ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെ ഫെഫ്‌കയിൽ നിന്നും പുറത്താക്കി

    കൊച്ചി: യുവനടിക്കെതിരായ ലൈംഗികാതിക്രമക്കേസിൽ ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്തിനെ ഫെഫ്‌കയിൽ നിന്നും പുറത്താക്കി. ഫെഫ്‌ക റൈറ്റേഴ്സ് യൂണിയനിൽ നിന്നും ഫെഫ്‌ക ഡയറക്ടേഴ്സ് യൂണിയനിൽ നിന്നുമാണ് പുറത്താക്കിയത്.   കഴിഞ്ഞ ജനുവരിയിൽ ഫോർട്ട്കൊച്ചിയിൽ സിനിമ സെറ്റിൽ വച്ചാണ് പരാതിക്ക് ആസ്‌പദമായ സംഭവം ഉണ്ടാകുന്നത്. രഞ്ജിത്ത് ഷൂട്ടിംഗ് സെറ്റിൽ ഉണ്ടായിരുന്ന യുവ നടിയെ തൻ്റെ ക്യാരവനിലേക്ക് വിളിച്ചുവരുത്തി. ലൈംഗിക അതിക്രമത്തിന് ശ്രമിച്ചു. പരിഭ്രമിച്ചു പോയ യുവതി കരഞ്ഞുകൊണ്ട് പുറത്തേക്കോടി. പിന്നീട് അവർ കടന്നുപോയത് കടുത്ത മാനസിക സംഘർഷത്തിന്റെ ദിവസങ്ങളിലൂടെയാണ്….

    Read More

      സംസ്ഥാന അണ്ടര്‍ 7 ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി ബേസില്‍ അബ്രാം അജി

      എറണാകുളത്ത് വെച്ച് നടന്ന സ്റ്റേറ്റ് ചെസ്സ് ടെക്നിക്കൽ കമ്മറ്റിയുടെ സംസ്ഥാന U-7 ചെസ്സ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനവും നാഷണൽ ടൂർണമെന്റിലേക്ക് സെലക്ഷനും മീനങ്ങാടി സ്വദേശി ബേസിൽ അബ്രാം അജി കരസ്ഥമാക്കി. സുൽത്താൻ ബത്തേരി Mc Leod’s സ്കൂളിലെ UKG വിദ്യാർത്ഥിയായ ബേസിൽ അബ്രാം അജി നിരവധി ജില്ലാ ടൂർണമെന്റുകളിൽ വിജയിയാണ് .2026 ൽ ഫിഡേ റേറ്റിംഗ് നേടിയിട്ടുണ്ട് . മീനങ്ങാടി തണ്ടേക്കാട്ട് അജിയുടേയും ജിൻസിയുടേയും മകനാണ്. സഹോദരി ജൊഹാന അജിയും ഫിഡേ റേറ്റഡ് ചെസ്സ് താരമാണ്. രണ്ട്…

      Read More

        യുദ്ധമല്ല, അധിനിവേശമാണ് ഇപ്പോള്‍ നടക്കുന്നത്: കെ.ഇ.എന്‍

        മുട്ടില്‍: യുദ്ധമല്ല, അധിനിവേശമാണ് അമേരിക്കയുടെയും ഇസ്രായേലിന്റെയും നേതൃത്വത്തില്‍ നടക്കുന്നതെന്നും കോര്‍പ്പറേറ്റ് രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അവര്‍ വിപണികളുടെ വൈവിധ്യങ്ങള്‍ ഇതിലൂടെ തുറക്കുകയാണെന്നും സാംസ്‌കാരിക പ്രവര്‍ത്തകന്‍ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. ജനായത്ത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഇതിനെതിരെ രംഗത്തു വരണമെന്നും അമേരിക്കയിലടക്കം അധിനിവേശത്തിനെതിരെ ജാഗ്രയുയര്‍ത്തുന്ന മനുഷ്യരുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുട്ടില്‍ ഡബ്ല്യു.എം.ഒ ആര്‍ട് ആന്റ് സയന്‍സ് കോളേജില്‍ മലയാളവിഭാഗം സംഘടിപ്പിച്ച ശ്രീലത അനുസ്മരണത്തോടനുബന്ധിച്ച് യുദ്ധകാലത്തെ മനസ്സ് എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പാള്‍ ഡോ.വിജി പോള്‍ ഉദ്ഘാടനം ചെയ്തു….

        Read More

          വിമാന ഇന്ധന വിലയിൽ 115 ശതമാനം വർദ്ധന; ചരിത്രത്തിലാദ്യമായി എടിഎഫ് വില രണ്ട് ലക്ഷം കടന്നു, ടിക്കറ്റ് നിരക്ക് കൂടും

          തിരുവനന്തപുരം : വിമാന ഇന്ധന വിലയും (എടിഎഫ്) കുത്തനെ കൂടിയതോടെ വിമാന യാത്രയ്ക്ക് ചെലവേറും. ഇന്ന് എടിഎഫ് കിലോ ലിറ്ററിന് ദില്ലിയിലെ വില 2,07,341 രൂപയാണ്. മാർച്ചിലെ വില 96,638 രൂപയായിരുന്നു. ഇരട്ടിയിൽ അധികമാണ് കൂടിയത്. ഇത് ടിക്കറ്റ് നിരക്കിലും പ്രതിഫലിക്കുമെന്ന് വിദഗ്ധർ പറയുന്നു. പശ്ചിമേഷ്യൻ യുദ്ധം കടുത്തതിന് പിന്നാലെയാണ് അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില കുത്തനെ കൂടിയത്. 115 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിമാന ഇന്ധന വില കിലോലിറ്ററിന് 2 ലക്ഷം രൂപ കടക്കുന്നത് ഇതാദ്യമായാണ്….

          Read More

            ഇന്ന് മുതൽ 3 ദിവസം ബാങ്ക് അവധി

            ആർബിഐ കലണ്ടർ പ്രകാരം, സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ബാങ്കുകൾക്ക് അവധിയായിരിക്കും. കണക്കെടുപ്പ് ആയതിനാൽ ഇന്ന് പണമിടപാട് ഉണ്ടായിരിക്കില്ല.സാമ്പത്തിക വർഷത്തിന്റെ കണക്കെടുപ്പും തുടർന്നു വരുന്ന പൊതു അവധികളുമാണ് ബാങ്ക് പ്രവർത്തനങ്ങളെ ബാധിക്കുന്നത്. ഏപ്രിൽ 1 ബുധനാഴ്ച, കണക്കെടുപ്പ് ആണ്. ഏപ്രിൽ 2 പെസഹ വ്യാഴവും ഏപ്രിൽ 3 ദു:ഖവെള്ളിയും അവധിയാണ്.ബാങ്കുകൾക്കൊപ്പം ട്രഷറികളിലെ പ്രവർത്തനവും തടസപ്പെടും.   ഏപ്രിൽ ഒന്ന് ‘നോ ട്രാൻസാക്ഷൻ ഡേ’ പ്രഖ്യാപിച്ചതിനാല്‍ ട്രഷറികളിലും സാമ്പത്തിക ഇടപാടുകള്‍ നടക്കില്ലെന്ന് അധികൃതർ അറിയിച്ചു.അതേസമയം, ശനിയാഴ്ച രാവിലെ…

            Read More

              ഇനി സ്വർണം വാങ്ങാൻ പറ്റുമോ? ഒരു പവൻ 1.11 ലക്ഷം രൂപ കടന്നു!

              വീണ്ടും ഉയരത്തിലേക്ക് കുതിച്ച് രാജ്യത്തെ സ്വർണവില. പുതിയ സാമ്പത്തികവർഷത്തിലെ ആദ്യ ദിവസമായ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 1,11,080 രൂപയായി ഉയർന്നു. ഇന്നലെ വൈകുന്നേരത്തെ വിലയായ 1,09,640 രൂപയിൽ നിന്നും 1440 രൂപയുടെ കുതിപ്പാണ് സ്വർണവിലയിൽ ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വിലയാകട്ടെ ഇന്നലെ വൈകുന്നേരത്തെ അപേക്ഷിച്ച് 180 രൂപ കൂടി 13,885 രൂപയായി. സ്വർണവിലയോടൊപ്പം പണിക്കൂലി കൂടി കൂടുമ്പോൾ കടയിലെ സ്വർണവില ഇതിലും ഒരല്പം കൂടി വർധിച്ചേയ്ക്കാം.   പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ആയവ് വരുമെന്ന…

              Read More

                സുപ്രീംകോടതി ഉത്തരവ് പ്രകാരം ഖരമാലിന്യ ചട്ടം ഇന്ന് നിലവില്‍ വരും

                തിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവ് പ്രകാരം ഖരമാലിന്യ പരിപാലന ചട്ടം, 2026 പ്രകാരമുള്ള മാറ്റങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. മാലിന്യം നാലായി തരംതിരിക്കണമെന്നതാണ് പ്രധാന നിര്‍ദേശം. മാലിന്യ ശേഖരണവും സംസ്‌കരണവും നിരീക്ഷിക്കാന്‍ കേന്ദ്രീകൃത ഓണ്‍ലൈന്‍ പോര്‍ട്ടലും ഇന്ന് മുതല്‍ നിലവില്‍ വരും. ജൈവമാലിന്യം, അജൈവമാലിന്യം, സാനിറ്ററി മാലിന്യം, പ്രത്യേക പരിചരണം ആവശ്യമുള്ള മാലിന്യം എന്നിങ്ങനെ നാലായി തരംതിരിച്ചിട്ടുണ്ട്. മാലിന്യങ്ങള്‍ വീടുകളില്‍ നിന്ന് ശേഖരിക്കുന്നവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിശ്ചയിച്ചിട്ടുള്ള സേവന നിരക്കുകള്‍ കൃത്യമായി നല്‍കണം. ബയോമെഡിക്കല്‍ മാലിന്യങ്ങള്‍…

                Read More

                  തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വോട്ടര്‍ ബോധവത്കരണം പരിപാടി നടത്തി

                  lതരിയോട് ഗ്രാമപഞ്ചായത്തിലെ പുലിക്കോട് ഉന്നതി കേന്ദ്രത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി വോട്ടര്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.പരിപാടിയില്‍ സ്വീപ് ടീം അംഗം പി.എസ്. രതീഷ് വോട്ടിന്റെ പ്രാധാന്യവും വോട്ടവകാശം ഉത്തരവാദിത്തത്തോടെ വിനിയോഗിക്കേണ്ടതിന്റെ ആവശ്യകതയും തൊഴിലാളികള്‍ക്ക് ബോധ്യപ്പെടുത്തി. എന്റെ വോട്ട് എന്റെ ശബ്ദം എന്ന സന്ദേശം ഉയര്‍ത്തി സ്വീപ് ടീം അംഗം ഹംസ വോട്ടര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

                  Read More

                    രാജ്യത്ത് വാണിജ്യ ഗ്യാസ് സിലിണ്ടർ വില വർധിച്ചു

                    ഡൽഹി: രാജ്യത്ത് വാണിജ്യ ഗ്യാസ് സിലിണ്ടർ വില വർധിച്ചു. ഡൽഹിയിൽ 195 രൂപയാണ് വർധിച്ചത്. വിമാന ഇന്ധനത്തിനും വില വർധിച്ചു. ഒരു മാസത്തിനുള്ളിൽ ഇരട്ടിയോളം തുകയാണ് വർധിച്ചത്. ഇതോടെ വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയരും.   19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില ഡൽഹിയിൽ 2,078.50 രൂപയായി വർധിച്ചെന്ന് എണ്ണക്കമ്പനികളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്‌തു.അതേസമയം, ഇറാൻ-യുഎസ് യുദ്ധം പൊട്ടിപ്പുറപ്പെട്ട് ദിവസങ്ങൾക്ക് ശേഷം, മാർച്ച് 7 ന് അവസാനമായി പരിഷ്കരിച്ചതിന് ശേഷവും ഗാർഹിക എൽപിജി സിലിണ്ടറുകളുടെ…

                    Read More

                      വേനലവധിക്കായി സ്കൂളുകൾ അടച്ചു; പരീക്ഷാച്ചൂടൊഴിഞ്ഞ് ഇനി ആഘോഷക്കാലം

                      അറിവിന്റെയും സൗഹൃദത്തിന്റെയും പുതിയ പാഠങ്ങൾ സമ്മാനിച്ച ഒരു അധ്യയന വർഷത്തിന് വിരാമമിട്ട് സംസ്ഥാനത്തെ സ്കൂളുകൾ മധ്യവേനലവധിക്കായി അടച്ചു. എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് പിന്നാലെ എട്ട്, ഒൻപത് ക്ലാസുകളിലെയും മറ്റ് താഴെ ക്ലാസുകളിലെയും പരീക്ഷകൾ ഇന്നലെ പൂർത്തിയായതോടെ വിദ്യാർഥികൾ ഇനി രണ്ടുമാസം നീളുന്ന അവധിക്കാലത്തിന്റെ ആവേശത്തിലേക്കാണ്.   ജില്ലയിൽ ഇത്തവണ 80,947 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് മേഖലകളിലായി 305 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷാ നടത്തിപ്പ്. അവസാന പരീക്ഷയായ ബയോളജി ഏറെ എളുപ്പമായിരുന്നുവെന്ന ആശ്വാസത്തിലാണ് വിദ്യാർഥികൾ….

                      Read More