്ഥ റോഡ് സാഹചര്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പരിശീലനങ്ങൾ വിദ്യാർത്ഥികളിൽ കൂടുതൽ അവബോധം സൃഷ്ടിച്ചതായി അധികൃതർ അറിയിച്ചു….

Read More

ചെണ്ട കലാകാരന്മാരായ ഗോത്ര യുവാക്കൾക്ക് ഇനി പതിന്മടങ്ങ് ആവേശത്തോടെ കൊട്ടിക്കയറാം; ചെണ്ടകൾ സമ്മാനിച്ച് ജില്ലാ ജനമൈത്രി പോലീസ്

പുല്പള്ളി: താളവും മേളവും നെഞ്ചിലേറ്റിയ ചെണ്ട കലാകാരന്മാരായ ഗോത്ര യുവാക്കൾക്ക് ഇനി പതിന്മടങ്ങ് ആവേശത്തോടെ കൊട്ടിക്കയറാം. പുല്പള്ളിയിലെ വീട്ടിമൂലയില്‍ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയും പോലീസ് സംഘവും നേരിട്ടെത്തി ഗോത്രയുവാക്കള്‍ക്ക് ചെണ്ടകള്‍ സമ്മാനിച്ചു. സാമൂഹിക വിപത്തായ മറ്റു ലഹരികൾക്ക് അടിമപ്പെടാതെ വീട്ടിമൂല, ആനപ്പാറ, ചാത്തമംഗലം, പാളക്കൊല്ലി ഉന്നതികളിലെ പണിയ, കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട മുപ്പതോളം യുവാക്കള്‍ ഒത്തുകൂടി ചെണ്ട പരിശീലിക്കുന്ന വിവരം അറിഞ്ഞതോടെയാണ് ഇവര്‍ക്ക് സഹായവുമായി ജനമൈത്രി പോലീസ് രംഗത്തുവന്നത്.   കൂലിപ്പണിക്കാരും വിദ്യാര്‍ഥികളുമൊക്കെയടങ്ങുന്ന ഈ കൂട്ടം…

Read More

വ്യാപാരി കുടുംബ സുരക്ഷാ പദ്ധതി ധനസഹായം വിതരണം ചെയ്തു.

കൽപ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായിരിക്കെ മരണപ്പെട്ട മൂന്ന് വ്യാപാരികളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതമുള്ള ധനസഹായം വിതരണം ചെയ്തു. മാനന്തവാടി, വെളളമുണ്ട 8/4, തോമാട്ടുചാൽ യൂണിറ്റുകളിലെ മൂന്ന് വ്യാപാരികളുടെ കുടുംബത്തിനാണ് ധനസഹായം നൽകിയത്. പദ്ധതിയുടെ ഭാഗമായി മരണാനന്തര ധനസഹായവും ചികിത്സാ ധനസഹായവുമായി മൂന്ന് കോടിയോളം രൂപ ഇതുവരെ വിതരണം ചെയ്തു. ധനസഹായ ചെക്കുകളുടെ വിതരണം ജില്ലാ പ്രസിഡന്റ് ജോജിൻ ടി.ജോയി…

Read More

ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

മാനന്തവാടി: മാനന്തവാടി നഗരസഭയിലെ 37 ജനപ്രതിനിധികൾക്കും അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ഫാർമേഴ്സ് ബാങ്ക് പരിസരത്തുനിന്ന് വാദ്യമേളങ്ങളോടെ മുഴുവൻ ജനപ്രതിനിധികളെയും മാനന്തവാടി ഗാന്ധി പാർക്കിലേക്ക് ആനയിച്ചു. ഗാന്ധി പാർക്കിൽ നടത്തിയ സ്വീകരണ സമ്മേളനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡന്റ് ജോജിൻ ടി ജോയ് ഉദ്ഘാടനം ചെയ്തു മാനന്തവാടി മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു.   നഗരസഭ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ വൈസ് ചെയർപേഴ്‌സൺ അഡ്വക്കേറ്റ് സിന്ധു സെബാസ്റ്റ്യൻ…

Read More

എൻജിഒ അസോസിയേഷൻപ്രതിഷേധ സംഗമം നടത്തി

വൈത്തിരി: ഡി എ ഉൾപ്പെടെ ജീവനക്കാരുടെ അവകാശങ്ങൾ കവർന്നെടുത്ത ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഡി എ അവകാശമല്ല ഔദാര്യമാണെന്ന്, പ്രഖ്യാപിച്ചത് ജീവനക്കാരോടുള്ള അവഹേളനം ആണ്. ജീവനക്കാരുടെ പ്രതിഷേധം ഉയർന്നപ്പോൾ, പ്രസ്താവന മാറ്റിപ്പറയേണ്ട ഗതികേടും ധനകാര്യമന്ത്രിക്ക് ഉണ്ടായി. ജീവനക്കാരോടുള്ള അവഗണന തുടർന്നാൽ, ശക്തമായ സമരപരിപാടികൾക്ക് സംഘടന നേതൃത്വം കൊടുക്കും. ശമ്പളം ഔദാര്യമാണ് അവകാശമല്ല എന്ന് ധനകാര്യ മന്ത്രി പറയുന്നതും വിദൂരല്ലെന്ന് വൈത്തിരി താലൂക്ക് ഓഫിസിനു മുന്നിൽ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഹനീഫ…

Read More

നവീകരിച്ച അങ്കണവാടി ഉദ്ഘാടനം ചെയ്തു

വടുവന്‍ചാല്‍: നവീകരിച്ച ജയ്ഹിന്ദ് അങ്കണവാടി മൂപ്പൈനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. റൈഹാനത്ത് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സംഗീത രാമകൃഷ്ണന്‍, വി. കേശവന്‍, വി.പി. ശങ്കരന്‍ നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു. 9.5 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടി നവീകരിച്ചത്. ചുറ്റുമതില്‍ നിര്‍മാണത്തിന് മുന്‍ എംഎല്‍എ സി.കെ. ശശീന്ദ്രന്റെ പ്രാദേശിക വികസന നിധിയില്‍നിന്നു ലഭ്യമാക്കിയ 3.5 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. ആറ് ലക്ഷം രൂപ സിഎസ്ആര്‍ ഫണ്ട് മുറ്റം…

Read More